Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 7

“എനിക്ക് കളിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.. പക്ഷേ ചേട്ടന് വേണമെങ്കിൽ ഞാൻ എങ്ങനെയെങ്കിലും സഹകരിക്കാം..” അവള്‍ പറഞ്ഞു.

“വേണ്ട.. എന്റെ ചക്കര മരുന്നും കഴിച്ചിട്ട് വന്നു കിടക്ക്. പിന്നീട് എന്നെങ്കിലും നിനക്ക് കഴിയുമെന്ന് തോന്നുമ്പോള്‍ മാത്രം നമുക്ക് കളിക്കാം.”

ഉടനെ അവൾ സ്നേഹത്തോടെ പുഞ്ചിരിച്ചു കൊണ്ട്‌ പറഞ്ഞു, “ചേട്ടൻ എന്നെ ചക്കരെ, മോളെ, എന്നൊക്കെ വിളിക്കുമ്പോള്‍ ചേട്ടനെ എന്തൊക്കെയോ ചെയ്യാൻ തോന്നുന്നു.”

അത്രയും പറഞ്ഞിട്ട് അവള്‍ മരുന്നെടുത്ത് കഴിച്ചു. ശേഷം അവള്‍ വേഗം വന്ന് ബെഡ്ഡിൽ കേറി എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു.

പെട്ടന്ന് എന്തോ ഓര്‍ത്തത് പോലെ അവള്‍ പൊട്ടിച്ചിരിച്ചു. അവളുടെ ചിരിയുടെ കാരണം എനിക്ക് മനസ്സിലായി… ഞാനും അവര്‍ക്കൊപ്പം ചിരിച്ചു. കുറെ നേരം കഴിഞ്ഞാണ് അവളുടെ ചിരി നിന്നത്. അപ്പോൾ അവള്‍ എന്റെ ചുണ്ടില്‍ കുറെ പ്രാവശ്യം മുത്തി. കവിളിലും കണ്ണിലും എല്ലാം ചുംബിച്ചു. എന്നിട്ട് സ്വസ്ഥമായി എന്റെ മാറില്‍ മുഖം ചേര്‍ത്തു വച്ച് കൊണ്ട്‌ അവള്‍ ഉറങ്ങി. പക്ഷേ അപ്പോഴും അവളുടെ ചുണ്ടില്‍ ചിരി നിറഞ്ഞു നിന്നു. അപ്പോഴും അവളുടെ മുഖത്ത് സന്തോഷം തങ്ങി നിന്നു. അവളുടെ നിഷ്കളങ്കത എന്നില്‍ ഒരു നൊമ്പരത്തെ സൃഷ്ടിച്ചു… അവളിൽ നിന്നും ഒരുപാട്‌ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നു എന്ന നൊമ്പരം.

കുറച്ചു നേരം ജൂലിയെ ഞാൻ എന്നോട് ചേര്‍ത്തു പിടിച്ച് കിടന്നു. ശേഷം അവളെ നേരെ കിടത്തി മൂടിയും കൊടുത്തു. എന്നിട്ട് മൊബൈൽ എടുത്ത് സാന്ദ്രയെ വിളിച്ചു.

പക്ഷേ എത്ര വിളിച്ചിട്ടും അവൾ എടുത്തില്ല. കുറെ മെസേജ് ചെയ്തു നോക്കി… എല്ലാം അവള്‍ നോക്കിയെങ്കിലും മറുപടി വന്നില്ല.

ഞാൻ അവളോട് സോറി ഒന്നും ചോദിച്ചില്ല… ചോദിക്കുകയുമില്ല. കാരണം, അങ്ങനെ ചെയ്തതില്‍ എനിക്ക് കുറ്റബോധം ഇല്ലായിരുന്നു. എന്റെ വികാരത്തെ അത്രമാത്രം ഉണര്‍ത്തിയത് അവളാണ്. അവളെ ഞാൻ അങ്ങനെയൊക്കെ ചെയ്യാനുള്ള അവസ്ഥയില്‍ എത്തിച്ചതും അവളാണ്.. അതുകൊണ്ട്‌ ഞാനും എന്റെ ആഗ്രഹങ്ങളെ അവളോട് ചെയ്തതില്‍ എനിക്ക് വിഷമവും ഇല്ല.

സമയം പതിനൊന്നര കഴിഞ്ഞിട്ടും ഉറങ്ങാൻ കഴിയാതെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.

നാളെ വെള്ളിയാഴ്ച… നാളെയാണ് ഗോപനും കാര്‍ത്തിക യുടെയും ആദ്യത്തെ വിവാഹ വാര്‍ഷികം. അവര്‍ക്കുള്ള ഗിഫ്റ്റ് ഒക്കെ ജൂലിയും അമ്മായിയും വാങ്ങിച്ചു കഴിഞ്ഞു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025