Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രേമം 01

എന്റെ ചോദ്യം കേട്ട് അത്രയും നേരം പുഞ്ചിരിച്ചു കൊണ്ടിരുന്ന അവന്റെ മുഖം ചെറുതായി ഒന്നു വാടി അത് ഞാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു….

“”ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല””

ഇടറിയുടെ ശബ്ദത്തോടെ അവൻ എനിക്ക് മറുപടി നൽകി….

അവന്റെ വാടിയ മുഖവും ഇടറിയ ശബ്ദവും കണ്ടതോടെ എനിക്ക് അങ്ങനെ ഒരു ചോദ്യം ചോദിക്കേണ്ടയിരുന്നു എന്ന് തോന്നിപ്പോയി…. അവന്റെ മാറ്റം എന്റെ മനസ്സിൽ വലിയൊരു ഭാരം എടുത്തു വെച്ചത് പോലെയായി….

പക്ഷേ എന്നെ അമ്പരപ്പിച്ചുകൊണ്ട് ആയിരുന്നു അവന്റെ ആ ചോദ്യം അവനിൽ നിന്നും ഉയർന്നത്…

“”നിനക്ക് വല്ല പ്രണയവും ഉണ്ടോ “”

“”ഉം….. ഒരാളെ നിക്ക് ഇഷ്ടവാ… പക്ഷേങ്കി…. ഓന് അറിയത്തില്ല നിക്ക് ഓനെ ഇഷ്ടോന്നു…. ”

പ്രണയാർദ്രമായി ഞാൻ അവനോട് പറഞ്ഞു….. അന്നേരം എന്റെ മിഴികളിൽ അവൻ നോക്കിയിരുന്നു എങ്കിൽ അവന് മനസിലായേനെ എനിക്ക് അവനോടുള്ള പ്രണയം…..

“ആഹാ…. അപ്പൊ കാണുന്നത് പോലെ അല്ലല്ലോ….. ഉം നടക്കട്ടെ ”

എന്നെ കളിയാക്കി അവൻ പറഞ്ഞു….

അവന് ഇപ്പോൾ പ്രണയം ഒന്നുമില്ല എന്ന് അറിഞ്ഞപ്പോൾ ആണ് എനിക്ക് സത്യത്തിൽ സമാധാനം ആയത്…..

അങ്ങനെ ഞങ്ങളുടെ സംസാരം നീണ്ട് പോയി…. അവൻ എന്നോട് കൂടുതൽ അടുത്തു… എനിക്ക് അവനോട് സംസാരിക്കാൻ സാധിച്ചത് കൊണ്ട് എന്റെ മനസ്സും ഒരുപാട് സന്തോഷത്തിൽ ആയിരുന്നു….

ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു… അവൻ എന്റെ വീട്ടിലെ നിത്യസന്ദർശകൻ ആയി…. ഞാനും മുടങ്ങാതെ അവനെ കാണാൻ അവന്റെ വീട്ടിൽ ചെല്ലുമായിരുന്നു… അമ്മയും ആയി ഞാൻ ഒരുപാട് അടുത്തു…. എന്റെ ഉമ്മയുടെ കൂടെ ഉള്ളതിനേക്കാൾ കൂടുതൽ സമയം ഞാൻ അമ്മയുടെ ഒപ്പം ചിലവഴിച്ചു…. എന്റെ ഉമ്മയും അവനും വലിയ കൂട്ട് ആയി….

പക്ഷെ ആൾക്ക് ഒരു കുഴപ്പം ഉണ്ട്…. നിന്നാ നില്പിൽ കാണാതെ ആവും….. അതോർത്തു എനിക്കും ആദിയായിരുന്നു…. അവൻ വന്നട്ടില്ല എന്നറിയുമ്പോൾ ആ രാത്രി കിടന്നാൽ എനിക്ക് ഉറക്കം എന്നാ സാധനം വരൂല…. അവന്റെ ഫോട്ടോവും നോക്കി അവനെയും കിനാവുകണ്ടു കിടക്കും…..

അങ്ങനെ ഒരു രാത്രി……

അവൻ അന്ന് വീട്ടിൽ വന്നട്ടുണ്ടായിരുന്നില്ല…. ആ വിഷമത്തിൽ എപ്പോഴാ ഞാൻ ഉറങ്ങിയത് എന്ന് അറിയാല്ലോ…. പെട്ടന്ന് ആരുടെയോ ചൂട് ശ്വാസം എന്റെ മുഖത്തു തട്ടിയപ്പോൾ ആണ് ഞാൻ ഉണർന്നത്….

കണ്ണ് തുറന്ന ഞാൻ കണ്ടത് അവക്തമായ ഒരു മുഖം ആയിരുന്നു… ഇരുട്ടിൽ ആ മുഖം എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ലാ…..

ആ സമയം പേടികൊണ്ട് ഞാൻ ഉച്ചത്തിൽ നിലവിളിക്കാൻ ഒരുങ്ങവെ ഒരു കൈ എന്റെ വാ മൂടി….

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025