“സണ്ണി ശരിക്കും നിൻറെ ഫാമിലി എവിടെയാണ് ?!!!
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ഇതുവരെ എൻറെ മുഖത്ത് നോക്കാത്ത സെറീന മാഡം എൻറെ കണ്ണിലേക്ക് നോക്കി ചോദിച്ചു .
“”മേടം ,! അവര് ചുമ്മാ ഞാൻ ക്ലീൻ ഷേവ് ചെയ്തു കൊണ്ട് കളിയാക്കുകയാണ് !!!
“”ഹേയ് ,,സണ്ണി അതുകൊണ്ട് ഒന്നുമല്ല!! ഞാൻ ചുമ്മാ നിന്റെ ഫാമിലിയെ പറ്റി ഒന്ന് ചോദിച്ചതാണ് ?!! പുഞ്ചിരിച്ചു കൊണ്ടിരുന്ന എൻറെ മുഖം ഒന്ന് മങ്ങിയെങ്കിലും , ഓർമ്മ വെച്ച അന്നുമുതൽ കേൾക്കുന്ന ചോദ്യമായതുകൊണ്ട് വലിയ വിഷമം ഒന്നും തോന്നിയില്ലാ, ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു,
” എനിക്ക് ആരുമില്ലേ ?! എന്ന് ചോദിച്ചാൽ എനിക്ക് എല്ലാവരും ഉണ്ട് . ഷെഫി, അവന്റെ ഫാമിലി, ഉപ്പുപ്പാ , ഉമ്മമാ അവന്റെ ഉമ്മച്ചി, അങ്ങനെ എല്ലാവരും…..!!!! എനിക്കാരുമില്ലേ ?!!! എന്ന് ഒരിക്കൽ കൂടി ചോദിച്ചാൽ എനിക്കാരുമില്ല. ! അപ്പൻ ആരാണെന്നോ , അമ്മ ആരാണെനോ അറിയില്ല, ഞാൻ ഒരു ഓർഫനേജിലാണ് വളർന്നതെല്ലാം, !!! അവരുടെ കണ്ണൊന്നു നിറയുന്നത് പോലെ എനിക്ക് തോന്നി, ചോദിക്കണ്ടായിരുന്നു എന്നുള്ള ഒരു മുഖഭാവം …
“സണ്ണി ……….!!!!! അവർക്ക് വാക്കുകൾ കിട്ടിയിരുന്നില്ല. ഞാനൊന്നു പുഞ്ചിരിച്ചു ,
“”ഒന്നുമില്ല മാഡം, എനിക്ക് ഓർമ്മവച്ച കാലം മുതലേ എല്ലാവരും ചോദിക്കുന്നതാണ്, അതുകൊണ്ട് എനിക്ക് ഇതൊന്നും ഒരു പ്രശ്നമല്ല,!! സോറി മാഡം!!….. എത്രയൊക്കെ ആയാലും നെഞ്ചിലൊരു നീറ്റൽ ആണ് ,പെട്ടെന്ന് കണ്ണുനിറഞ്ഞു!! ഞാൻ പതുക്കെ കൈ കഴുകി, ഞാൻ അവരെ തിരഞ്ഞു പുറത്തേക്ക് നടന്നു, വാതിലിൽ ഷിഫ ഉണ്ടായിരുന്നു, അവളുടെ കണ്ണു നിറഞ്ഞിരുന്നു, കുറച്ചുസമയം ക്യാബിനിൽ പോയി ഒറ്റക്കിരുന്നു. അപ്പോഴേക്കും ഞാൻ ഓക്കേ ആയിരുന്നു. ഞാനിങ്ങനെ വർക്ക് തുടങ്ങാമെന്ന് കരുതിയിരിക്കുമ്പോഴാണ് ഷിഫാ അകത്തേക്ക് വന്നത് . അവൾ എൻറെ കണ്ണിലേക്ക് നോക്കി ചോദിച്ചു
“ഞാൻ നിന്നെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ, എടാ!!? സംഗതി എൻറെ സങ്കടം മാറ്റാനാണ് അവൾ വന്നത്, എന്ന് എനിക്ക് അറിയാമെങ്കിലും ഞാൻ ചുമ്മാ ചോദിച്ചു.
” അല്ലടി കെട്ടിയോൻ ഇല്ലാത്തപ്പോൾ എന്നെ വേണോ കെട്ടിപ്പിടിക്കാൻ ?!!….. എൻറെ നെഞ്ചിൽ രണ്ടു അടി തന്ന് “”ആടാ കുരങ്ങാ!!…….. എന്നും പറഞ്ഞ് എന്നെ മുറുക്ക് കെട്ടിപ്പിടിച്ചു. “” എടി പെണ്ണേ ആരേലും കാണും കേട്ടോ,!! എന്ന് ഞാൻ പറഞ്ഞു ,
