രചനയുടെ വഴികൾ 2
Rachanayude Vazhikal Part 2
ഉച്ചയൂണു കഴിഞ്ഞ് കുറച്ചു നേരം എഴുതാനിരുന്നു. സുഖിച്ചു നടന്നാൽ മാത്രം പോരല്ലോ രാജാവിന്റെ അപദാനങ്ങൾ എഴുതണമല്ലോ. ഇല്ലെങ്കിൽ പണിയാകും. ആദ്യം ഒരു കാവ്യം രചിച്ചു കേൾപ്പിക്കാം. ഒരു ഇംപ്രഷൻ ഉണ്ടാകട്ടെ…
‘ മീരാപ്പൂരെന്നൊരു രാജ്യത്ത്
കുക്കുടനെന്നൊരു രാജാവ്….
…’
എഴുതിക്കഴിഞ്ഞ് വായിച്ചു നോക്കാൻ മെനക്കെട്ടില്ല. ഞാൻ എഴുതിയത് വായിച്ചു കഴിഞ്ഞിട്ട് എനിക്ക് എന്നെത്തന്നെ കുത്തിക്കൊല്ലാൻ തോന്നിയാലോ…
ജനത്തിന്റെ മണ്ടയ്ക്ക് വയ്ക്കാം. സഹിക്കട്ടെ എല്ലാരും…
സമയം നാലര. കൊട്ടാരം അടുക്കളയിൽ ചെന്നു.
ലൈറ്റായി നാലു ബ്രൂ കാപ്പിയും ഒരു തന്തൂരി ചിക്കനും നാല് ചപ്പാത്തിയും കഴിച്ചു.
പിന്നെ ഉദ്യാനത്തിലേക്ക്…
അവിടെ രാജാവിന്റെ പതിവായുള്ള തെങ്ങു കയറ്റം നടക്കുന്നു.
വീഴാനുള്ള ഭടന്മാർ, ആംബുലൻസ് ഒക്കെ റെഡി.
പതിനൊന്ന് ഭടന്മാരെ ആംബുലൻസിലാക്കി തെങ്ങു കയറ്റം തീർത്തു രാജാവു വന്നു.
( പത്തു പേര് തെങ്ങിൽ നിന്നും വീണത്. പതിനൊന്നാമൻ പിറ്റേ ദിവസം അവനാണ് ഡ്യൂട്ടി എന്നു കേട്ട് അറ്റാക്ക് വന്നതാണ് )
വെള്ളമടിക്കിടയിൽ രാജാവിന് പദ്യം സമർപ്പിച്ചു.
” സാഹിത്യകാരൻ വായിക്കുമോ “