Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 1

മഞ്ജു ദേഷ്യത്തോടെ പറഞ്ഞെങ്കിലും പതിയെ കുലുങ്ങി ചിരിച്ചു .

“പിന്നെ ഡാ…റിസപ്‌ഷനു ഞാൻ പറഞ്ഞ ഡ്രസ്സ് തന്നെ ഇട്ട മതീട്ടോ ..നീ എടുത്തത് വേണ്ട…”
മഞ്ജു പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ പറഞ്ഞു.

“അയ്യ..എനിക്കൊന്നും വയ്യ..അതിട്ടു നടക്കാൻ ..”
ഞാൻ അത് പറ്റില്ലെന്ന അർത്ഥത്തിൽ പറഞ്ഞു . ഒരു ഷെർവാണി സെറ്റ് അവൾ എടുത്തു തന്നിട്ടുണ്ട്. ഒരുമാതിരി ചുരിദാർ ഇട്ടപോലെ ആണ് അതിടുമ്പോൾ…

“പോടാ..മര്യാദക്ക് ഇട്ടോളുണ്ട്..അല്ലെങ്കി ഞാൻ കാണിച്ചു തരാം ”
മഞ്ജുസ് ഞാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ ചൂടായി..

“എനിക്ക് വയ്യ ഈ രാജാപ്പാർട്ട് കളിയ്ക്കാൻ ”
ഞാൻ ചിരിയോടെ പറഞ്ഞു..

“കുറച്ചു നേരത്തേക്ക് അല്ലെ..അതൊക്കെ അഡ്ജസ്റ്റ് ചെയ്യണം .”
മഞ്ജുസ് കട്ടായം പറഞ്ഞു ..

“മ്മ്…നോക്കട്ടെ…”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ..

“നോക്കിയാ പോരാ ..നടക്കണം ”
മഞ്ജുസ് സ്വരം കടുപ്പിച്ചു .

“നീ വെച്ചിട്ട് പോയെ ..ഇതിപ്പോ എത്രാമത്തെ വട്ടമാ പറയുന്നേ ..പിന്നെ ഈ കൽപ്പിക്കുന്ന സ്വരം വേണ്ടാട്ടോ ”
ഞാൻ ചിരിയോടെ പറഞ്ഞു ..

“ഓ പിന്നെ…”
മഞ്ജു അതിഷ്ടപ്പെടാത്ത പോലെ പറഞ്ഞു .

“എന്റെ മഞ്ജുസെ നീ എന്റെ ഇഷ്ടത്തിന് വല്ല വിലയും താടി..ഒക്കെ നീ പറയുന്ന പോലെ നടക്കണം ന്നു വെച്ചാ എങ്ങനാ ”
ഞാൻ നീരസത്തോടെ പറഞ്ഞു .

“ഓ…എന്ന വേണ്ട..നീ ഇഷ്ടമുള്ളത് ഇട്ടോ..ഞാൻ വെക്കുവാ….”
,മഞ്ജു ദേഷ്യപെട്ടുകൊണ്ട് കട്ടായം പറഞ്ഞു ..

“ഏയ് …വേണ്ട വേണ്ട…മഞ്ജുസെ .ഞാൻ പറയട്ടെ .”
ഞാൻ തിടുക്കപ്പെട്ടു പറഞ്ഞു..

ശ്യാം എല്ലാം നോക്കിയും കണ്ടും കേട്ടും എന്നെ നോക്കി ബെഡിൽ കിടപ്പുണ്ട്..

“മ്മ്..എന്താ വേഗം പറ ?”
അവൾ ദേഷ്യത്തോടെ വിളികേട്ടു .

“പോടീ പുല്ലേ …ഹി ഹി..”
ഞാൻ ചിരിയോടെ അതും പറഞ്ഞു , മറുതലക്കലും അടക്കിപ്പിടിച്ച ചിരി കേൾക്കാം അതോടെ ഞാൻ ഫോൺ കട്ടാക്കി ..

പിന്നെ ഉറക്കം നഷ്ടപെട്ട പോലെ തിരിഞ്ഞും മറിഞ്ഞും ബെഡിൽ കിടന്നു . പിന്നെ രാത്രിയിലെ ഫുഡും കഴിഞ്ഞു ഉറങ്ങാൻ കിടന്നു ..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025