സീമയെ നോക്കിയിട്ട് രാജമ്മ തന്റെ കോപം കത്തിനിൽക്കുന്ന കണ്ണുകൾ കൊണ്ട് പൗരുശമായി സീമയെ നോക്കിയിട്ട് ചോദിച്ചു കഴിഞ്ഞ മാസം അടച്ച് തീർക്കാമെന്ന് പറഞ്ഞ് നീ സ്റ്റാഫി ൻഫണ്ടിൽ നിന്ന് പണമെടുത്തിട്ട് അതിലേക്ക് ഒരു രൂപ പോലും നീ അടച്ചിട്ടില്ലല്ലോ രാജമ്മ സീമയെ തന്റെ വരുതിയിലാക്കാനുള്ള നമ്പർ തുടങ്ങിക്കഴിഞ്ഞിരുന്നു
അത് കേട്ട് സീമ പതിഞ്ഞ സ്വരത്തിൽ രാജമ്മയോട് പറഞ്ഞു
കഴിഞ്ഞ മാസവും അതിന്റെ മുൻപത്തെ മാസവും ഭർത്താവിന്റെ മരുന്നിന് കുറച്ചധികം പണം ആവശ്യം വന്നു
മാഡം കുറച്ചധികം സമയം തന്നാൽ ഞാൻ എങ്ങനെ എങ്കിലും അടച്ചു തീർത്തോളാം അത് കേട്ട് രാജമ്മ കസേരയിൽ നിന്നെഴുന്നേറ്റ് സീമയെ നോക്കി അലറിയിട്ട് ചോദിച്ചു നിന്റെ തന്തയുടെ വകയാണോടീ ഈ സ്ഥാപനം നീ ചോദിക്കുമ്പോൾ അവധി നീട്ടിത്തരാൻ
രാജമ്മയുടെ അലർച്ച മറ്റ് സ്റ്റാഫുകൾ പുറത്ത് നിന്ന് കേൾക്കുന്നുണ്ടായിരുന്നു
അവരുടെ എല്ലാവരുടെയും മുമ്പിൽ വച്ച് നാണംകെട്ട അവസ്ഥയിലായ സീമയുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി
