Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയാനന്ദം 3

 

” അയ്യോ ഉണ്ണി നല്ല പോലെ മുറിഞ്ഞിട്ടുണ്ട്., എന്ത് പറ്റിയതാ ഹോസ്പിറ്റലിൽ പോണോ..,  അവളുടെ മുഖത്ത് പരിഭ്രമം മിന്നി മാഞ്ഞു, ഞാൻ അമ്മാമ്മയെ വിളിച്ചുകൊണ്ടു വരാം …, അകത്തേക്ക് പോകാൻ തുടങ്ങിയ അവളെ ചേച്ചിയെ ഞാൻ തടഞ്ഞു,

ഏയ്യ്, അമ്മാമ്മയെ വിളിക്കണ്ട.,   ഇത് ഇങ്ങോട്ട് വരുമ്പോൾ ഒരു പട്ടി കുറുകെ ചാടി, അങ്ങനെ ബൈക്ക് ഒന്ന് സ്ലിപ്ആയി വീണു,,  സാരമില്ല വല്യ വേദന ഒന്നും ഇല്ല….   ഞാൻ അകത്തേക്ക് പോകാൻ വേണ്ടി തിരിഞ്ഞു…,

” എന്നാലും കൈയ്ക്ക് വേദന കാണും.,  ദാ ചോരയും ഉണ്ട്,,  ഞാൻ മുറിവ് കെട്ടിവെച്ചു തരാം,,  ഉണ്ണി ഇവിടെ ഇരിക്ക്.,,

എന്നെ കസേരയിൽ നിർബന്ധപൂർവം ഇരുത്തിയിട്ട്., പ്രിയ അകത്തേക്ക് പോയി.  എന്തായാലും വീണു അത് ഇനി വിദ്യ ആക്കുക തന്നെ…, കയ്യിൽ കുറച്ച വെളുത്ത തുണിയും ഡെറ്റോളുമായി അവൾ വന്നു ഒരു നഴ്സിനെ പോലെ എന്നെ പരിചരിച്ചു… ഡെറ്റോൾ തേച്ചപ്പോൾ നല്ല നീറ്റൽ അനുഭവപ്പെട്ടു, സാരമില്ലെടാ പെട്ടെന്ന് മുറിവ് ഉണങ്ങും, ഒറ്റ വാചകത്തിൽ അവൾ എന്നെ തൃപ്തിപ്പെടുത്തി..,ഇത് തന്നെ അവസരം, ഇപ്പോൾ ഉള്ള സോഫ്റ്റ്കോർണർ ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചു…

ഞാൻ പതിയെ  കാൽ മുടന്തി  റൂമിലേക്കു നടക്കാൻ തുടങ്ങിയതും പിന്നിൽ നിന്നും പ്രിയചേച്ചിടെ സ്വരം കേട്ടു,

” ഉണ്ണി കാലിന് എന്തെങ്കിലും പറ്റിയോ,,??

നേരത്തെ വേദന ഇല്ലാരുന്നു, ഇപ്പോ പക്ഷെ,, ഞാൻ പറഞ്ഞു നിർത്താൻ അവൾ സമ്മതിച്ചില്ല…

” എന്നാലും ഇത് വെച്ചോണ്ടിരിക്കണ്ട, ഞാൻ അമ്മാമ്മയോട് പറയാം, ഹോസ്പിറ്റലിൽ പോകാം ഉണ്ണി… വീണ്ടും ചേച്ചിടെ മുഖത്ത് പരിഭ്രാന്തി നിറഞ്ഞു…

ചേച്ചി അമ്മാമ്മയോട് പറഞ്ഞാൽ മൊത്തം പ്രശ്നമാക്കും.,ഉടനെ എല്ലാരേം വിളിച്ച് പറയും,   പിന്നെ ഗൾഫിന്നും റിലേറ്റീവ്സ് ഉം എല്ലാരും വിളിയും തിരക്കലും ഒക്കെ തുടങ്ങും… അത് വേണ്ട, ഇന്ന് ഇങ്ങനെ പോട്ടെ, നാളെ വേദന ഉണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോകാം… പ്രിയചേച്ചി യെ ഞാൻ പറഞ്ഞു മനസിലാക്കി, എന്തായാലും സംഗതി ഏറ്റു.. ഞാൻ വീണ്ടും ബുദ്ധിമുട്ട് അഭിനയിച്ച് നടക്കാൻ തുടങ്ങിയതും പ്രിയചേച്ചി എന്റെ കയ്യിൽ പിടിച്ചു മുകളിൽ റൂമിൽ എത്തിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025