Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

 

‘അപ്പോൾ ഇത് വരെയും അവൾ ബ്ലോക്ക്‌ മാറ്റിയില്ല…?

ബൈക്ക് പാർക്ക്‌ ചെയ്യുന്ന മരത്തണലിൽ ഇരുന്ന് ബദാം കാ വായിലിട്ട് ചവയ്ക്കുന്നതിന് ഇടയിൽ അവൾ എന്നോട് ചോദിച്ചു

 

‘ഇല്ലെന്നേ.. ഒരെണ്ണം ഒഴിയാതെ എല്ലാത്തിലും ബ്ലോക്ക്‌ ആണ്..’

പാറക്കല്ലിനും ഇരിക്കുന്ന പടവിനും ഇടയിൽ ബദാം കാ ഇടിച്ചു പൊട്ടിച്ചു അതിനുള്ളിലെ വെള്ള എടുക്കുന്നതിനു ഇടയിൽ ഞാൻ പറഞ്ഞു

 

‘നീ വേറെ ഏതെങ്കിലും നമ്പറിൽ നിന്ന് ട്രൈ ചെയ്തൂടായിരുന്നോ..?

ഇഷാനി ചോദിച്ചു

 

‘ഓ.. അത് ഞാൻ ചെയ്തില്ല..’

പൊട്ടിച്ചു കൂട്ടിയ വെള്ള അവൾക്ക് നേരെ നീട്ടി കൊണ്ട് ഞാൻ പറഞ്ഞു

 

‘എന്തേ…?

അവൾ പുരികം ഉയർത്തി ചോദിച്ചു

 

‘ എല്ലാം നിർത്തി എന്ന് പറഞ്ഞാണ് അവൾ അന്ന് പോയത്.. അത് തന്നെ ആണ് നല്ലത് എന്ന് എനിക്ക് തോന്നി..’

ഒരു നിമിഷം, ഒരൊറ്റ നിമിഷം ഇഷാനിയുടെ മുഖം തെളിഞ്ഞു പ്രസാദിക്കുന്നതും അവളുടെ ചുണ്ടുകളിൽ ഒരു ചിരി വിടരുന്നതും ഞാൻ കണ്ടു.. എന്നാൽ തൊട്ടടുത്ത നിമിഷം അത് മാഞ്ഞു. ഒരു വിഷമഭാവം മുഖത്ത് വരുത്തി ഇഷാനി പറഞ്ഞു

 

‘ശോ.. കഷ്ടം ആയി.. എന്നാലും എന്റെ പേരിൽ രണ്ട് പേരും വഴക്ക് ഉണ്ടാക്കി പിരിഞ്ഞല്ലോ എന്നോർക്കുമ്പോൾ…’

 

‘നിന്റെ പേരിൽ ഒന്നുമല്ല. അത് ഞാൻ എക്സ്‌പെക്ട് ചെയ്ത ഒരടി ആയിരുന്നു. അന്ന് നിന്റെ മുന്നിൽ വച്ചു അത് നടന്നു എന്ന് മാത്രം.. ആ റിലേഷൻ ഒരുപാട് നീട്ടി കൊണ്ട് പോകുന്നതും സേഫ് അല്ല. ഇത്രയും നാൾ ആയിട്ടും കൃഷ്ണ ഇതൊന്നും അറിയാഞ്ഞത് ആരുടെയോ ഭാഗ്യം മാത്രം..’

ഞാൻ പറഞ്ഞു.

ഇഷാനി ബദാം കൊറിക്കൽ തുടർന്നു. അടുത്ത് വീണു കിടക്കുന്ന ബദാം എല്ലാം പെറുക്കി ഇടിച്ചു പൊട്ടിച്ചു ഞാൻ അവൾക്ക് കൊടുത്തു കൊണ്ടിരുന്നു. പെട്ടന്നാണ് വേറൊരു കാര്യം എന്റെ മനസ്സിൽ വന്നത്

 

‘നമുക്ക് മെഡക്സിന് പോയാലോ..? ഇന്ന് ഉച്ച കഴിഞ്ഞു ഒരു പീരീഡ് അല്ലേ ഉള്ളു. അത് കേറണ്ട. മെഡക്സിന് പോകാം.. എന്ത്..?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025