Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 17

അവളുടെ നിൽപ്പും ഗൗരവവും കണ്ടപ്പോൾ ഞാൻ ചെറുതായി ഒന്ന് പേടിച്ചു . ഇനി ഈ നാറി ഞാൻ ഫോണിൽ കൂടി കൊഞ്ചിയതും പറഞ്ഞതുമൊക്കെ കേട്ടോ എന്തോ ! എന്നാൽ വിശേഷം ആയി , എന്റെ ശവമടക്ക് ഇന്ന് ബെഡ് റൂമിൽ നടക്കും !

ഞാൻ ഉമ്മറത്ത് നിൽക്കുന്ന അവളെ നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചു . അവൾ തിരിച്ചും എന്നെ നോക്കി പല്ലിളിച്ചു . പിന്നെ പെട്ടെന്ന് മുറ്റത്തേക്ക് ചാടിയിറങ്ങി എന്റെ നേരെ നടന്നടുത്തു . മുൻപോട്ടു നീങ്ങിയ മുടിയിഴ നീക്കി പുറകിലേക്കിട്ടു അവൾ എന്റെയടുത്തെത്തി .

“എന്താ ?”
അവളുടെ വരവിന്റെ വേഗം അളന്നുകൊണ്ട് ഞാൻ സ്വല്പം ഭയത്തോടെ ചോദിച്ചു .

“ഒന്നുമില്ല ? നീ എന്താ ഇവിടെ നിൽക്കുന്നെ ? കുറെ നേരം ആയല്ലോ ഫോണിൽ കൂടി സൊള്ളുന്നെ ?’
മഞ്ജുസ് എന്നെ അടിമുടി സംശയത്തോടെ നോക്കി കൈകൾ രണ്ടും തമ്മിലുരുമ്മി . ഒരുമാതിരി പോലീസുകാരുടെ ചോദ്യം ചെയ്യൽ പോലെ അവളെന്നെ കള്ളലക്ഷണത്തോടെ നോക്കി .

“ഓ..അതോ ..അതെന്റെ ഒരു ഫ്രണ്ട് ആയിരുന്നു ”
ഞാൻ സ്വല്പം പരുങ്ങലോടെ പറഞ്ഞൊപ്പിച്ചു അവളെ നോക്കി ചുണ്ടിലൊരു ചിരി വരുത്തി .

“ബോയ് ഫ്രണ്ടോ ? ഗേൾ ഫ്രണ്ടോ ?”
മഞ്ജു ഗൗരവത്തിൽ എന്നെ നോക്കി .

“ആരായാലെന്താ ? നീ എന്തിനാ ഇതൊക്കെ ചോദിക്കുന്നെ ?”
അവളുടെ ഗൗരവം കണ്ടു ഞാൻ ഒഴുക്കൻ മട്ടിൽ ചോദിച്ചു .

“അങ്ങനെ ആരായാലോന്നും പറ്റില്ല . ഇത്രേം കൊഞ്ചി കുഴയാൻ മാത്രം ആരായിരുന്നു അപ്പുറത്തു ?”
മഞ്ജുസിനു എന്റെ പെരുമാറ്റം കണ്ടു സംശയമായി .

“ആരാച്ചാര് ! നീ ഒന്ന് പോയെ ..’
ഞാൻ അവളെ ഫേസ് ചെയ്യാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും മഞ്ജുസ് എന്റെ മുൻപിൽ കയറി നിന്ന് .

“അങ്ങനെ പോവല്ലെടാ ചക്കരെ ..നിന്നെ എനിക്കത്ര വിശ്വാസം പോരാ..സത്യം പറയ് ആരായിരുന്നു. നിന്റെ റോസ്‌മേരി ആണോ ?”
മഞ്ജുസ് എന്നെ ചിരിയോടെ നോക്കി .

“ആഹ് ..ആണെന്ന് വെച്ചോ..ഇയാൾക്കിപ്പോ എന്താ വേണ്ടേ ?”
ഞാൻ പല്ലിറുമ്മി അവളെ നോക്കി.

“എനിക്കൊന്നും വേണ്ട ..പക്ഷെ മര്യാദക്ക് നടന്നില്ലേൽ ഉണ്ടല്ലോ ..”
മഞ്ജു എന്നെ നോക്കി അകണ്ണുരുട്ടി എന്റെ കോളറിൽ കുത്തിപ്പിടിച്ചു .

ഞൊടിയിട കൊണ്ട് രണ്ടു കയ്യും എന്റെ കോളറിൽ ബലമായി പിടിച്ചു മഞ്ജുസ് എന്നെ ഗേറ്റിലേക്ക് ചാരി നിർത്തി .ഞാൻ ആരേലും ആ മനോഹരമായ കാഴ്ച കാണുന്നുണ്ടോ എന്ന് നാണക്കേടിൽ ചുറ്റും നോക്കിയെങ്കിലും ആരും ഉണ്ടായിരുന്നില്ല.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025