Kambikuttan Malayalam

Sex stories Kambikuttan kambikathakal

രചനയുടെ വഴികൾ 2

രണ്ടു മൂന്നു മിനിട്ടു കൂടി പിടിച്ചു കുതിരയുടെ കാലുകൾ തെളിഞ്ഞു കാണാൻ.
അപ്പോഴതാ കാലുകൾക്കടിയിൽ അതാ ഒരു തല…!

സൂക്ഷിച്ചു നോക്കി.
കരുണന്റെയാണു തല.

പിന്നീടാണ് ചിത്രം വ്യക്തമാകുന്നത്.

കരുണൻ കുതിരപ്പുറത്തല്ല.
കുതിര കരുണന്റെ പുറത്താണ്…!

കുതിരയേയും ചുമന്നു വരികയാണ് കരുണൻ…!

” മൈരൻ. വരുന്ന വഴിക്ക് ബിവറേജിൽ കേറി നെരങ്ങിക്കാണും. അതാ…” കുഞ്ഞാപ്പു.

എല്ലാവരും കൊട്ടാരത്തിന്റെ പോർച്ചിൽ നിരന്നു.

കരുണൻ പോർച്ചിലെത്തി. കുതിര കരുണന്റെ പുറത്തു നിന്നിറങ്ങി !

അപ്പോഴാണ് കണ്ടത് കരുണന്റെ റേയ്ബാൻ ഗ്ലാസ്സ് കുതിരയുടെ മുഖത്ത് !

” പണ്ടാരം വെയിലടിച്ചിട്ട് വിറളി പിടിക്കാതിരിക്കാൻ വച്ചതാ…”
കുതിരയുടെ മുഖത്തു നിന്നും റേയ്ബാൻ ഊരി സ്വന്തം മുഖത്തു ഫിറ്റ് ചെയ്ത് കരുണൻ പറഞ്ഞു.

” എന്തു പറ്റി ?”

” മറ്റേ കുതിരയെവിടെ ?”

“രഥമെവിടെ ?”

” നടിയെവിടെ ?”

” മോക്ഷയെത്തിയില്ലേ ?”

ചോദ്യശരങ്ങളുമായി ചാനലുകാരെപ്പോലെ എല്ലാവരും കരുണനെ വളഞ്ഞു.

” പറയാം ” കരുണൻ.

എന്നിട്ട് കരുണൻ അകത്തു കയറി.

ജനം പിന്നാലെ.
എല്ലാവരുടെ മുഖത്തും ആകാംക്ഷ.

രാജാവു മാത്രം ഇതൊന്നും മൈൻഡ് ചെയ്യാതെ ഭടന്മാരുടെ തല കറക്കുന്നതിൽ വ്യാപൃതനായിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025