Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

 

ഞാൻ ഇപ്പോൾ എന്തൊക്കെ ചെയ്യുമെന്ന് ഈ നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ അവരും ചിന്തിച്ചിട്ട് ഉണ്ടാകുമെന്ന് എനിക്ക് തോന്നി. അങ്ങനെ ആണല്ലോ അവർ ഞങ്ങളുടെ മേലെ ആധിപത്യം സ്‌ഥാപിച്ചത്. അവർക്കൊരിക്കലും ചിന്തിക്കാൻ കഴിയാത്ത രീതിയിൽ വേണം ഇനി ഞാൻ പ്രവർത്തിക്കാൻ.. എസ് എൻ കോളേജിലെ മിടുക്കൻ പിള്ളേരുടെ അത്രയും പ്രതിഭയോ വേഗതയോ എനിക്കില്ല. എന്നാൽ എനിക്ക് കരുത്തുണ്ട്.. ആ കരുത്തിനെ എന്റെ വലതു കാലിലേക്ക് ആവാഹിച്ചു അമ്പത് വാര അകലെ നിന്ന് ഞാൻ ബോൾ ആഞ്ഞു അടിച്ചു. രാഹുലിനും അല്ല അമീനുമല്ല.. നേരെ ഗോൾ പോസ്റ്റിലേക്ക്.. ഞാൻ നിക്കുന്ന ദൂരത്തു നിന്ന് അതൊരു സാധ്യത ഇല്ലാത്ത ഷോട്ട് ആണ്. എന്നാൽ കൃത്യ പൊസിഷനിൽ ഗോളി ഇല്ലെന്ന കാര്യം പരിഗണിച്ചാൽ ചെറിയൊരു ചാൻസ് ഉണ്ട്..

 

ബോൾ വായുവിൽ ഉയർന്നു പൊങ്ങി. ഞാൻ എന്താണ് കാണിച്ചതെന്ന് ഓർത്തു രണ്ട് ടീമിലെയും കളിക്കാർ അന്തം വിട്ടു ആകാശത്തേക്ക് പറക്കുന്ന ബോളിൽ നോക്കി ഓടി. കൂടിയിരിക്കുന്ന കാണികൾക്കും ഞാൻ എന്താണ് ചെയ്തത് എന്ന ഭാവം ആയിരുന്നു. അവരുടെ ഗോളി മാത്രം അപകടം തിരിച്ചറിഞ്ഞു. അയാൾ ബോളിൽ നിന്ന് കണ്ണെടുക്കാതെ പോസ്റ്റിലേക്ക് പിന്നോട്ട് ഓടി. ഒരു മഴവില്ല് പോലെ വളഞ്ഞു ക്രോസ്സ് ബാറിൽ ഉരഞ്ഞു പോസ്റ്റിന് ഉള്ളിലേക്കു കടന്ന പന്തിനെ പിടിക്കാൻ ഓടി വന്ന ഗോളിക്ക് സാധിച്ചില്ല. ഞാൻ കോളേജിന്റെ മെയിൻ ബിൽഡിങ്ൽ സ്‌ഥാപിച്ച വലിയ ക്ളോക്കിൽ നോക്കി സമയം കണക്ക് കൂട്ടി.. എഴുപത്തൊന്നാം മിനിറ്റിൽ ഞങ്ങളുടെ ആദ്യ ഗോൾ എന്റെ വലതു കാലിൽ നിന്നും വീണിരിക്കുന്നു.

 

പെട്ടന്നൊരു ബോംബ് പൊട്ടിയത് പോലെ ഗാലറിയിൽ ആരവം ഉയർന്നു. ആ ഇളകുന്ന ആൽക്കൂട്ടത്തിന് ഇടയിൽ എനിക്ക് ഇഷാനിയെ കാണാൻ കഴിഞ്ഞില്ല. ഗാലറിയിൽ മുന്നിലായ് കളർ വാരിയെറിഞ്ഞു ചിയർ ഗേൾ കണക്ക് ഡാൻസ് കളിക്കുന്ന കൃഷ്ണയെയും കൂട്ടരെയും ഞാൻ കണ്ടു. അവൾ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. എന്റെ ഗോളിന് അവൾ ആടുന്നു. ഈ ഗോൾ ആഘോഷിക്കണോ വേണ്ടയോ എന്ന അവസ്‌ഥയിൽ ആയിരുന്നു എന്റെ ടീം. തോറ്റു എന്ന് കരുതിയത്ത് നിന്നൊരു അത്ഭുത ഗോൾ. എന്തായാലും ഈ ഗോളിന് സെലെബ്രെറ്റ് ചെയ്തു സമയം കളയാനില്ല എന്ന് ഞാൻ തീരുമാനിച്ചു. സമയം ആണ് വലുത്.. ഞാൻ ബോൾ ഓടി ചെന്നു അവരുടെ വലയിൽ നിന്നും എടുത്തു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025