അത് കഴിഞ്ഞു കോളേജിൽ വച്ചു തന്നെ പലതവണ ഞാനും ലക്ഷ്മിയും പലപ്പോഴും ചെറുതായ് ഒക്കെ ബന്ധപ്പെട്ടു. പിടിക്കപ്പെടില്ല എന്ന ധൈര്യം രണ്ടാൾക്കും തോന്നിയത് ആണ് അതിന് കാരണം. പലപ്പോഴും ഭാഗ്യം കൊണ്ട് ഞങ്ങളെ ആരും ശ്രദ്ധിച്ചില്ല. ആ അധ്യയനവർഷത്തെ അവസാനദിവസം വരെ ഞങ്ങൾ അങ്ങനെ വിജയകരമായി ഞങ്ങളുടെ രഹസ്യബന്ധം ആരുമറിയത്തെ നിലനിർത്തി..
ലാസ്റ്റ് ദിവസം ഒക്കെ ആയപ്പോൾ ലച്ചു കുറെയൊക്കെ ഇമോഷണൽ ആയി തുടങ്ങിയിരുന്നു. ഇനി അവൾ ഇവിടുത്തെ സ്റ്റുഡന്റ് അല്ല. എനിക്ക് ആണേൽ ഒരു വർഷം കൂടിയുണ്ട്. എപ്പോളും എന്നെ കാണാൻ പറ്റില്ല എന്നൊക്കെ പറഞ്ഞു അവൾ കണ്ണ് നിറച്ചു. ഒരു തവണ എല്ലാം കൃഷ്ണയോട് പറയാം എന്ന് വരെ അവളെന്നോട് പറഞ്ഞു. അവളുടെ മനസ്സിൽ ശരിക്കും എന്താണെന്ന് എനിക്ക് പിടികിട്ടാതായി തുടങ്ങി. ഇനിയുള്ള ഒരു വർഷം കൃഷ്ണ എന്റെ കൂടെ എപ്പോളും ഉണ്ടാകും, അവളെ വല്ലപ്പോഴുമേ കാണാൻ വരൂ എന്നൊക്കെ പറഞ്ഞു അവൾ എന്നെ ചാരി ഇരുന്ന് കരയാൻ തുടങ്ങി. ഗ്രൗണ്ടിന് ഒരു മൂലയിൽ അധികം ആരുടെയും കണ്ണ് പതിയാത്ത ഒരിടത്തു ആയിരുന്നു ഞങ്ങളുടെ ഇരുപ്പ്.
‘നീ എന്തിനാ ഇപ്പൊ ഈ കരയുന്നെ. അവൾ എന്റെ കൂടെ ഉണ്ടെന്ന് വച്ചു നീ ഇപ്പൊ ഇരിക്കുന്ന പോലെയൊക്കെ അവൾക്ക് എന്നോട് പെരുമാറാൻ പറ്റുമോ..? നീ കാണണം എന്ന് തോന്നുമ്പോ ഞാൻ വേണേൽ ബാംഗ്ലൂർക്ക് വരാം.. അത് പോരേ..’
അവളുടെ കണ്ണ് തുടച്ചു കൊണ്ട് ഞാൻ അവളെ ആശ്വസിപ്പിച്ചു.
‘ഞാൻ ബാംഗ്ലൂർ ഒന്നും പോണില്ല..’
അവൾ ചെറിയ വിതുമ്പലോടെ പറഞ്ഞു
‘പോണില്ലേ. നീ അല്ലേ എപ്പോളും അവിടെ എന്തോ കോഴ്സ് ചെയ്യാൻ പോണൂ എന്നും ഇവിടെ നിക്കുന്നില്ല എന്നൊക്കെ പറഞ്ഞത്..’
‘ഞാനിനി പോണില്ല.. ഞാൻ ഇവിടെ എവിടെങ്കിലും നോക്കണം..’
ഞാൻ കാരണം ആണോ അവൾ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത് എന്ന് എനിക്ക് സംശയം തോന്നി. അത് അവളോട് തന്നെ ഞാൻ ചോദിച്ചു
‘ആണ്.. ഇനി ഞാൻ ബാംഗ്ലൂർക്ക് പോകണം എങ്കിൽ നീയും വാ എന്റെ കൂടെ. നിനക്ക് അവിടെ കോഴ്സ് കംപ്ലീറ്റ് ചെയ്യാമല്ലോ..’
