Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 21

എനിക്കൊന്നും മനസിലായില്ല .

മഞ്ജു ചുരിദാർ നേരെയിട്ടു .പിന്നെ എന്നെ നോക്കി ചിരിച്ചു .

“ഇതെന്ന പറ്റി മഞ്ജുസേ നേരെചൊവ്വേ പറ “

ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.

അടുപ്പിൽ വെള്ളം തിളച്ചു തുടങ്ങിയിരുന്നു .

അവളെന്നെ നോക്കി . പിന്നെ ചുണ്ടിൽ ഒരു ചിരി വിടർത്തി .

“എനിക്ക് ഒരുപാട് പ്രേശ്നങ്ങളുണ്ട്‌ , അതിലൊന്നാണ് നീ ..”

മഞ്ജു ചിരിയോടെ പറഞ്ഞു നിർത്തി എന്നെ നോക്കി .

“പക്ഷെ നിന്റെ ഈ കുട്ടിക്കളി ഒക്കെ എനിക്കിഷ്ടമാ ..”

മഞ്ജു പറഞ്ഞു നിർത്തിയപ്പോൾ എനിക്ക് സന്തോഷം അടക്കാനായില്ല. ഒടുക്കം മഞ്ജു തുറന്നു സമ്മതിച്ചിരിക്കുന്നു . ഞാൻ സത്യം ആണോ എന്ന ഭാവത്തിൽ അവളെ നോക്കി. ആ മുഖത്തും വേറെ ഭാവ വ്യത്യസങ്ങൾ ഒന്നുമില്ല .

“ഇഷ്ടമല്ലാത്ത ഒരാളേയുള്ളു..നവീൻ “

മഞ്ജു അത് സ്വല്പം സങ്കടത്തോടെ ഈർഷ്യയോടെ പറഞ്ഞപ്പോ എനിക്കെന്തോ വല്ലായ്മ ഫീൽ ആയി. മഞ്ജുവും നവീനും തമ്മിൽ എന്തൊക്കെയോ പ്രോബ്ലംസ് ഉണ്ടെന്നു എനിക്ക് തോന്നി .

“ആദ്യമൊക്കെ വെറും സൗന്ദര്യ പിണക്കം , പിന്നെ പിന്നെ അവൻ എന്നെ പർപ്പസ്സ്ഫുളി ഇൻസൾട്ട് ചെയ്തു തുടങ്ങി , പിന്നെ അത് വാക്ക് തർക്കം ആയി.. കുടിച്ചു വന്നുള്ള ഉപദ്രവം ആയി …കുറെയൊക്കെ ഞാൻ സഹിച്ചു . ഇനി വയ്യെന്ന് തോന്നിയപ്പോ ഡൈവോഴ്സിന് ശ്രമിച്ചു .”

മഞ്ജു തിളച്ചു കൊണ്ടിരിക്കുന്ന പാത്രത്തിലെ വെള്ളത്തിൽ നിന്നുയരുന്ന കുമിളകൾ നോക്കി കൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു. ഞാനിതെല്ലാം അണ്ടി പോയ അണ്ണാൻ കണക്കെ കേട്ട് നിന്നു . അവരുടെ ഒന്നിച്ചുള്ള ജീവിതം അത്ര സുഖകരമല്ല എന്ന് മാത്രം അതിൽ നിന്നും എനിക്ക് മനസിലായി.

“എന്നിട്ട് ?”

ഞാൻ ആകാംക്ഷയോടെ ചോദിച്ചു .

“എന്നിട്ടെന്താ ..ഞാൻ നോട്ടീസ് അയച്ചു . ആ ദേഷ്യത്തിന് ഇവിടെ വന്നു എന്നെ കുറെ ചീത്ത വിളിച്ചു..ഞാൻ തിരിച്ചും പറഞ്ഞു ..പിന്നെ ..”

മഞ്ജു ഒന്ന് പറഞ്ഞു നിർത്തിക്കൊണ്ട് തിളച്ച വെള്ളത്തിലേക്ക് ചായപ്പൊടി ഇട്ടു . ആ തിളച്ചു മറിയുന്ന വെള്ളത്തിന്റെ നിറം അതോടെ ഇരുണ്ടു ..അതിലെക്കൽപ്പം പഞ്ചസാരയും ഇട്ടു .

“നീ കട്ടൻ കുടിക്കില്ല..ഇവിടെ പാലൊന്നും ഇരിപ്പില്ല “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025