പോലീസ് പോയിട്ടില്ല ബസ് സ്റ്റോപ്പിലും കോമ്പൗണ്ടിലും ഒക്കെയായി നിൽപ്പുണ്ട്, നിങ്ങൾ വേഗം ഇറങ്ങാൻ നോക്ക്…ഇനി തിങ്കളാഴ്ചയെ ഇതിനകത്ത് കാലു കുത്താവൂ മക്കളെ..”,
കാർത്തിക്ക് സർ കാര്യമായിട്ട് തന്നെ പറഞ്ഞു.
ഋതിൻ പോയി ആരതിയോടും പിള്ളേരോടും കാര്യം പറഞ്ഞു.
എല്ലാവരും ഒരുമിച്ചാണ് ഇറങ്ങിയത്.
“ശ്ശെ…നാളെ വന്നു കോളേജിൽ ഒന്നു പൊളിക്കാം എന്നു വിചാരിച്ചതാ എല്ലാം ഊമ്പിപ്പോയി…”
ജോപ്പന്റെ നിരാശ വാക്കുകളിൽ പ്രകടമായിരുന്നു.
എല്ലാത്തിനെയും കൂട്ടി ഇറങ്ങിയപ്പോൾ പൊലീസുകാർ അവിടെയും ഇവിടെയും ഒക്കെ നിൽക്കുന്നത് കണ്ടു.
“ഡാ….”
ബസ് സ്റ്റോപ്പിൽ വരുന്ന ബസിൽ ഓരോന്നിനെ ആയി കയറ്റി വിടുമ്പോൾ എന്റെ പറ്റെ ചാരി നിന്നു വിളിച്ചു.
“എന്താടി വട്ടത്തി…നീ പോണില്ലേ…”
ജോപ്പനാണ് ഇടയ്ക്ക് കയറിയത്, തെറിച്ചു എല്ലാവരുടെയും മെക്കിട്ട് കേറി നടക്കുന്ന വായാടി ആയതുകൊണ്ട് അവളോട് തിരിച്ചും എല്ലാവരും അങ്ങനെ തന്നെയാണ്.
“നീ പോടാ മരവാഴേ….ഡാ എന്നെ ഒന്ന് കൊണ്ടാക്കി താടാ….ഈ സാരിയും വലിച്ചുകയറ്റി ബസിൽ കേറി പോവാനൊന്നും വയ്യ….”
ജോയലിനെ ആട്ടി വിട്ടു അവളെന്റെ കയ്യിൽചുറ്റിപ്പിടിച്ചു തൂങ്ങി.
“ഏയ് ഇവനെയൊന്നും വിടാൻ പറ്റില്ല…എന്തൊക്കെ കാര്യങ്ങളാ പ്ലാൻ ചെയ്യാൻ ഉള്ളതെന്ന് അറിയോ, നീ ഏതേലും തെണ്ടീടെ വണ്ടിക്ക് ലിഫ്റ്റ് ചോദിച്ചു പൊക്കോ, ഒന്നു കണ്ണിറുക്കി കാണിച്ചാൽ മതി ഭാഗ്യം ഉണ്ടേൽ ഏതേലും ഞരമ്പൻ നിർത്തിത്തരും…”
അവളെ ചൊറിയാനും കിട്ടുന്ന ഇടി വാങ്ങാനും ജോപ്പനൊരു പ്രത്യേക കഴിവാണ്…
“കണ്ണിറുക്കി ലിഫ്റ്റ് ചോദിച്ചു പോവുന്നത് നിന്റെ മറ്റവളില്ലേ ആ ബോട്ടണിയിലെ കൃഷ്ണേന്ദു അവള്…”
വെച്ച വായിൽ തെണ്ടി വിളിച്ചു പറയുന്നത് എന്താണെന്നു പോലും പിശാശ് നോക്കുന്നില്ല….
കാര്യം മറ്റൊന്നും അല്ല കേറിയ ടൈമിൽ ജോപ്പന്റെ കണ്ണിലുടക്കിയ ചേച്ചിപ്പെണ്ണായിരുന്നു ബോട്ടണി ഫൈനൽ ഇയർ പഠിച്ചിരുന്ന കൃഷ്ണേന്ദു, സെക്കന്റ് ഇയർ വരെ ഇഷ്ടമാണ് എന്നു പറയാൻ ഒക്കെ ഇരുന്നതാ ഭയങ്കര ദിവ്യപ്രണയം ആയി ചെക്കൻ കൊണ്ടു നടന്നതാ, പക്ഷെ നിഷ്കളങ്ക മുഖത്തിന് പിന്നിൽ ഒരു പ്ലേഗേൾ ഒളിച്ചിരുന്നത് പാവം ജോപ്പൻ അറിഞ്ഞപ്പോ തകർന്നടിഞ്ഞു പോയി,
അവൾക്ക് ആണ്പിള്ളേര് അവളുടെ ആവശ്യം നിറവേറ്റാനുള്ള ഒരു സംഭവം മാത്രം ആയിരുന്നു, പല പൂവിൽ പറന്നു നടക്കുന്ന ഒരു പൂമ്പാറ്റ,
