മറ്റൊരാളിലൂടെ എങ്കിലും അവൻ ജീവിക്കും എങ്കിൽ അങ്ങനെ ആവട്ടെ ഡോക്ടർ pappers ഒക്കെ റെഡി ആക്കിക്കോളൂ.
ട്രാൻസ്‌പ്ലന്റേഷൻ നടക്കട്ടെ.
ഫാദർ എനിക്ക് അങ്ങയോടു ഒരു അപേക്ഷ ഉണ്ട്..
ഫാദർ : പറഞ്ഞോളൂ
മാധവൻ : ഇടക്കൊക്കെ വിഷ്ണുവിനെ കാണാൻ ഞങ്ങളെ അനുവദിക്കണം.
മകനെ നഷ്ടപെടുന്നത് അറിയാതെ പുറത്ത് പ്രാർത്ഥനയോടെ ഇരിക്കുന്ന അവന്റെ അമ്മക്ക് ഇടക്കൊക്കെ തന്റെ മകനെ കാണാൻ ഉള്ള ഒരു അവസരം എങ്കിലും…😭😭😭🙏
ഫാദർ : എന്താ ഇത്.
നിങ്ങളുടെ വലിയ മനസ്സ് ഒന്ന് കൊണ്ട് മാത്രം ആണ് എന്റെ കുട്ടി ഇപ്പൊ ജീവിതത്തിലേക്ക് തിരികെ വരുന്നത്.
ഇടക്ക് എന്നല്ല എപ്പോൾ വേണം എങ്കിലും നിങ്ങൾക്ക് അവനെ കാണാൻ വരാം.
മാധവൻ : 🙏🙏🙏
അതികം വൈകാതെ തന്നെ ഹാർട്ട് ട്രാൻസ്‌പ്ലന്റേഷൻ വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഒരുങ്ങി.
ഓപ്പറേഷൻ തീയേറ്ററിന്റെ ഉള്ളിൽ കിടക്കുമ്പോൾ എന്റെ ബോധം മറയുന്നതിനു മുൻപ് ഞാൻ കണ്ടു അനക്കം ഇല്ലാതെ എനിക്കരികിൽ ഒരുക്കിയ സ്ട്രക്ചറിൽ കിടക്കുന്ന ആ മുഖം.
വിജയ് മാധവിന്റെ മുഖം.
• സർജറിക്ക് ശേഷം ഡോക്ടറുടെ മുറി…..
ഡോക്ടർ : ഫാദർ വിഷ്ണു ഇപ്പോൾ സേഫ് ആണ്.
നടന്ന സംഭവങ്ങൾ പ്രത്യേകിച്ചും അവന്റെ കൂടെ ഉണ്ടായിരുന്ന ആ പയ്യൻ മരിച്ചതും അയാളുടെ ഹാർട് ആണ് വിഷ്ണുവിന് ലഭിച്ചത് എന്നും ഉടനെ അയാളോട് പറയണ്ട.
ചിലപ്പോൾ അയാൾക്ക് അത് താങ്ങാൻ ആയി എന്ന് വരില്ല.
മുറിവ് ഒന്ന് ഉണങ്ങി തുടങ്ങുന്നതിനു മുൻപ് മനസ്സിന് വിഷമം തട്ടിയാൽ ചിലപ്പോൾ ബ്ലീഡിങ് ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.
അത് കൊണ്ട് എല്ലാ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം കേട്ടോ..
ഫാദർ : ശെരി ഡോക്ടർ.
എനിക്ക് എന്റെ കുഞ്ഞിനെ ഒന്ന് കാണാൻ പറ്റുവോ?
ഡോക്ടർ : ഫാദർ അയാൾക്ക് ബോധം വരുന്നത് വരെ ഒന്ന് വെയിറ്റ് ചെയ്യണം. പിന്നെ ഇപ്പോൾ icu ഇൽ അല്ലെ ഒരു രണ്ട് ദിവസം കൂടി കഴിഞ്ഞാൽ റൂമിലേക്ക് മാറ്റാം.
