Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 3

 

‘അതല്ലടി.. എനിക്ക് രാവിലെ എണീക്കണം. ഒരു സ്‌ഥലം വരെ പോവാനുണ്ട്..’

ഞാൻ അവളുടെ മുടിയിൽ തഴുകി കൊണ്ട് പറഞ്ഞു

 

‘ഹോളിഡേ ആയിട്ട് നീ എവിടെ പോകാൻ.. എങ്ങും പോണില്ല. എനിക്ക് പത്തു മണി വരെ കെട്ടിപിടിച്ചു കിടക്കണം. അതിനാണ് ഇന്ന് കള്ളത്തരം പറഞ്ഞു ഇങ്ങോട്ട് ചാടിയത്.’

 

‘രാവിലെ കിടക്കാം. അത് പോരേ. പക്ഷെ എനിക്ക് അഞ്ചു മണി ആകുമ്പോ റെയിൽവേ സ്റ്റേഷൻ വരെ പോകണ്ട കാര്യമുണ്ട്. ഒരു മണിക്കൂർ കൊണ്ട് ഞാൻ തിരിച്ചു വരും..’

 

‘റെയിൽവേ സ്റ്റേഷനിൽ നീ ആരെ കൂട്ടാൻ പോണൂ..?

ലച്ചു എന്റെ മീശ പിരിച്ചു കൊണ്ട് ചോദിച്ചു

 

‘കൂട്ടാനല്ല. ഒരാളെ കൊണ്ടാക്കാൻ..’

ഇഷാനിയുടെ പേര് പറയണോ വേണ്ടയോ എന്ന് ഞാൻ ഒരുനിമിഷം ശങ്കിച്ചു. പേരറിയാൻ ലച്ചു വീണ്ടും ചോദിച്ചു

 

‘ഈ ഒരാൾക്ക് പേരില്ലെ. ആരെയാ എന്ന് പറയാൻ മേലെ..’

 

‘ഇഷാനിയെ… അവൾക്ക് നാട്ടിൽ പോണം. അപ്പോൾ രാവിലെ കൊണ്ടാക്കുമോ എന്ന് എന്നോട് ചോദിച്ചു..’

ഇഷാനി എന്ന് കേട്ടതും ലക്ഷ്മിയുടെ മുഖം മാറി. അസംതൃപ്തിയോടെ അവൾ പറഞ്ഞു

 

‘ഓ.. അവളെ കൊണ്ടാക്കാൻ ആണോ രാവിലെ എഴുന്നള്ളുന്നെ. നിനക്ക് വേറെ പരുപാടി ഉണ്ടെന്ന് വിളിച്ചു പറ..’

 

‘ഞാൻ ഏറ്റു പോയി. ഇനി പറ്റില്ലെന്ന് പറയാൻ വയ്യ..’

ഞാൻ പറഞ്ഞു

 

‘അവൾക്ക് ബസോ ഓട്ടോയോ വല്ലോം പിടിച്ചൂടെ..?

ലച്ചു പുച്ഛത്തോടെ സംസാരിച്ചു

 

‘ആ സമയത്തു അത് കിട്ടാൻ പാടാവും. അല്ലേൽ അവളെന്നോട് ഒന്നും ചോദിക്കാത്തത് ആണ്.’

 

‘പിന്നെ… വണ്ടി ഇല്ലാത്ത സ്‌ഥലം അല്ലേ… ഇതൊക്കെ അവളുടെ നമ്പർ ആണ്. ഈയിടെ ആയി അവളിത്തിരി റോങ്ങ് ആണ്. ഞാൻ പിന്നെ നിന്നോട് ഒന്നും ചോദിച്ചില്ല എന്നെ ഉള്ളു..’

ലച്ചു എന്തോ അർഥം വച്ച പോലെ പറഞ്ഞു.

 

‘അവളെന്തു റോങ്ങ്..?

ഞാൻ കാര്യം അറിയാൻ വേണ്ടി ചോദിച്ചു

 

‘അവളിപ്പോ നിന്റെ അടുത്ത് വല്ലാതെ കുഴയുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞു. ഞാൻ പിന്നെ നിന്നോട് ചോദിച്ചില്ല എന്നെ ഉള്ളു..’

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025