Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 2

 

തല്‍കാലം എന്റെ ഭാര്യയുടെ ചോദ്യം ചെയ്യലിൽ നിന്നും രക്ഷപ്പെടാനായി ആ സംഭവത്തെ ഇപ്പോൾ ഞാൻ എടുത്തിട്ടു എന്നേയുള്ളു.

 

“അതൊക്കെ ഓടിക്കുന്നത് അവള്‍ക്ക് പേടിയാണെന്ന് സാമേട്ടനും അറിയാവുന്നതല്ലെ, പിന്നെന്തിനാ അവളെ നിര്‍ബന്ധിക്കുന്നത്?.” ജൂലി ഇഷ്ട്ടക്കേട് പ്രകടിപ്പിച്ചു.

 

“ശരി, ഇനി ഒരു കാര്യവും അവളോട് ഞാൻ പറയില്ല, പോരെ?”

 

“കണ്ടോ.. കണ്ടോ…!!” സാന്ദ്ര ചിണുങ്ങി. അവള്‍ അങ്ങനെ ചിണുങ്ങിയത് കണ്ടപ്പോ എനിക്ക് അവളോട് ഇഷ്ടം കൂടുകയാണ് ചെയ്തത്.

 

“എന്നോട് ഒരു കാര്യവും പറയില്ല എന്നു പറയുമ്പോ, എന്നോട് സംസാരിക്കില്ല എന്നു തന്നെയല്ലേ ഉദ്ദേശിക്കുന്നത്…?” സാന്ദ്ര എന്റെ വാക്കുകളെ വ്യാഖ്യാനിച്ചു.

 

ഉടനെ അവളെ നോക്കി ഞാൻ കൈ കൂപ്പി കൊണ്ട്‌ പറഞ്ഞു, “എനിക്ക് നിന്നോട് പിണക്കവും ഇല്ല ദേഷ്യവും ഇല്ല. എനിക്ക് അല്‍പ്പം സ്വൈര്യം തന്നാല്‍ മാത്രം മതി.”

 

ഉടനെ അവർ മൂന്നുപേരും ചിരിച്ചു. സാന്ദ്രയുടെ വിഷമം അല്‍പ്പം മാറിയതും ഞാൻ മനസ്സിലാക്കി.

 

“പിന്നേ ബസ്സിലും മറ്റും പോകുന്നതിനേക്കാൾ സാമേട്ടന്റെ കൂടെ അവള്‍ കൂടുതൽ സുരക്ഷിതയായിരിക്കും. അതുകൊണ്ട്‌ തമാശയ്ക്ക് പോലും ഓരോന്ന് പറഞ്ഞ്‌ അവളെ കരയിക്കരുത്.” ജൂലി അപേക്ഷിച്ചു.

 

ഉടനെ ജൂലിയേയും നോക്കി ഞാൻ കൈ കൂപ്പി. എന്നിട്ട് കീഴടങ്ങിയ ഭാവത്തില്‍ എന്റെ കസേരയില്‍ ഞാൻ ഇരുന്നു. സാന്ദ്ര ഉടനെ എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചിട്ട് കഴിക്കാൻ തുടങ്ങി.

 

അതുകണ്ട് ജൂലിയും അമ്മായിയും ചിരിച്ചു. അവളുടെ നിഷ്കളങ്കമായ ഭാവം കണ്ടിട്ട് എനിക്കും ചിരി വന്നു. ഞാൻ ചിരിച്ചതും മേശയ്ക്ക് അടിയിലൂടെ കാലിനെ നീട്ടി സാന്ദ്ര എന്റെ കാലില്‍ തടവി.

 

ഞാൻ എന്റെ കാലിനെ മാറ്റി വച്ചു. പക്ഷേ അവള്‍ പിന്നെയും എന്റെ കാലില്‍ തടവി. ഉടനെ ഞാൻ എന്റെ കാല്‍ നീട്ടി അവളുടെ കാല്‍ മുട്ടിൽ ഒരു തട്ടു കൊടുത്തതും അവള്‍ എന്റെ പാദത്തെ പിടിച്ച് അവളുടെ തുടയിൽ കേറ്റി വച്ചുകൊണ്ട്‌ പുഞ്ചിരിച്ചു.

 

ഞാൻ എന്റെ കാലിനെ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025