അവൾ പോയിക്കഴിഞ്ഞപ്പോൾ ഞാൻ മഞ്ജുസിന്റെ കൈപിടിച്ച് പ്രദക്ഷിണ വഴിയിലെ ഒരു മൂലയിലേക്ക് മാറി..ഞാൻ കയ്യിൽ കയറി പിടിച്ചപ്പോൾ അവളെന്നെ അത്ഭുതത്തോടെ നോക്കി .ആരേലും കാണുമെന്ന പേടിയൊന്നും ആ സമയം ഞങ്ങൾ രണ്ടാൾക്കും ഉണ്ടായിരുന്നില്ല…
ഞങ്ങൾ ഒരു മൂലയിൽ പോയി സ്ഥാനം ഉറപ്പിച്ചു..കൽത്തൂണിൽ ചാരി നിന്നു ഞാൻ മഞ്ജുസിനെ നോക്കി .
“എന്താ പെട്ടെന്ന് മുഖത്തെ തെളിച്ചമൊക്കെ പോയല്ലോ മഞ്ജുകുട്ടി ”
ഞാനാരും കാണാതെ അവളുടെ കവിളിൽ പെട്ടെന്ന് ഉമ്മ കൊടുത്തുകൊണ്ട് തിരക്കി..
ആ നീക്കം അവൾ പ്രതീക്ഷിക്കാത്തതുകൊണ്ട് വാ പൊളിച്ചു ചുറ്റും നോക്കി..
“സ്….ഡാ…”
അവൾ ചുറ്റും നോക്കി എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു. ഞാൻ അവളെ നോക്കി കണ്ണിറുക്കി..
“പറ…എന്താ പെട്ടെന്ന് ഡൌൺ ആയെ ?”
ഞാനവളുടെ കൈപിടിച്ചുകൊണ്ട് തിരക്കി .
“ഒന്നുമില്ല..എന്റെ പാസ്റ്റ് ഒകെ പറയുമ്പോ നിന്റെ വീട്ടുകാര് ..”
മഞ്ജുസ് ഒന്ന് പതറി ..അവൾ വിക്കി വിക്കി എന്നെ നോക്കി..
“വീട്ടുകാർ അല്ലല്ലോ അതിനു ഇയാളെ കെട്ടാൻ പോണത് , ഞാനല്ലേ ..എനിക്ക് ഈ രണ്ടാം കെട്ടുകാരിയെ മതി…ഫ്രഷ് പീസ് ഒകെ അല്ലേലും ഔട്ട് ഓഫ് ഫാഷൻ ആയി…”
ഞാൻ കളിയായി പറഞ്ഞു ചിരിച്ചു .
“പോടാ..അങ്ങനെ ഒന്നും അല്ല…”
മഞ്ജു വീണ്ടും അത് തന്നെ ആവർത്തിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു..
“ദേ മഞ്ജുസേ …എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ…അവളുടെ ഒരു ”
ഞാൻ പറഞ്ഞു നിർത്തി മഞ്ജുസിനെ നോക്കി..
പ്രായം കൊണ്ട് എന്നേക്കാൾ മൂത്തത് ആണെങ്കിലും ഈയിടെ ആയി പെരുമാറ്റം ഒരുമാതിരി പൊട്ടി പെണ്ണുങ്ങളെ പോലെ ആണ്..കോളേജിലെ മഞ്ജു മിസ് ഒകെ എങ്ങോ ടൂർ പോയെന്നു തോന്നുന്നു..ഇപ്പോഴുള്ളത് വേറെ ആരോ ആണ്…
“മ്മ്…”
അവൾ ചിരിയോടെ മൂളി..എന്നിലേക്ക് ചേരാൻ ഒരുങ്ങി.അപ്പോഴേക്കും അഞ്ജു തിരിച്ചെത്തിയിരുന്നു . അവളെ കണ്ടതും മഞ്ജുസ് ആ നീക്കം ഉപേക്ഷിച്ചു അറിയാത്ത ഭാവത്തിൽ തൂണിലേക്ക് ചാരി..
“കഴിഞ്ഞോ ?”
അവൾ വരുന്നത് കണ്ട മഞ്ജുസ് പതിയെ വിളിച്ചു ചോദിച്ചു.
