Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 17

മീരക്ക് ഞാൻ ആ വിഷയത്തെ പറ്റി കുത്തികുത്തി ചോദിക്കുന്നതിൽ എന്തോ അത്ര താല്പര്യമുള്ള പോലെ എനിക്ക് തോന്നിയില്ല. അവൾ ഒരു നിമിഷം എന്തോ ആലോചിച്ചിരുന്നു പിന്നെ പയ്യെ പറഞ്ഞു തുടങ്ങി . പക്ഷെ ആ പറഞ്ഞത് കേട്ട് ഞാനൊന്നു അമ്പരന്നു എന്നത് സത്യം .

“അറിയാം…മഞ്ജുവിനേക്കാൾ നന്നായിട്ട് അറിയാം..because ഹി വാസ് മൈ ബ്രദർ ”
മീര ഒരു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു സോഫയിലേക്ക് ചാരിയിരുന്നു മുടിയിഴകൾ പുറകിലേക്ക് കോതിയിട്ടു!

ആ മറുപടി കേട്ട് ഞാനും ഒന്നമ്പരന്നു !

“ഏഹ്..സത്യമാണോ ?”
ഞാൻ ളന്നുമിഴിച്ചു കൊണ്ട് ചോദിച്ചതും . മഞ്ജുസ് കുളിയൊക്കെ കഴിഞ്ഞു വസ്ത്രം മാറി പുറത്തിറങ്ങിയതും ഒപ്പം ആയിരുന്നു .

“ആഹാ..നിങ്ങള് ഇത്ര പെട്ടെന്ന് കമ്പനി ആയോ ?”
ഞങ്ങൾ പരസപരം അടുത്തിരുന്നു സംസാരിക്കുന്നത് കണ്ടു മഞ്ജു സ്വല്പം ഉറക്കെ വിളിച്ചു ചോദിച്ചു . ആ ശബ്ദം കേട്ടപ്പോഴാണ് ഞാനും മീരയും ഒരുപോലെ ഞെട്ടിക്കൊണ്ട് പുറകിലേക്ക് തിരിഞ്ഞു നോക്കിയത് .

കുളിയൊക്കെ കഴിഞ്ഞു ഒരു ഇളംനീല നൈറ്റിയാണ് ധരിച്ചിരിക്കുന്നത് . മുടിയിഴ ഇടം തോളിലൂടെ മുൻപിലേക്കിട്ടു ടവൽ കൊണ്ട് തുവർത്തി അവൾ ഞാങ്ങൾക്കടുത്തേക്ക് നടന്നടുത്തു . അതോടെ സംസാരിച്ചിരുന്ന വിഷയം ഞാനും മീരയും പെട്ടെന്ന് അവസാനിപ്പിച്ചു !

“ആഹ്..ഞങ്ങള് ചുമ്മാ ഓരോന്ന് മിണ്ടിയും പറഞ്ഞും ഇരിപ്പായിരുന്നു ”
മീര എന്നെ നോക്കി കണ്ണിറുക്കി പയ്യെ പറന്നു .

“ആഹ്…നന്നായി ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ഞങ്ങൾക്കടുത്തേക്കു വന്നിരുന്നു . സോഫയിൽ ഇരിക്കാതെ അടുത്ത് കിടന്ന കസേരയിലായാണ് മഞ്ജു ഇരുന്നത് .

“മ്മ്..എന്നെ കുറിച്ചാവും അല്ലെ സംസാരിച്ചത് ”
ഞങ്ങളുടെ പരുങ്ങൽ കണ്ടു മഞ്ജുസ് കസേരയിൽ ഇരുന്നു ചിരിച്ചു . പിന്നെ മുടിയിഴ ടവൽ കൊണ്ട് ഉരച്ചു തുവർത്തി .

“ആഹ്…ഞാൻ ആ വിനീത് മാഷിന്റെ കാര്യം പറയുവായിരുന്നു..”
മീര ഒന്നാക്കിയ പോലെ പറഞ്ഞതും മഞ്ജുസ് തല തുവർത്തൽ നിർത്തി . പിന്നെ ദേഷ്യത്തോടെ മീരയെ ഒന്ന് നോക്കി ദഹിപ്പിച്ചു. ശേഷം തല തുവർത്തിയിരുന്ന ടവൽ ചുരുട്ടികൊണ്ട് മീരക്ക് നേരെ എറിഞ്ഞു !അത് കൃത്യം മീരയുടെ മടിയിൽ ചെന്ന് വീണു !

“പാ ..എന്ത് നാറിയാടീ നീ . എന്നെ നാറ്റിച്ചു മതിയായില്ലേ നിനക്ക് ”
മഞ്ജു പല്ലിറുമ്മി ചീറ്റി . മീര അത് കേട്ട് ചിരിച്ചു ആ ടവൽ കൈകൊണ്ടെടുത്തു പിടിച്ചു മഞ്ജുവിന്റെ നേരെ തന്നെ നീട്ടി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025