Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 26

“മ്മ്..എന്താ ?”
അവള് ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി .

“പ്ലീസ് ഡീ ..നീ ഞാൻ പറഞ്ഞ ഒക്കെ കേക്കാറില്ലേ , ഇത് ലാസ്റ്റ് ..ഇനി ഞാൻ ഒന്നും പറയില്ല . നീ ഒന്ന് സമ്മതിക്കെടി . ഇതെന്നത്തെയും പോലെ തമാശ അല്ല. ഞാൻ കാര്യായിട്ട പറയണേ ..”
ഞാൻ മായേച്ചിയെ നോക്കി ചിണുങ്ങി .

“എടാ കണ്ണാ ..അതൊന്നും ഇനി ശരിയാവില്ലെടാ …”
മായേച്ചി ഒടുക്കം പയ്യെ അയഞ്ഞു തുടങ്ങി വേറെ ഒഴിവു കഴിവ് പറയാൻ തുടങ്ങി .

“ഏഹ് ? എന്താ ശരിയാകാത്തതു ? ”
ശ്യാം അവളെ നോക്കി പുരികം ഉയർത്തി.

“അതൊന്നും ശരി ആവില്ല . അല്ലേൽ തന്നെ ഇനി നല്ല ചെക്കന്മാരെ ഒക്കെ എവിടുന്നു കിട്ടാനാ ..”
മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു .

“ഓ പിന്നെ ..അത് നീയാണോ തീരുമാനിക്കുന്നെ? . ഈശ്വര മഞ്ജുസ് ഇല്ലാരുന്നേൽ ഇവളെ ഞാനെങ്കിലും വളച്ചു കെട്ടി ആ പാവം ഹേമാന്റിക്ക്  ഒരാശ്വാസം കൊടുത്തേനെ ..”
ഞാൻ അവളുടെ മറുപടി കേട്ടു സ്വല്പം ഉറക്കെ പറഞ്ഞു .

അതുകേട്ടു മായേച്ചിയും ശ്യാമും ചെറുതായി കുലുങ്ങി ചിരിച്ചു .

“പോടാ..പോടാ ”
മായേച്ചി പയ്യെ ചിരിച്ചോണ്ട് എന്നെ നോക്കി .

“എന്ത് പോടാ ..ഞാൻ കാര്യമായിട്ട പറയണേ . എന്താ നിനക്കെന്നെ ഇഷ്ടമല്ലേ ?”
ഞാൻ അവളെ ചിരിയോടെ നോക്കി .

“പോടാ ചെക്കാ …ഞാൻ എടുത്തു നടന്ന ചെക്കനാ നീ …”
മായേച്ചി എന്റെ കൈപിടിച്ചു ചെറിയൊരു വാത്സല്യത്തോടെ തഴുകി .

“ആഹ്..എന്ന അതുവിട് . ഇപ്പൊ പോയില്ലേ ഒരു പുള്ളി , അയാളെങ്ങനെ ? നിനക്ക് താല്പര്യം ഉണ്ടോ ?”
ഒടുക്കം സമയമായെന്ന് തോന്നിയപ്പോൾ ഞാൻ ഉള്ളിലെ ഭാരം ഇറക്കി അവളെ നോക്കി .  ആ ചോദ്യം അവള് പ്രതീക്ഷിച്ചിരുന്നതുകൊണ്ടോ എന്തോ മായേച്ചിയിൽ ഞാൻ ഞെട്ടലൊന്നും കണ്ടില്ല .

ഒരു നിമിഷം അവളൊന്നു മിണ്ടാതെ ഇരുന്നു .

“എന്താടി മായേച്ചി ..എന്തേലും പറ ..”
ഞാൻ അവളുട ഏതുടയിൽ തട്ടികൊണ്ട് ധൃതികൂട്ടി .

“എന്ത് പറയാൻ . എനിക്ക് തോന്നിയിരുന്നു  നീ പറഞ്ഞു വരുന്നത് ഇത് തന്നെ ആണെന്ന് ..”
മായേച്ചി സ്വല്പം ഗൗരവത്തിൽ പറഞ്ഞു .

“ആഹാ..പിന്നെന്താ പ്രെശ്നം ? അപ്പൊ നിനക്കു താല്പര്യം ഉണ്ടോ ?”
ശ്യാം ആകാംക്ഷയോടെ അവളെ നോക്കി .

“ഇല്ല…ഒട്ടും ഇല്ല ..”
മായേച്ചി മുഖത്തടിച്ച പോലെ പറഞ്ഞു .

“അതെന്താടി ? അവനു നിന്നെ ഇഷ്ട്ടായിന്നു പറയാൻ പറഞ്ഞു …”
ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025