Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 1

മഞ്ജുസ് പെട്ടെന്ന് ചിരിയോടെ എന്നെ നോക്കി ചോദിച്ചു…

“ഓ..ഇനി എന്ത് ഹണിമൂൺ ..ഒകെ കഴിഞ്ഞില്ലേ ..”
ഞാൻ അവളെ ഇറുകെ പുണർന്നു പിടിച്ചുകൊണ്ട് പറഞ്ഞു ..

“എന്നാലും എവിടേലും പോണമല്ലോ ..കവി പറ ..എവിടെക്കാ ”
മഞ്ജുസ് എന്നിൽ നിന്നും അകന്നു മാറികൊണ്ട് ചോദിച്ചു…

“ഡൊമസ്റ്റിക് മതിയോ ഫോറിൻ വേണോ ?”
ഞാനവളെ സംശയത്തോടെ നോക്കി ..

“ഏതു വേണേല് പോകാം…നീ പറ…”
മഞ്ജുസ് എന്നെ പ്രോല്സാഹിപ്പിച്ചു…

“എനിക്ക് ന്യൂഡ് ബീച്ച് ഉള്ള സ്ഥലത്തു പോയ മതി ..അതാവുമ്പോ മഞ്ജുസിനെ തുണിയില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടത്തിക്കാം”

ഞാൻ കള്ളച്ചിരിയോടെ പറഞ്ഞതും അവൾ എന്റെ വയറിനിട്ടൊരു കുത്ത് കുത്തി…

“ആഹ്…എടി പന്നി….എനിക്ക് വേദനിക്കുന്നുണ്ട് “

ഞാൻ വയറു തടവി അവളെ നോക്കി .

“സീരിയസ് ആയിട്ട് പറയുമ്പോ അവന്റെ ഒരു തമാശ ..”
മഞ്ജു പല്ലിറുമ്മി…

ഞാൻ പെട്ടെന്ന് അവളെ കെട്ടിപിടിച്ചു…

“തമാശ അല്ല..സീരിയസ് ആണ്..ന്യൂഡ് ബീച്ചിൽ പോകാം ”
ഞാൻ അവളെ അമർത്തി വരിഞ്ഞുകൊണ്ട് പറഞ്ഞു..കൈ ലൂസ് ആക്കിയാൽ അവള് വീണ്ടും അടിക്കുവോ മാന്തുവോ ഒക്കെ ചെയ്യും…

“അത് നീ ഒറ്റക് പോയാൽ മതി..”
അവൾ പെട്ടെന്ന് ദേഷ്യപ്പെട്ടു എന്റെ കവിളിൽ കടിച്ചു..

“ആഹ്….എടി എടി ..സ്സ് ”
ഞാൻ അവളുടെ പുറത്തു തട്ടി വിടാൻ പറഞ്ഞു..ഒരുവിധം പെണ്ണ് വിട്ടു !

ഞാൻ അവളെ സ്വല്പം ദേഷ്യത്തോടെ നോക്കി കവിള് തടവി .

“ഞാനൊരു കാര്യം പറയട്ടെ ..”
മഞ്ജുസ് പെട്ടെന്ന് എന്റെ അടുത്തേക്ക് ഒട്ടികൂടി കൊണ്ട് പറഞ്ഞു .

“മ്മ്…”
ഞാൻ മൂളി..

“നമുക്കെ പിന്നെ എവിടെ വേണേലും പോകാം..ഇപ്പൊ ഊട്ടിക്ക് പോകാം ..”
മഞ്ജുസ് കുട്ടികളെ പോലെ കൊഞ്ചിക്കൊണ്ട് എന്റെ നെഞ്ചിൽ കൈവിരൽ കൊണ്ട് തോണ്ടി…

“പഴയ ഓർമ്മ പുതുക്കാനാ ?”
ഞാൻ അവളുടെ മനസിലിരുപ്പ് വായിച്ചെന്നോണം സംശയത്തോടെ ചോദിച്ചു .

“മ്മ്….നമ്മള് ആദ്യം ഒന്നായത് അവിടെ വെച്ചല്ല ..അപ്പൊ അവിടെ വെച്ചു തന്നെ വീണ്ടും തുടങ്ങാം…”
മഞ്ജുസ് സ്വല്പം നാണത്തോടെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025