ഞാൻ ജാള്യതയോടെ അതിന് ഉത്തരം നൽകി
“”അല്ല അത് ഞാനൊരു സ്വപ്നം കണ്ടതാ””
“ഇരുന്ന് പിച്ചും പേയും പറയാതെ കിടന്നുറങ്ങടി”
അതും പറഞ്ഞു ഉമ്മ തിരിഞ്ഞു കിടന്നു…. ഞാൻ ഒരു ചിരിയോടെ ചമ്മിനാറിയ മുഖവുമായി തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു
ദിവസങ്ങൾ കൊഴിഞ്ഞു വീഴും തോറും എനിക്ക് അവനോടുള്ള പ്രണയം കൂടി കൂടി വന്നു…. അറിയില്ല എത്രമാത്രം ഞാൻ അവനെ പ്രണയിക്കുന്നു എന്ന്… പക്ഷെ എനിക്ക് എന്റെ പ്രേമം അവന് മുന്നിൽ തുറന്ന് കാട്ടാനായില്ല….
“അത് എങ്ങിനെയാ ആ സാധനത്തിനെ ഒന്ന് നേരെ ചൊവ്വേ കാണാൻ കിട്ടണ്ടേ…. ”
അങ്ങനെ ഒരു ദിവസം…..
പതിവുപോലെ വീട്ടിൽ ഉള്ളവർ എല്ലാവരും ജോലിക്ക് പോയി… എല്ലാവരും പോയതിനു പിന്നാലെ അമ്മ വന്ന് എന്നെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയി….
ഞാൻ ചെല്ലുമ്പോൾ അപ്പു ഉമ്മറത്തിരുന്ന് എന്തോ എഴുതുകയായിരുന്നു….
അന്ന് ഞാൻ ഒരു കടും നീല ചുരിദാർ ടോപ്പും പിങ്ക് സ്കിൻ ഫിറ്റ് പാന്റും ആണ് ധരിച്ചിരുന്നത്…. അപ്പുവും ഒരു കടും നീല ടീഷർട്ടും ഒരു ഷോർട്സും…. എനിക്ക് ആ ടീഷർട് ഒരുപാട് ഇഷ്ടം ആണ്….
ഞാൻ കയറി ചെന്നപ്പോൾ അവൻ എനിക്ക് സ്നേഹം നിറഞ്ഞ ചിരി സമ്മാനിച്ചു…. ഞാനും തിരിച്ചു അതുപോലെ ഒരു പുഞ്ചിരി തിരികെ നൽകി….
ഞാൻ അമ്മയോടൊപ്പം അകത്തേക്ക് കയറി….. പെട്ടെന്നാണ് അമ്മക്ക് ഒരു ഫോൺകോൾ വന്നത് ആരോ മരിച്ചുവെന്നും അതുകൊണ്ട് മരണ സംഘം വരെ ചെല്ലണം എന്നായിരുന്നു വിളിച്ച ആൾ പറഞ്ഞത്….
“” മോളെ ഇവിടെ അടുത്ത് ഒരാൾ മരിച്ചു അതുകൊണ്ട് ഒന്ന് മരണ സംഘം വരെ പോണം””
“ഉം”
പതിവുപോലെ ഞാൻ അതിനും ഒരു മൂളൽ മറുപടി ആയിനൽകി…
“മോളു വരുന്നുണ്ടോ”
“ഇല്ല ഞാൻ വരുന്നില്ല അമ്മ പോയിട്ട് വായോ ”
ഞാൻ കുസൃതി നിറഞ്ഞ ചിരിയോടെ മറുപടി നൽകി…. അമ്മ ആശ്ചര്യത്തോടെ എന്നെ നോക്കികൊണ്ട് ചോദിച്ചു
“”മോള് ഇപ്പോൾ എന്താ എന്നെ വിളിച്ചേ…. അമ്മയെന്നോ…??? ‘”
“അത്…. ഞാൻ… അറിയാതെ…. ”
ഞാൻ വളിച്ച ഒരു ചിരിയോടെ തപ്പിത്തടഞ്ഞു പറയാൻ ശ്രമിച്ചു… പക്ഷെ അമ്മ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു
“”ഇനി മുതൽ മോള് എന്നെ അമ്മേ എന്ന് വിളിച്ചാൽ മതിയാട്ടോ “”
.
ഞാൻ ഒന്നും മിണ്ടാതെ അമ്മയോട് ചേർന്നു നിന്നു… അമ്മ പെട്ടന്ന് റെഡി ആയി പോവാൻ ഇറങ്ങി…. പോവുന്നതിനു മുന്നേ അപ്പുവിനോട് പറഞ്ഞു….
