Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 3

 

കോളേജ് തുറന്നു കഴിഞ്ഞാണ് ഇഷാനിയെ പിന്നെ ഞാൻ കാണുന്നത്. അതിനിടയിൽ ഒന്ന് രണ്ട് വട്ടം ടെക്സ്റ്റ്‌ ചെയ്തു എന്നല്ലാതെ അവളായി എനിക്ക് അധികം കോൺടാക്ട് ഇല്ലായിരുന്നു.. കോളേജ് തുറന്നു കഴിഞ്ഞു അവളുടെ എന്നോടുള്ള മനോഭാവത്തിൽ കുറച്ചൊക്കെ മാറ്റം വന്നത് പോലെ എനിക്ക് തോന്നി തുടങ്ങി. കല്യാണ ആലോചന വന്നപ്പോൾ മുതൽ എന്റെ അടുത്ത് അവൾ ഇട്ടിരുന്ന ഒരു അകലം മെല്ലെ അവൾ കുറയ്ക്കുന്നത് പോലെ. പഴയത് പോലെ അല്ലെങ്കിലും അവൾ എന്റെയൊപ്പം ഇരിക്കാനും എന്നോട് സംസാരിക്കാനും ഒക്കെ തുടങ്ങി. ലച്ചു ഇല്ലാത്തത് കൊണ്ടാവും അവൾ എന്റെയടുത്തു വരാൻ തുടങ്ങിയതെന്ന് എനിക്ക് തോന്നി. പലപ്പോഴും എന്റെ അടുത്ത് വരാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കുന്നത് പോലെ എനിക്ക് തോന്നി. ഫുൾ സ്ലീവ് ഹൂഡി കൈമുട്ട് വരെ തെറുത്ത് വച്ചു അവളുടെ വെളുത്തു നീണ്ടു മെലിഞ്ഞ സുന്ദരികൈകൾ എന്നെ കാണിച്ചു മോഹിപ്പിക്കാൻ വേണ്ടി അവൾ കാണിക്കുന്നത് പോലെയൊക്കെ എനിക്ക് തോന്നി തുടങ്ങി.. ചിലപ്പോൾ ഇതൊക്കെ എന്റെ വെറും തോന്നലുകൾ മാത്രം ആവാം..

 

കോളേജ് തുറന്നു കുറച്ചു ദിവസം കഴിഞ്ഞാണ് ഇഷാനി രണ്ട് ദിവസത്തെ അവധിക്ക് നാട്ടിൽ പോകുന്നു എന്ന് എന്നോട് പറഞ്ഞത്. ഞങ്ങളുടെ പഴയ പോക്ക് അപ്പോൾ ഞാൻ ഓർത്തു. അവളുടെ കൂടെ വീണ്ടും നാട്ടിലേക്ക് പോയാലോ എന്ന് ഞാൻ വെറുതെ ചിന്തിച്ചു.. ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അത് ഞാൻ അവളോട് പറഞ്ഞില്ല.. അവളുടെ പെരുമാറ്റത്തിൽ അവൾക്കും എന്നോട് എന്തോ പറയാൻ ഉള്ളത് പോലെ തോന്നിയിരുന്നു. പക്ഷെ അവൾ പ്രത്യേകിച്ച് എന്നോട് ഒന്നും പറഞ്ഞില്ല.

എന്നാൽ അന്ന് വൈകിട്ട് അവളെന്നേ വിളിച്ചു. രാവിലെ അവളെ ഒന്ന് റെയിൽവേ സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്യാമോ എന്നായിരുന്നു ചോദിച്ചത്. വീട് വരെ കൊണ്ടാക്കാം എന്ന് പറയാനാണ് എനിക്ക് തോന്നിയത്. പക്ഷെ അത് ഞാൻ പറഞ്ഞില്ല. രാവിലെ വരാം എന്ന് മാത്രം പറഞ്ഞു.. ഒരുപക്ഷെ രാവിലെ റെയിൽവേ സ്റ്റേഷനിൽ വച്ചു അവളോട് നേരിട്ട് പറഞ്ഞാൽ അവൾ പഴയത് പോലെ എന്റെ കൂടെ വരുമോ..? അങ്ങനെ വന്നാൽ തന്നെ അത് ശരിയാണോ..? എനിക്ക് തന്നെ ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലായിരുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025