Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

 

‘എന്താ.. നീ തന്നത് ഒക്കെ ഞാൻ കളഞ്ഞു എന്നോ? അപ്പോൾ അങ്ങനെ ആണോ നീ കരുതിയത്..? എന്നെ പറ്റി അങ്ങനെ ആണോ കരുതിയത്..?

അവൾ ശരിക്കും കലിപ്പിൽ ആയി

 

‘അങ്ങനെ അല്ല ഞാൻ പറഞ്ഞത്, നീ പിന്നെ കുറെ നാൾ കഴിയുമ്പോ അതൊക്കെ കളയും എന്നാണ് പറഞ്ഞത്. ഇപ്പോൾ കളഞ്ഞു കാണുമെന്നല്ല..’

ഞാൻ കള്ളത്തരം പറഞ്ഞു

 

‘അല്ല. നീ പറഞ്ഞത് ഞാൻ ആൾറെഡി എല്ലാം കളഞ്ഞു കാണുമെന്നാണ്. എനിക്ക് ചെവിക്ക് കുഴപ്പം ഒന്നുമില്ല..’

ഞാൻ കള്ളത്തരം പറഞ്ഞപ്പോ അവൾക്ക് ശരിക്കും പൊട്ടി. അല്ലെങ്കിലും പറഞ്ഞ കാര്യം പറഞ്ഞില്ല എന്ന് മുന്നിൽ നിന്ന് തർക്കിക്കുമ്പോ ആർക്കായാലും ദേഷ്യം വരും

 

‘ചെവിക്ക് അല്ലേലു തലക്ക് ആയിരിക്കും. ഞാൻ അങ്ങനെ ഒന്നുമല്ല പറഞ്ഞത്. നീ ഓരോന്ന് വഴക്ക് ഉണ്ടാക്കാൻ വരുവാ..’

ഞാൻ നിസാരമായി പറഞ്ഞു

 

‘ശരി. എന്റെ തലയ്ക്ക് ആണ് കുഴപ്പം. എന്നോട് ഇനി മിണ്ടാൻ വരണ്ട.. ‘

എന്നോട് അരിശം കയറി അവൾ അത്രയും പറഞ്ഞിട്ട് എണീറ്റ് പോയി. ഞാൻ അവളെ തടയാൻ ചെറുതായ് ഒന്ന് ശ്രമിച്ചു. ശ്രമിച്ചു എന്നല്ല അങ്ങനെ അഭിനയിച്ചു എന്നതാണ് സത്യം. അവൾ ഒരുപക്ഷെ ഞാൻ കുറച്ചു കൂടി പുറകേ ചെല്ലുമെന്ന് കരുതി കാണും. അവൾ പിണങ്ങിയാലും എനിക്ക് ഒന്നുമില്ല എന്ന മട്ടിൽ ആയിരുന്നു എന്റെ ആ പെരുമാറ്റം. അങ്ങനെ അവളിൽ എന്നോടുള്ള വെറുപ്പിന്റെ ആദ്യത്തെ ഡോസ് തന്നെ ഞാൻ കയറ്റി വിട്ടു. ഇനി വേണ്ടത് ഇപ്പോൾ വീണ ഗ്യാപ് ഒട്ടാതെ നോക്കൽ ആണ്. ഇടയ്ക്ക് ഒന്നോ രണ്ടോ ഡോസ് കൂടെ ഇത് പോലെ കൊടുത്താൽ എന്നെ തൂറി എറിയാനുള്ള ലെവൽ വെറുപ്പ് അവൾക്ക് മനസ്സിൽ തോന്നും. എല്ലാം അവസാനിക്കും.. അങ്ങനെ മനസ്സിൽ കരുതി ഞാൻ അന്ന് രാത്രി കുറച്ചെങ്കിലും സ്വസ്‌ഥമായി ഉറങ്ങി..

 

പക്ഷെ എന്റെ പ്രതീക്ഷകളെ തച്ചുടയ്ക്കുന്ന വിധം പ്രസന്നവദനയായി അവൾ പിറ്റേന്ന് എന്റെ അരികിൽ വന്നു

 

‘ഇന്നലെ ഞാൻ കുറച്ചു ബോർ ആയല്ലേ..?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025