പക്ഷെ അതിനു മറുപടി ഒന്നും പറയാതെമഞ്ജുസ് മുഖം തിരിച്ചുകൊണ്ടു ഷർട്ട് എടുത്തിട്ടു.
“ഓ ..അവളുടെ ഒരു ജാഡ ..”
അതിനും മറുപടി ഇല്ലാതായപ്പോൾ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .പിന്നെ ബട്ടൻസ് ഇട്ടു തുടങ്ങിയ മഞ്ജുസിന്റെ അടുത്തേക്കായി നീങ്ങി .
പക്ഷെ അവള് ഞാൻ എണീറ്റത് കണ്ടയുടനെ അവിടെ നിന്നും മാറാൻ തുടങ്ങി.
“അങ്ങനെ പോയാലോ ….”
അത് കണ്ടു ഞാൻ ഒന്ന് വേഗം മുന്നോട്ടാഞ്ഞു മഞ്ജുസിന്റെ ഇടതു കയ്യിൽ പിടുത്തമിട്ടു എന്നിലേക്ക് വലിച്ചു .
“ആഹ്ഹ …”
ഞാൻ പിടിച്ചു വലിച്ചതും മഞ്ജുസ് ഒന്ന് പിടഞ്ഞു .പിന്നെ എന്റെ കൈ കുതറി വിടുവിച്ചു .
“ഹാഹ് ..ഇതെന്ത് കൂത്താ..”
ഞാൻ അവളുടെ ദേഷ്യം കണ്ടു ചിരിച്ചു .
“കവി എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട …”
സംസാരിക്കാൻ താല്പര്യമില്ലാത്ത പോലെ മഞ്ജുസ് പിറുപിറുത്തു .
“ഓഹോ…ദേഷ്യം വന്നാൽ നീ എന്തോ ചെയ്യും ?”
ഞാൻ അതുകേട്ടു സ്വല്പം പുച്ഛത്തോടെ തിരക്കി .
“അതപ്പോ കാണാം …”
മഞ്ജുസും അതെ നാണയത്തിൽ തിരിച്ചടിച്ചു .
“ഓഹോ …എന്നാൽ ഒന്നു കാണണല്ലോ …”
ഞാൻ അതുഎക്റ്റു ചിരിച്ചുകൊണ്ട് അവളെ കടന്നു പിടിച്ചു .
“സ്..കവി….”
ഞാൻ അവളെ പുറകിലൂടെ ചെന്ന് വട്ടം പിടിച്ചതും മഞ്ജുസ് ഒന്ന് പല്ലിറുമ്മിക്കൊണ്ട് അമറി.പക്ഷെ ഞാൻ അതൊന്നും കാര്യമാക്കാതെ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് അവിടെ പയ്യെ ചുംബിച്ചു …
“ഉമ്മ്ഹ ….”
ഞാൻ അവിടെ എന്റെ മുഖം പൂഴ്ത്തികൊണ്ട് ഒന്ന് ഉരസി …
“നിനക്കു ബി.പി യുടെ ടാബ്‌ലെറ്റ് വേണ്ടിവരും …ഇങ്ങനെ ഉണ്ടോ ആള്ക്കാര് ..”
അവളുടെ ദേഷ്യം ഓർത്തു ഞാൻ ചിരിച്ചു .
“വല്ലാതെ സുഖിപ്പിക്കണ്ട….വിട്..”
അവളുടെ വയറിൽ ചുറ്റിയിരുന്ന എന്റെ കൈകൾ ബലമായി വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .
“അങ്ങനെ പറയല്ലേ ..ഞാൻ ശരിക്ക് സുഖിപ്പിച്ചു തരാ..ഒന്ന് സഹകരിച്ച മതി ”
ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു അവളുടെ കഴുത്തിൽ മുഖം ഉരുമ്മി .
“പോടാ ….”
മഞ്ജുസ് അതുകേട്ടു പിറുപിറുത്തു .
“ഇന്നെങ്കിലും നീ കഴിക്കാൻ വല്ലോം ഉണ്ടാക്കുമോ ?”
ഞാൻ ആ വിഷയം മാറ്റിക്കൊണ്ട് ചിരിച്ചു .
“നോ ….”
അതിനു മഞ്ജുസ് ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു .
“മര്യാദക് വല്ലോം ഉണ്ടാക്കിക്കോ ..എനിക്ക് പുറത്തുന്നു കഴിച്ചു കഴിച്ചു വയറിനു സുഖം ഇല്ല …”
