മഞ്ജു മുഖം വീർപ്പിച്ചുകൊണ്ട് കൈകൾ ഇടുപ്പിൽ കുത്തി.
“അതൊന്നുമല്ല..നീ ഒന്ന് പറഞ്ഞു രണ്ടാമെത്തെന് എന്നെ തല്ലാൻ വരുവല്ലേ..എന്താ ഇയാളുടെ വിചാരം “
ഞാൻ ചിരിയോടെ പറഞ്ഞു..
“ഓഹ് ..അതൊക്കെ ദേഷ്യം വന്നിട്ടല്ലേ..ഇനി അങ്ങനെ ഒന്നും ഇണ്ടാവില്ല ..ഗോഡ് പ്രോമിസ്.. “
മഞ്ജു എന്നിലേക്ക് അടുത്ത് നിന്നുകൊണ്ട് പറഞ്ഞു..
ഞാൻ അവളുടെ കഴുത്തിനടുത്തേക്കു മുഖം അടുപ്പിച്ചു അവളുടെ ഗന്ധം ഒന്ന് ആസ്വദിച്ചു.
“ഇന്നെന്താ ലോഷൻ അടിച്ചില്ലേ..”
ഞാൻ ചിരിയോടെ തിരക്കി..
“ഇല്ല…എന്തെ ?”
മഞ്ജു എന്നെ നോക്കി ചിരിച്ചു.
“മ്മ്…ഹും..നല്ല നാറ്റം “
ഞാൻ അവളെ ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞു..
“പോടാ …”
അവളെന്റെ താടിക്കു നുള്ളികൊണ്ട് പറഞ്ഞു..
ദൈവമേ ആരെങ്കിലും കാണുമോ എന്ന ഭയത്തോടെ ഞാനൊന്നു ചുറ്റും നോക്കി. ആരുമില്ല.എല്ലാം വീടിന്റെ കോംപൗണ്ടിന് ഉള്ളിൽ ആണ്.
ഹോ…ഞാനൊരു ദീർഘ ശ്വാസം വിട്ടു .
“അല്ല..മഞ്ജുസിനെന്താ ഇപ്പൊ ഒരു ഇളക്കം “
ഞാൻ സംശയത്തോടെ നോക്കി.
“എന്ത് ഇളക്കം ?”
അവൾ എന്നെയും അതെ നോട്ടം നോക്കി..
“അല്ല..ഇപ്പൊ ആരേം പേടിയില്ലല്ലോ ..മറ്റേത് ഞാനൊന്നു തൊട്ടാൽ ആരേലും കാണും ..അയ്യോ അമ്മെ എന്നൊക്കെ ആരുന്നല്ലോ “
ഞാൻ ചിരിയോടെ പറഞ്ഞു..
“അച്ഛൻ സമ്മതിച്ചപ്പോ ലൈസൻസ് ആയല്ലോ ..ഇനി അമ്മേടെ അടുത്ത് കൂടി പറയണം..അത് സാവധാനം അച്ഛൻ തന്നെ പറഞ്ഞോളാം എന്ന എന്നോട് പറഞ്ഞത് “
മഞ്ജു സന്തോഷത്തോടെ പറഞ്ഞു..
