Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 13

പിന്നെ മേക്കപ്പും ! ഞാൻ കുളിയൊക്കെ കഴിഞ്ഞു ഒരു വെള്ള ഷർട്ടും വെള്ള കസവ് മുണ്ടും ഉടുത്തു ബൈക്കിലിരുന്ന് മഞ്ജുസുമായി ചാറ്റ് ചെയ്തിരുന്നു . ഇടതു കയ്യിൽ മഞ്ജുസ് എപ്പോഴോ വാങ്ങിച്ചു തന്ന വാച്ചും കെട്ടിയിരുന്നു . ഇടക്കിടെ ഷോപ്പിംഗിനു പോകുമ്പോൾ അവളെനിക്കും ഓരോന്ന് വാങ്ങും . അത് ഇതിനിടക്ക് പറയാൻ വിട്ട ഒരു കാര്യം ആണ് ..

അവൾ അമ്പലത്തിൽ എത്തിയെന്നു പറഞ്ഞാണ് എനിക്ക് ആദ്യ മെസ്സേജ് അയച്ചത് .

“ഡാ…പൊട്ടാ ..
നീ എവിടെയാ ഇത് ..
ഞാനിവിടെ എത്തിയിട്ട് കുറെ നേരം ആയി..
കൂയ്…
റിപ്ലൈ താടാ പട്ടി..”
ഇത്രേം ആയിരുന്നു മഞ്ജുസിന്റെ സന്ദേശം ..പിന്നെ കുറെ ആംഗ്രി സ്മൈലികളും ! അത് റീഡ് ചെയ്തു നോക്കുമ്പോൾ തന്നെ എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു .

ഞാൻ അവൾക്കു മറുപടി അയക്കാനായി ടെക്സ്റ്റ് ചെയ്തു..

“ഇപ്പോ എത്തും മഞ്ജുസേ..
മൈ സിസ്റ്റെർ സ്റ്റിൽ അണ്ടർ മേക്ക്അപ് ..
ഒന്ന് വൈറ്റ് ചെയ്യേടോ മുത്തേ ..”

ഞാൻ മറുപടിയും അവളെ ചുംബിക്കുന്ന ഭാവത്തിലുള്ള മുദ്രകളും അയച്ചുകൊണ്ട് സ്വയം ചിരിച്ചു .

“മ്മ്..ഓക്കേ..ഓക്കേ ..
എളുപ്പം വാ ..
ബോറടിച്ചു ഒരു വിധം ആയി..”

മഞ്ജുസേ വീണ്ടും മെസ്സേജ് അയച്ചു .

“മ്മ്…
ബോറടി ആണേൽ അമ്പലത്തിനകത്തു കയറി നോക്കെടി
വായ് നോക്കാലോ “

ഞാൻ അവളെ ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞു .

“അയ്യടാ… നിന്റെ പണി ഒക്കെ
നീ വന്നിട്ട് ചെയ്ത മതി..
എന്നെ കൂട്ട് പിടിക്കേണ്ട…
അല്ലെങ്കി തന്നെ ഇവിടെ വയറു ചാടിയ കുറച്ച പോറ്റിമാരെ ഉള്ളു നോക്കാൻ ..”

മഞ്ജുസ് പറഞ്ഞുകൊണ്ട് ചിരിക്കുന്ന കുറെ സ്മൈലികൾ വാരി കോരി വിതറി . അവളുടെ റിപ്ലൈ കണ്ടു എനിക്കും ചിരി വന്നു ..

അങ്ങനെ ചാറ്റ് ചെയ്തു നിൽക്കെ ആണ് അഞ്ജു അമ്മയോടൊപ്പം ഇറങ്ങി വന്നത് .അവളെ അടിമുടി നോക്കികൊണ്ട് ഞാൻ സ്ഥിരം കലിപ്പിട്ടു.

“ഒന്ന് വേഗം വാടി , എത്ര നേരം ആയിത്”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025