കാതിലെ വട്ടത്തിൽ തൂങ്ങുന്ന ചെറിയ റിങ്ങും കഴുത്തിലെ സ്വർണ മാലയും വലതു കയ്യിലെ ഇടിവളയും ഇടതു കയ്യിൽ കെട്ടിയ ലെതർ വാച്ചും ഒകെ ആയി ഒരു ആഢ്യത്വം ഉണ്ട് !ഇടതു കാലിന്റെ തുടയിൽ വലതു കാൽ കയറ്റിവെച്ചു നല്ല സ്റ്റൈലിൽ ആണ് ഇരുത്തം .
ഞാൻ അവളുടെ ഇരിപ്പു നോക്കികൊണ്ട് തന്നെ വാതിൽ ലോക് ചെയ്തു . പിന്നെ സുഖമായി കെട്ടിപിടിച്ചു ഉറങ്ങുന്ന ആദിയെയും റോസിമോളെയും നോക്കി ..ആശ്വാസം !
“എന്താപ്പോ പെട്ടെന്ന് ?”
അവളുടെ മാറ്റം അറിഞ്ഞു ഞാൻ പയ്യെ തിരക്കി . പിന്നെ ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി .
“തോന്നി …അതുതന്നെ …”
മഞ്ജുസ് സ്ട്രൈറ് ഫോർവേഡ് ആയി മറുപടി നൽകി .പിന്നെ കസേരയിൽ നിന്നും എഴുനേറ്റു .എന്റെ അടുത്തേക്ക് പയ്യെ ചുവടുവെച്ചു . ഒരു വശ്യമായ ചിരി അവള് ച്ചുണ്ടിൽ ഒളിപ്പിച്ചു വെച്ച പോലെ എനിക്ക് തോന്നി .
“എന്താ അവിടെ തന്നെ നിന്നു കളഞ്ഞത് ?”
മഞ്ജുസ് സാരിത്തുമ്പു അരയിൽ തിരുകികൊണ്ട് എന്നോടായി തിരക്കി . അതോടെ അവളുടെ വയറിന്റെ സ്വല്പം ഭാഗം എനിക്ക് മുൻപിൽ തെളിഞ്ഞു .
“ഞാൻ കണ്ടോണ്ടിരിക്കുവല്ലേ ..”
ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു .
“ഓ..സാർ എന്നെ കണ്ടിട്ടേ ഇല്ലല്ലോ ..അല്ലെ ”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ തൊട്ടു മുൻപിൽ എത്തി . പിന്നെ ഇരുകയ്യും ഉയർത്തി എന്റെ തോളിലേക്ക് പതിച്ചുവെച്ച് എന്നെ ഉറ്റുനോക്കി .
“ഹ്മ്മ് ?”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .
“നതിങ് …എന്ന തുടങ്ങാം ….”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
“എനിക്കൊരു മൂഡ് ഇല്ല …”
ഞാൻ അവളുടെ ഇൻട്രോ കളയാൻ വേണ്ടി പയ്യെ തട്ടിവിട്ടു .
“കൊഴപ്പമില്ല …എനിക്ക് ഉണ്ട് …”
മഞ്ജുസ് എന്റെ തോളിൽ ഇരുന്ന അവളുടെ അവളതു കൈ എന്റെ കവിളിലേക്ക് നീക്കികൊണ്ട് പല്ലിറുമ്മി . പിന്നെ എന്റെ കവിളിൽ പയ്യെ കൈത്തലംകൊണ്ട് തഴുകിഎന്നെ വല്ലാത്തൊരു നോട്ടം നോക്കി .
“എന്തുവാടി ഇങ്ങനെ ഒകെ നോക്കുന്നെ ? ”
അവളുടെ കുഴഞ്ഞുള്ള നിൽപ്പും നോട്ടവും ഒക്കെ കണ്ടു ഞാൻ അന്തം വിട്ടു .
“പിന്നെ എങ്ങനെ നോക്കണം ?”
