Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 26

“ഉവ്വ ഉവ്വ ..എന്തായാലും ഒന്നും പറ്റാഞ്ഞത് ഭാഗ്യം . പക്ഷെ നിന്റെ മഞ്ജുസ് ഉണ്ടല്ലോ മോനെ ഹോ ! [ വിവേകേട്ടൻ ഒരു ദീർഘ ശ്വാസമെടുത്തുകൊണ്ട് പറഞ്ഞു നിർത്തി ] ഞാൻ അതിന്റെ കാട്ടികൂട്ടലൊക്കെ കണ്ടിട്ട് വട്ടുപിടിച്ചെന്ന കരുതിയത് . ചെറിയമ്മേം അമ്മായിയും  അഞ്ജുവും ഒക്കെ ഒരുവിധം പിടിച്ചുവെച്ചാണ്  സാമാധാനിപ്പിച്ചത്  ..”
ആക്സിഡന്റ് ദിവസത്തെ ഹോസ്പിറ്റൽ സീൻ ഓർത്തു വിവേകേട്ടൻ വല്ലായ്മയോടെ പറഞ്ഞു .

“ആഹ്…ഒക്കെ അഞ്ജു പറഞ്ഞു ”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു നെഞ്ചുഴിഞ്ഞു .

പിന്നെ ഹോസ്പിറ്റൽ മുറിയിൽ വെച്ച് അഞ്ജു പറഞ്ഞ വാക്കുകൾ ഓർത്തു .
———-*******———–******———–********————-

“എന്തായിരുന്നെടി മഞ്ജുസിന്റെ അവസ്ഥ ? അവള് ഓവറാക്കി ചളമാക്കിയെന്നൊക്കെ അമ്മ പറഞ്ഞല്ലോ ?”
ഐ.സി.യൂ വില നിന്ന് റൂമിലേക്ക് മാറ്റിയ അന്നാണ് ഞാൻ അഞ്ജുവിനോട് ആ ചോദ്യം ഉന്നയിക്കുന്നത് .

“ആഹ് ..അതൊന്നും പറയണ്ട മോനെ . ശ്യാമേട്ടൻ വിളിച്ചു പറഞ്ഞപ്പോ ഞാനും അമ്മയും തന്നെ ആകെ വിഷമിച്ചിരിക്ക്യായിരുന്നു .  അമ്മേം മോശം ഒന്നുമല്ല . നല്ല കരച്ചിലും പിഴിച്ചിലും ആയിരുന്നു . അതുകൊണ്ടാണ് ചേച്ചി മോളിന്നു ഇറങ്ങിവന്നതും .”
അഞ്ചു പയ്യെ പറഞ്ഞു നിർത്തി .

“എന്നിട്ട് ?”
ഞാൻ ആകാംക്ഷയോടെ അവളെ നോക്കി .

“എന്നിട്ടെന്താ . നീ വഴക്കിട്ടു ഇറങ്ങിപോയപ്പോൾ തന്നെ ചേച്ചി സ്ഥിരം പരിപാടി തുടങ്ങിയിരുന്നു . അതിന്റെ കൂടെ ഇതും കൂടി അറിഞ്ഞപ്പോ ബേഷായി . ‘അയ്യോ..എന്റെ കവി…അവനെന്താ പറ്റിയേ ..’ന്നും പറഞ്ഞു ഒറ്റ നിലവിളി ആയിരുന്നു . ”
അഞ്ജു ആ വിഷമം പിടിച്ച നിമിഷം പോലും സ്വല്പം തമാശപോലെ ആണ് പറഞ്ഞത് . അല്ലേലും ഒന്നും സംഭവിച്ചില്ലേൽ എല്ലാം കോമഡി ആണല്ലോ .

“ആഹാ ..ന്നിട്ട് ?”
ഞാൻ ചിരിയോടെ തിരക്കി .

“എന്നിട്ടോ…
എനിക്ക് കവിയെ ഇപ്പൊ കാണണം , ചേച്ചി കാരണം ആണ് നീ ഇറങ്ങിപോയെ എന്നൊക്കെ പറഞ്ഞു കരച്ചിലായി . പക്ഷെ വീട്ടിനു ഒന്നും കാര്യമായ പ്രെശ്നം  ഇണ്ടാരുന്നില്ല ട്ടോ . ഞങ്ങള് ഒന്നും അങ്ങനെ വിട്ടു പറഞ്ഞിരുന്നില്ല. അതോണ്ട് കക്ഷിക്ക് ഇതേപ്പറ്റി വല്യ ധാരണ ഒന്നും ഇണ്ടാരുന്നില്ല. പക്ഷെ ഇവിടെ എത്തി ആളെ കണ്ടപ്പോ കണ്ട്രോള് പോയി .”
അഞ്ജു സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു നിർത്തി .

“എങ്ങനെ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“കണ്ണേട്ടനെ കണ്ടപ്പോ തന്നെ ചേച്ചിടെ ബോധം പോയി . ആകെ ചോര ആയിരുന്നല്ലോ മൊത്തം ! ”
അഞ്ജു ആ കാര്യം ഓർക്കനിഷ്ടമില്ലാത്ത മട്ടിൽ ഓടിച്ചു പറഞ്ഞു .

“മ്മ്”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025