Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഘവായനം 4

ചുറ്റും വനപ്രദേശമായതുകൊണ്ട് പിന്നീട്‌ ഈ പാറയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും വനത്തിന്റെ ഭാഗമായി മാറി… ഇതിനിടയിലെപ്പോഴോ കൊട്ടാരവും നശിക്കപ്പെട്ടു… അങ്ങനെ കാട്ടിനുള്ളില്‍ ഒതുങ്ങി കൂടിയിരുന്ന ഈ പ്രദേശവും വലിയ പാറയും ബ്രിട്ടീഷ്‌ ഭരണകാലത്തെ മേജറായ ജോനാഥന്‍ ഫോര്‍ബ്‌സിന്റെ ശ്രദ്ധയിലാണ്‌ ആദ്യം പെട്ടത്…
പിന്നീട്‌ പുരാവസ്തു ഗവേഷകർ ഈ സ്ഥലത്തെക്കുറിച്ച്‌ കൂടുതൽ പഠിച്ചു… ചരിത്രാഖ്യായികകളില്‍ പരമാര്‍ശിച്ചിട്ടുള്ള ഈ സ്ഥലം ശ്രീലങ്കൻ സര്‍ക്കാരിന്റെ “കള്‍ച്ചറൽ ട്രയാന്‍ഗിൾ പ്രൊജക്റ്റിന്റെ” ഭാഗമായി യുണെസ്കോ സഹായത്തോടേ കൂടുതല്‍ ഖനനം നടത്തി വെളിച്ചത്തേക്കു കൊണ്ടുവന്ന ശേഷം ഇവിടെക്കുള്ള സഞ്ചാരികളുടെ വരവു വര്‍ദ്ധിച്ചിട്ടുണ്ട്…
ഇനിയും ഖനനം നടത്താന്‍ ഏറെയുണ്ടെന്നാണ്‌ വഴികാട്ടി പറഞ്ഞത്… വീണ്ടും നീണ്ടനടപ്പാതയിലൂടെ പാറയെ ലക്ഷ്യം വെച്ചു ഉദ്യാനങ്ങള്‍ക്കിടയിലൂടെ നടന്നുനീങ്ങി… പടികളും ശിലകളും പച്ചപ്പും പൊയ്കകളും ഒക്കെയായി മനോഹരമായ ഉദ്യാനങ്ങളാണ്‌ ഇരുവശത്തും…
കുറച്ച് നടന്നപ്പോള്‍ ഒരു ചെറിയ ഗുഹ… അകത്തേക്ക് ഒരുപാട് സ്ഥലമൊന്നുമില്ല… അവിടെ ഗുഹയാണെന്നു എഴുതിവെച്ചതു കൊണ്ട് മാത്രം ‘ഗുഹ’യെന്നു വിളിക്കാം… അത്ര തന്നെ… ആ ഗുഹയുടെ മേല്‍ക്കൂരയിൽ ചില ചിത്രങ്ങൾ മങ്ങിക്കൊണ്ട് കാണാമായിരുന്നു… സ്ത്രീ മുഖങ്ങൾ ആയിരുന്നു അവ… എന്തോ ഒരു വസ്തു വെച്ച് തേച്ചു മായ്ക്കാന്‍ ശ്രമിച്ചതു കൊണ്ടാണ്‌ ആ ചിത്രങ്ങൾ ഇന്നു അവ്യക്തമായിരിക്കുന്നതെന്നു ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും… കാശ്യപ രാജാവിന്റെ കാലത്ത് ഭരണ കേന്ദ്രമായ ഇവിടെ കലകള്‍ക്ക് നല്ല സ്ഥാനമുണ്ടായിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025