Kambikuttan Malayalam

Sex stories Kambikuttan kambikathakal

റസിയായനം

“താങ്ക്യൂ എന്‍റെ സുന്ദരിക്കുട്ടി”

“ഹും സിഗരെറ്റ്‌ നാറുന്നു, എന്‍റെ അടുത്തിരിക്കണ്ട”.

“എന്നാല്‍ ഞാന്‍ മുഖം കഴുകി വരാം അടുത്തിരുത്തണേ”.

ഞാനോടിപ്പോയി വായ കഴുകി കുറച്ചു പെര്‍ഫ്യൂം മുഖത്തൊക്കെ തൂത്ത് തിരിച്ചെത്തി. വീണ്ടും റസിയയുടെ ചെവിക്കരുകില്‍ ചുണ്ടടുപ്പിച്ചു ചോദിച്ചു

“ഇപ്പോഴോ”

അതോടൊപ്പം ആ ചെവിയില്‍ അറിയാത്ത പോലെ എന്‍റെ ചുണ്ടോന്നമര്‍ത്തി. റസിയ ഒന്ന് ഞെട്ടി

“വേണ്ടാട്ടോ ആരെങ്കിലും കാണും”

ഇപ്പോള്‍ ഉറപ്പു കാരിരുമ്പിന്‍റെ ഉറപ്പായി. ഇവളെ കിട്ടും.

“എന്നാലിനി ആരും കാണാത്തപ്പോള്‍ ചെയ്യാം?”

റസിയ പെട്ടെന്ന് അവളുടെ വലതു കൈ കൊണ്ട് എന്‍റെ തുടയില്‍ ഒന്ന് നുള്ളി.

“പോ അവിടുന്ന്.”

പെട്ടെന്നാണ് അവള്‍ക്ക് ചെയ്തതിനെ പറ്റി ബോധം വന്നത്. വീണ്ടും നാണത്തിന്‍റെ ചുവപ്പ് ആ മുഖത്ത്.

“പേടിക്കണ്ടാ ഇത് ഞാന്‍ പലിശയും കൂട്ടി ഇന്ന് തന്നെ തിരിച്ചു തരും”

“വേണ്ടാട്ടോ പ്ലീസ്”

“എന്നാല്‍ എനിക്കൊരു വാക്ക് തരണം”

“എന്ത്?”

“എന്നെ കാമുകനാക്കാം എന്ന്”

“വേണ്ടാട്ടോ പ്ലീസ്”

“ശരി പോകാം, ബാക്കി ഫ്ലൈറ്റിനകത്ത് വെച്ച്”.

ഒന്നും മിണ്ടാതെ റസിയ എന്‍റെ പുറകേ വന്നു. ഗേറ്റില്‍ എത്തിയപ്പോള്‍ ബോര്‍ഡിംഗ് തുടങ്ങിയിരുന്നു. ഞങ്ങള്‍ അകത്തു കയറി. റസിയ എന്‍റെ പുറകിലാണ് വന്നത്. ഞാന്‍ വിന്‍ഡോ സീറ്റിലിരുന്നു. റസിയയുടെ മിഡില്‍ സീറ്റാണ്. അവളിരിക്കുന്നതിനു മുന്‍പേ ഞാന്‍ സീറ്റിനു നടുവിലെ ഹാന്‍ഡ്‌ റസ്റ്റ്‌ മുകളിലേക്ക് ഉയര്‍ത്തി വെച്ചു. റസിയ ഇരുന്നിട്ട് എന്‍റെ മുഖത്തേയ്ക്കു നോക്കി. കണ്ണല്പം ചുവന്നിരുന്നു. ആ ഒരല്പം വൈന്‍ പെണ്ണിന് പിടിച്ചു എന്ന് തോന്നുന്നു.

“റസീ വിന്‍ഡോ സീറ്റില്‍ ഇരിക്കണോ?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025