Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാക്ഷസൻ

രാക്ഷസൻ

Rakshasan | Author : Indrajith

 

ഠോ!! ജീപ്പു പെട്ടെന്ന് ഗതി മാറി വെട്ടിത്തിരിഞ്ഞു റോഡിന്റെ നേരെതിർവശത്തുള്ള ഒരു പൊന്തക്കാട്ടിൽ ചെന്നു കയറി എന്തിലോ ഉടക്കി നിന്നു…ജീപ്പിലെ യാത്രികർ – ഡ്രൈവ് ചെയ്തിരുന്ന ഭർത്താവ് ഏതോ ഭാഗ്യം കൊണ്ടു പുറത്തേക്കു തെറിച്ചു വീണില്ല, അയാളുടെ കൈ എവിടേയോ ചെന്നിടിചു അയാൾക്ക്‌ നൊന്തു എന്നതൊഴിച്ചാൽ വേറെ കുഴപ്പമൊന്നുമുണ്ടായില്ല, അയാളുടെ അപ്പുറത്തിരുന്നിരുന്ന ഭാര്യയുടെ തല ജീപ്പിന്റെ സൈഡിൽ കൊണ്ടു ചെറുതായി ഒന്ന് മുറിഞ്ഞു, ആ സമയത്തെ ടെൻഷനിൽ അവർ അതു അറിയുക പോലും ചെയ്തില്ല എന്നതാണ് വാസ്തവം…പിന്നിലെ ബെഞ്ചിൽ ഇരുന്നിരുന്ന പെൺകുട്ടി പിന്നോട്ടാഞ്ഞു പിന്നെ മുന്നിലേക്ക്‌ മറിഞ്ഞു വീണു.

ആാാ!! നിലത്തിറങ്ങി വെട്ടിയ ഇടിമിന്നൽ കണ്ടു അവൾ നിലവിളിച്ചു..

അവർ പെട്ടെന്നുണ്ടായ ആഘാതത്തിൽ നിന്നു വിമുക്തരാവാൻ കുറച്ചു സമയമെടുത്തു. സ്വല്പം വണ്ണം കൂടിയ ഡ്രൈവർ അസ്വസ്ഥനായി.. അയാൾ വണ്ടി റിവേഴ്‌സ് ഗിയറിൽ ഇട്ട്, ബാക്കിലോട്ടെടുക്കാൻ പരിശ്രമിച്ചു പരാജയപ്പെട്ടു, മുന്നിലെ വീൽ എന്തിലോ കുടുങ്ങിയിരിക്കയാണ്. അയാൾ ആ 4×4 വാഹനം ലോറേഞ്ചിൽ ഇട്ട് ഒന്നൂടെ ശ്രമിച്ചു … ജീപ് ചെറുതായി പിൻവലിഞ്ഞു…അയാൾ ഒന്നൂടി ശ്രമിച്ചു, പിന്നെ നിറുത്തി…ഈ ഇരുട്ടത്ത് തനിക്കു ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ പരിധിയുണ്ട്, ഒരു ടയർ പോയികിട്ടി, വേറെന്തെലും പ്രോബ്ലം വാഹനത്തിനു ഉണ്ടായിട്ടുണ്ടോ എന്ന് അറിയാനും വഴിയില്ല….

മഴ മെല്ലെ കനത്തു……

നാശം! ആ കിഴവൻ പറഞ്ഞത് കേൾക്കാതെ ഈ റൂട്ടിലൂടെ വണ്ടി എടുക്കാൻ തോന്നിയ നേരത്തെ അയാൾ ശപിച്ചു….അയാൾ, ആ വയസ്സൻ രണ്ട് മൂന്നു പ്രാവശ്യം എടുത്തു പറഞ്ഞതാണ്, നിങ്ങൾ നേരെ പോയി കുറേ കഴിയുമ്പോൾ ഇടതുവശത്തേക്കൊരു ഒന്ന് രണ്ട് വഴികാണും, എളുപ്പവഴിയണേലും അതിലൂടെ ഒരു കാരണവശാലും പോകരുത്തുതെന്നു, പ്രത്യേകിച്ച് രാത്രിയിൽ…..കുറേ കൂടി മുന്നോട്ടു പോയാൽ കിട്ടുന്ന വലത്തോട്ടുള്ള കയറ്റം കയറി പോണം ….

അഞ്ചോ പത്തോ കിലോമീറ്റർ ലാഭിക്കാൻ പറ്റുമെന്നു കരുതിയാണ് ഈ വഴി കയറിയത്…
ഇനിയിപ്പോ എന്ത് ചെയ്യും എന്ന് അയാൾ ആശങ്കപ്പെട്ടു…നേരം പതിനൊന്നു മണിയോടടുക്കുന്നു….ഇവിടെയിരുന്ന് നേരം വെളുപ്പിക്കാൻ പറ്റില്ല…അടച്ചുറപ്പില്ലാത്ത വാഹനമാണ്, മാത്രവുമല്ല രാത്രി ഈ കാട്ടുപ്രദേശം വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം ആയിക്കൂടെന്നില്ല…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025