Kambikuttan Malayalam

Sex stories Kambikuttan kambikathakal

സന്ധ്യക്ക്‌ വിരിഞ്ഞ പൂവ്

“നിനക്കറിയാമല്ലോ ..പ്രശ്നം ഒന്നുമില്ല ..ഇനി ഞാന്‍ അങ്ങോട്ട്‌ പോകുന്നില്ല . അമ്മ വേണേല്‍ എന്നെ വിളിക്കാന്‍ വരട്ടെ”

കാര്യമായ എന്തോ സംബവിച്ചല്ലോ എന്ന് ഫ്രാന്‍സി ഓര്‍ത്തു .അവന്‍ ജിതുവിനോട് പിന്നെയും ചോദിച്ചു

“ആട്ടെ ..ഇന്നലത്തെ പ്രശ്നം എന്താ ?”

“അമ്മ പുല്ലു ചെത്തികൊണ്ട് വരുമ്പോളാ ഞാന്‍ നമ്മുടെ കൂടെ പഠിച്ച എല്സയോടു സംസാരിച്ചു കൊണ്ട് നിക്കുന്നത് കണ്ടത് .അമ്മ പുല്ലവിടെ ഇട്ടിട്ടു അവിടെ കിടന്നിരുന്ന ഒരു കമ്പ് എടുത്തു എന്നെ എല്സയുടെ മുന്‍പില്‍ ഇട്ടു തല്ലി”

എന്നിട്ട് …

“അമ്മയുടെ ദേഷ്യം കഴിഞ്ഞിട്ട് വീട്ടില്‍ ചെല്ലാമെന്നു വിചാരിച്ചു കുറച്ചു കഴിഞ്ഞു വീട്ടില്‍ ചെന്നപ്പോള്‍ അമ്മ ചൂലെടുത്ത് ” ഏതാടാ ആ അലവലാതി ?” എന്ന് ചോദിച്ചു പിന്നെയും തല്ലി . ഒന്നുമല്ലേലും 25 വയസ് എനിക്കുണ്ടെന്നോ ഒരു സര്‍ക്കാര്‍ ഉധ്യോഗസ്ഥന്‍ ആണെന്നോ അമ്മ നോക്കണ്ടേ ?”

അതും പറഞ്ഞു ജിത്തു വിതുമ്പി

“സാരമില്ലടാ പോട്ടെ .നിന്റെ അമ്മയുടെ സ്വഭാവം നിനക്കറിയാവുന്നതല്ലേ? നിന്നോടുള്ള സ്നേഹവും കരുതലും കൊണ്ട ..ഒന്നുമല്ലേലും ഒറ്റയ്ക്ക് നിന്നെ ഇത്രയ്ക്കു വളര്ത്തിയതല്ലേ”

“സ്നേഹം പ്രകടിപ്പിക്കണ്ട ..ഒന്ന് ചിരിച്ചു കൂടെ അമ്മക്ക് , അതും വേണ്ട ഒന്ന് സംസാരിച്ചു കൂടെ ? ജോലി കഴിഞ്ഞു വീട്ടില്‍ ചെന്നാല്‍ അമ്മ പറമ്പിലാ .എനിക്കുള്ള ചായയും കടിയും മൂടി വെച്ചിരിക്കും . അവിടെ ഇരുന്നാല്‍ ബോറടിച്ചു പോകുംബോലാ ഞാന്‍ കവലക്ക്‌ ഇറങ്ങുന്നത് .. രാത്രി വീട്ടില്‍ ചെന്നാല്‍ 10 മണി കഴിഞ്ഞാല്‍ TV ഓഫാക്കും . അല്‍പ നേരം കൂടി ഇരിക്കാന്‍ സമ്മതിക്കില്ല . ഒന്നിച്ചു ഭക്ഷണം കഴിക്കില്ല .. എനിക്കുള്ള ഭക്ഷണം വിളമ്പി തന്നിട്ട് അമ്മ കുളിക്കാന്‍ പോകും .എന്നിട്ട് അടുക്കളയില്‍ നിന്ന് വല്ലതും വരി വലിച്ചു തിന്നും .ഇരുന്നു ആഹാരം കഴിച്ചു ഞാന്‍ കണ്ടിട്ടില്ല”

“സാരമില്ലടാ എല്ലാം ശേരിയാകും .. നീ വീട്ടില്‍ പോകാന്‍ നോക്ക് “

“ഇല്ല . ഞാന്‍ അങ്ങോട്ടില്ല “

ജിത്തു പുറകോട്ടില്ല എന്ന് മനസിലാക്കിയ ഫ്രാന്‍സി പിന്നെ ഒന്നും പറഞ്ഞില്ല .

ഫ്രാന്‍സി ജിത്തുവിനെയും കൂട്ടി വീട്ടില്‍ എത്തി . വീട്ടില്‍ എത്തിയ ജിത്തുവിനെ കണ്ടു മരിയ ഫ്രാന്സിയെ വിളിച്ചു പറഞ്ഞു

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025