Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 7

അവൾ ചോദിച്ചു.

“ഞാൻ പുറത്തുണ്ട്..അവിടെ ആകെ ആളുകൾ ആണല്ലോ…”

ഞാൻ സംശയത്തോടെ ചോദിച്ചു .

“അതിനെന്താ..ഞാൻ ക്ഷണിച്ചിട്ട് വന്നതല്ലേ നിങ്ങള് . ഒരു കുഴപ്പവും ഇല്ല . എടാ..ഞങ്ങളുടെ വല്യ ഫാമിലിയാ ..കുറെ പേരുണ്ട് അവിടേം ഇവിടേം ഒക്കെ ആയിട്ട് ..അതാണ് ഇത്രേം പേര് “

അവൾ എല്ലാം വിശദീകരിച്ചു …

ഞാൻ എല്ലാം മൂളി കേട്ടു ഇരുന്നു , ഒടുക്കം അവൾ തന്നെ പുറത്തേക്കിറങ്ങി വരാമെന്നു പറഞ്ഞു കൊണ്ട് ഫോൺ വെച്ചു.

ഞാനും ശ്യാമും പടിപ്പുരക്ക് വെളിയിൽ തന്നെ കാത്തു നിന്നു. സ്വല്പം കഴിഞ്ഞപ്പോൾ മഞ്ജുസ് പൂമുഖത്തൂടെ തുള്ളി കളിച്ചു ഇറങ്ങി വരുന്നത് കണ്ടു …മഞ്ജുസിന്റെ രൂപം കണ്ടപ്പോൾ എനിക്ക് കൗതുകമായി..കൊച്ചു പെൺപിള്ളേരെ പോലെയുണ്ട് ഇപ്പൊ കാണാൻ ..

ഹാഫ് സാരി ദാവണി സെറ്റ് ആണ് വേഷം . പച്ച നിറത്തിൽ ഉള്ള കൈമുട്ടോളം ഇറക്കമുള്ള ബ്ലൗസും , പച്ചയും നീലയും കലർന്ന സാരിയും ആണ് വേഷം ! ബ്ലൗസിന്റെ കയ്യിലും കഴുത്തിന് ചുറ്റും ആയി സ്വർണ നിറത്തിൽ പൂക്കൾ തുന്നിയ പോലുള്ള എംബ്രോയിഡറി ഡിസൈൻസ് ഉണ്ട് , കയ്യിൽ ഡ്രെസ്സിനു മാച്ച് ആയിട്ടുള്ള ഫാൻസി വളകൾ ഉണ്ട് !സാരിയുടെ ഇറക്ക കൂടുതൽ കാരണം കാലില്ലാത്ത യക്ഷിയെ പോലെ ആണ് വരവ് !ഹാഫ് സാരി ആയതുകൊണ്ട് തന്നെ മഞ്ജുസിന്റെ വയറിന്റെ ഒരു വശം സ്വല്പം വെളിയിൽ കാണാൻ ഉണ്ട്..ശ്യാം അത് ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു..

മഞ്ജുസിന്റെ ലുക്ക് കണ്ടു വാ പൊളിച്ചു നിന്ന ശ്യാമിന്റെ കാലിൽ ഞാനൊരു ചവിട്ടങ്ങു കൊടുത്തു..

‘ആഹ്…”

അവൻ കാലുകുടഞ്ഞുകൊണ്ട് എന്നെ തുറിച്ചു നോക്കി..

“മൈരേ..ഞാൻ കെട്ടാൻ പോകുന്ന മുതലാ അത്…അവന്റെ ഒരു നോട്ടം “

ഞാൻ ശുണ്ഠി എടുത്തു..

“ഓ..തംബ്രാ …”

ശ്യാം എന്നെ തൊഴുതുകൊണ്ട് ഒന്നാക്കി.

അപ്പോഴേക്കും മഞ്ജുസ് നടന്നു ഞങ്ങളുടെ അടുത്തെത്താറായിരുന്നു .

നെറ്റിയിൽ ഒരു നീല നിറത്തിലുള്ള നേർത്ത പൊട്ട് ഉണ്ട് . കണ്ണൊക്കെ എഴുതിയതുകൊണ്ട് നല്ല ഭംഗിയുണ്ട് മിഴികൾക്ക് .മൊത്തത്തിൽ ഒന്നുടെ ചെറുപ്പമായ പോലെ ഉണ്ട് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025