Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 22

എല്ലാരും എന്നെ തിരിഞ്ഞും ചെരിഞ്ഞുമൊക്കെ നോക്കി. ഞാൻ കഷ്ടപ്പെട്ട് ചിരി അടക്കി പിടിച്ചു മഞ്ജുവിനെ നോക്കി.

“കൂടുതൽ ചിരി ഒന്നും വേണ്ട…അതിനു മാത്രം വല്യ കോമഡി ഒന്നും ഇവിടെ പറഞ്ഞില്ല “

മഞ്ജു ഗൗരവത്തിൽ പറഞ്ഞപ്പോൾ , ബാക്കിയുള്ള പിള്ളേരൊക്കെ അതിനു കയ്യടി എന്നോണം പൊട്ടി ചിരിച്ചു എന്നെയും ശ്യാമിനെയും നോക്കി .

“മ്മ്…ഇവരൊഴികെ ബാക്കി എല്ലാരും ഇരുന്നോ “

ഞങ്ങളെ ഒന്ന് തറപ്പിച്ചു നോക്കി മഞ്ജു പറഞ്ഞു.

നിനക്ക് ഞാൻ വെച്ചിട്ടുണ്ട് മഞ്ജുസേ…! ഞാൻ മനസിലോര്ത്തുകൊണ്ട് അവളെ നോക്കി കണ്ണുരുട്ടി. മഞ്ജു ചിരിയോടെ പിന്തിരിഞ്ഞു നടന്നുകൊണ്ട് ക്‌ളാസ് എടുത്തു. ആ പിരീഡ് കഴിയും വരെ ദുഷ്ടത്തി ഞങ്ങളെ നിർത്തി. അത് പുതിയ കാര്യം അല്ല. എന്നാലും ഞങ്ങള് അടയും ചക്കരയും ആയ ശേഷം ആദ്യമാണ് .

ഞാൻ ഇന്റെർവെല്ലിനു മഞ്ജുവിനെ പിടിക്കാം എന്ന് വിചാരിച്ചു . വരാന്തയിൽ വെച് കണ്ടു മുട്ടി എങ്കിലും മഞ്ജു കൈകൊണ്ട് വഴി മാറാൻ ആംഗ്യം കാണിച്ചു എന്നെ ശ്രദ്ധിക്കാതെ കടന്നു പോയി . പോകും വഴിക്കു എന്നെ തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല.

അപ്പൊ ഇനി ലൈബ്രറി തന്നെ ശരണം . ഉച്ചക്ക് സ്ഥിരം സ്പോട്ടിലേക്കു തിരിച്ചു. പ്രസാദ് അണ്ണൻ അവിടെ സന്നിഹിതൻ ആയിരുന്നു .മഞ്ജു ആ സമയം അവിടെ എത്തിയിട്ടുണ്ടായിരുന്നില്ല. ഞാനും പ്രസാദ് ഏട്ടനും സംസാരിച്ചിരിക്കെ ആണ് മഞ്ജു അകത്തേക്ക് കടന്നു വന്നത്. മുടിയിഴ കോതി ഒതുക്കി സുഗന്ധം പരത്തികൊണ്ട് മഞ്ജു ലൈബ്രറിക്കുള്ളിലേക്കെത്തി.

അവിടെ എന്നെ കണ്ടതും ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര എന്ന പോലെ sudden ബ്രെക് ഇട്ടു നിന്നു. പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ തിരിഞ്ഞു നടക്കാൻ തുടങ്ങി. എന്നെ മനഃപൂർവം അവോയ്ഡ് ചെയ്യാനുള്ള പരിപാടി ആണെന്ന് മനസിലായി..

“ഇന്നെന്താ ടീച്ചറെ കേറുന്നില്ലേ ..”

പ്രസാദ് അണ്ണൻ ചോദിച്ചു.

“ഓ..ഇല്ല ചേട്ടാ ..ഇപ്പഴാ ഓർത്തെ..സ്റ്റാഫ് റൂമിൽ കുറച്ചു വർക്ക് ഉണ്ട് “

എന്നെ നോക്കിയാണ് മഞ്ജു പറഞ്ഞത് .

എനിക്കാകെ ചൊറിഞ്ഞു തുടങ്ങി.

“പ്രസാദേട്ട എന്ന ഞാനും വിടുവാ…കൊറച്ചു പണി ഉണ്ട് “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025