Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഘവായനം 1

രാഘവായനം – ഭാഗം 1

Rakhavaayanam Part 1  by പഴഞ്ചൻ

കൂട്ടുകാരെ… ഇതൊരു കമ്പിക്കഥയല്ല… ഈ കഥ ഈ സൈറ്റിലെ എന്റെ കൂട്ടുകാർ വായിക്കണമെന്ന് തോന്നി… ഇതൊരു കഥ മാത്രമായി എടുക്കുക… കുറച്ച് കാലമായി എന്റെ മനസ്സിൽ കിടന്നിരുന്ന ആശയങ്ങളും ഭാവനകളും ഒക്കെ ഒന്ന് ചേർത്തുവച്ചാണ് ഈ കഥ ഉണ്ടാക്കിയത്… ഇതിൽ വർഗ്ഗീയത ആരും കാണരുതെന്ന് അപേക്ഷിക്കുന്നു… ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി എന്തെങ്കിലും സാമ്യം തോന്നുകയാണെങ്കിൽ അതു തികച്ചും യാദൃശ്ചികം മാത്രമാണെന്ന് പറഞ്ഞുകൊള്ളട്ടെ… അഭിപ്രായം നല്ലതായാലും മോശമായാലും അറിയിക്കണേ…
കഥ തുടങ്ങുന്നു…
കൊല്ലവർഷം 1193 ധനുമാസം ആരംഭം… ധനുമാസത്തിലെ തണുപ്പ് ഈ പ്രഭാതത്തിൽ തന്റെ മേൽ തഴുകിപ്പോകുന്നത് അവന്റെ രോമകൂപങ്ങളെ പുളകം കൊള്ളിച്ചു…
കോളേജിൽ നിന്ന് ഹോസ്റ്റലിലേക്കുള്ള യാത്രയിൽ വഴിവക്കിൽ വച്ച് പോലീസ് ചെക്കിംഗ്… അവൻ തന്റെ റോയൽ എൻഫീൽഡ് സൈഡാക്കി നിർത്തി…
“ ഉം… സൈഡ് മിറർ ഒന്നും ഇല്ലാതെയാണോ ബൈക്കോടിക്കുന്നത്… ലൈസൻസെടുക്ക്… “ വണ്ടി കൈകാണിച്ച് നിർത്തിയ പോലീസുകാരൻ കർക്കശമായ സ്വരത്തിൽ പറഞ്ഞു… അവൻ തന്റെ പേഴ്സിൽ നിന്ന് ലൈസൻസ് എടുത്ത് നീട്ടി…
“ രാഘവ്, S/o രഘു, അയോദ്ധ്യ ഹൗസ്, തൃപ്പൂണിത്തുറ, എറണാകുളം… കൊള്ളാലോടാ നിന്റെ അഡ്രസ്സ്… ആകെ ഒരു വർഗ്ഗീയത… “ പോലീസുകാരൻ പരുഷമായി അവനോടു പറഞ്ഞു… അവനൊന്നും മിണ്ടാതെ ഒന്നു പുഞ്ചിരിച്ചു…
“ ശരി… 100 രൂപ പെറ്റിയടിച്ചിട്ട് പൊയ്ക്കോ… ഉം… “ പോലീസുകാരൻ പറഞ്ഞതനുസരിച്ച് അവൻ പൈസ അടച്ച് വീണ്ടും യാത്ര തുടർന്നു…
ആ പോലീസുകാരൻ അങ്ങിനെ പറഞ്ഞതിൽ അത്ഭുതപ്പെടാനൊന്നുമില്ല… തന്റെ വിലാസം അറിയുമ്പോൾ പലർക്കും ഉണ്ടാകുന്ന അമ്പരപ്പാണ് അയാളിലും അവൻ കണ്ടത്… കൊല്ലത്തെ ചടയമംഗലത്ത് നിന്ന് എറണാകുളത്തെ തുപ്പൂണിത്തറയ്കക്ക് മാറി താമസിച്ചപ്പോൾ പുതിയ വീടിന് മുത്തശ്ശി നിർദ്ദേശിച്ച പേരാണ് അയോദ്ധ്യ ഹൗസ് എന്ന്… കോളേജിൽ നിന്ന് ഇങ്ങോട്ട് പോരുന്നതിനു മുൻപ് തന്റെ സഹപാഠി ഗോകുൽ പറഞ്ഞ വാക്കുകൾ അവന്റെ കാതിൽ വന്നലച്ചു…
“ രാഘവ്… ഇത് നമ്മുടെ ക്രിസ്തുമസ് വെക്കേഷനല്ലേ… നമ്മുടെ കൂട്ടുകാരുടെ ഒപ്പം അടിച്ചു പൊളിക്കേണ്ട സമയം… അന്നേരത്ത് നീ ഒറ്റയ്ക്ക് രാമേശ്വരത്തോട്ട് ടൂർ പോകാന്ന് വച്ചാൽ അതെന്ത് പരിപാടിയാടാ… “ ഗോകുൽ സങ്കടത്തോടെ പറഞ്ഞു…
കാലടി ശങ്കരാചാര്യ കോളേജിലെ ഹിസ്റ്ററി സ്റ്റുഡന്റ്സാണ് രാഘവും ഗോകുലും… അവരുടെ ഒരു സുഹൃത്ത് കൂട്ടായ്മയായ ശങ്കരാ ബോയ്സിന്റെ ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായിട്ട് ഗോവയിലേക്കുള്ള ടൂർ പ്ലാനിംഗായിരുന്നു രാഘവിന്റെ ഈ രാമേശ്വരം വിസിറ്റോടെ തകർന്നു പോയത്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025