Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

 

മെഡക്സ് നടക്കുന്ന അവിടെ എത്തി കഴിഞ്ഞും അതിന് വലിയ മാറ്റം ഒന്നും വന്നില്ല. ഇഷാനി ആയി മനസ്സ് തുറന്ന് ഒന്ന് എൻജോയ് ചെയ്യാനാണ് ഞാൻ അവളെ കൂട്ടി ഇവിടേക്ക് വന്നത്. എന്നാൽ ഇവിടെ വന്നിട്ട് നടക്കുന്നത് കൃഷ്ണ ആയി സൊള്ളല് മാത്രം. ഇഷാനി ഞാൻ എന്തെങ്കിലും ചോദിച്ചാൽ മിണ്ടി എന്ന് മാത്രം. കൃഷ്ണയുടെ സാമീപ്യം അവളെ കുറച്ചു അസ്വാരസ്യപ്പെടുത്തിയിരുന്നു. മാത്രം അല്ല കൃഷ്ണയേ പോലെ ചുമ്മാ സംസാരിച്ചോണ്ട് ഇരിക്കാൻ അവൾക്ക് വശമില്ല. കൃഷ്ണ എന്നോട് എന്തെങ്കിലും സംസാരിക്കുകയോ എവിടൊക്കെ കേറണം എന്ന് പറഞ്ഞു എന്നെ വലിച്ചോണ്ട് പോകുമ്പോ ഞങ്ങളുടെ പുറകെ മൗനമായി നടന്നു വരികയും ആണ് ഇഷാനി. സത്യം പറഞ്ഞാൽ നല്ല പോസ്റ്റ്‌ ആണ് അവൾക്ക് കിട്ടിയിരിക്കുന്നത്.

 

‘നീ അവളുടെ പുറകെ നടക്കാൻ ആണേൽ എന്നെ എന്തിനാ ഇവിടേക്ക് വിളിച്ചോണ്ട് വന്നത്..?

കൃഷ്ണ ഒന്ന് വാഷ് റൂമിൽ പോയ, ഞങ്ങൾക്ക് രണ്ട് പേർക്കും സംസാരിക്കാൻ കിട്ടിയ ഒരു ചെറിയ ഗ്യാപ്പിൽ ഇഷാനി എന്നോട് ദേഷ്യത്തോടെ ചോദിച്ചു

 

‘അവൾ ഇടയ്ക്ക് കേറി വരുമെന്ന് ഞാൻ അറിഞ്ഞോടി..?

ഞാൻ എന്റെ നിസ്സഹായാവസ്‌ഥ ഇഷാനിയോട് പറഞ്ഞു

 

‘അവളെങ്ങാനാ മെഡക്സ് ന്റെ കാര്യം അറിഞ്ഞത്..?

 

‘അവളാണ് എന്നോട് ഇതിന്റെ കാര്യം പറഞ്ഞത്. ഞാൻ അത് നിന്നോട് വന്നു പറഞ്ഞു. അതിനിടയിൽ അവൾ വന്നു ചോദിച്ചപ്പോ നീ കറക്റ്റ് പറയുകയും ചെയ്തു എങ്ങോട്ടാണ് എന്ന്. അപ്പോൾ പിന്നെ അവളോട് വരരുത് എന്ന് എനിക്ക് പറയാൻ പറ്റില്ലല്ലോ..’

 

‘എങ്കിൽ നിങ്ങൾ രണ്ടും പൊക്കൂടായിരുന്നോ.. എന്നെ എന്തിനാ വിളിച്ചു കയറ്റിയത്.. നിങ്ങൾ രണ്ടും കറങ്ങി നടക്കുന്നതിന് കൂട്ട് വരാനായിരുന്നോ…?

ദേഷ്യവും കുശുമ്പും എല്ലാം നിറഞ്ഞ മുഖഭാവത്തോടെ ഇഷാനി ചോദിച്ചു

 

‘അവൾ എന്നോട് വളാ വളാ ചിലച്ചോണ്ട് ഇരിക്കുന്നത് പോലെ നിനക്കും മിണ്ടി കൂടെ.. നീ എന്തിനാ ഉൾവലിഞ്ഞു നിക്കുന്നെ..?

ഞാൻ ഇഷാനിയോട് ചോദിച്ചു

 

അതിന് ഇഷാനി എന്തോ മറുപടി പറയാൻ തുടങ്ങിയപ്പോൾ ആണ് ബാത്‌റൂമിൽ നിന്നും വന്ന കൃഷ്ണ ഞങ്ങൾക്ക് ഇടയിലേക്ക് കയറി നിന്നത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025