Kambikuttan Malayalam

Sex stories Kambikuttan kambikathakal

സേവ് ദ ഡേറ്റ്

പൊടികലര്‍ത്തികുടിക്കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞു. എന്റെ തലവേദന മാറി. ഒരു ഉന്മേഷം വന്നപോലെ എനിക്ക് അനുഭവപ്പെട്ടു. പഴയപോലെ വിജിതയെ വിളിക്കാനോ സംസാരിക്കാനോ എനിക്ക് മടിയില്ല. കാരണം മനസുകൊണ്ട് അവള്‍ എന്റേതായി. ടൗണിന്റെ പലഭാഗത്തുനിന്നും ഞങ്ങള്‍ ഒരുമിച്ചു. പുറത്ത് കറങ്ങാന്‍ പോവാന്‍ അവള്‍ എന്നോ പറഞ്ഞു. കാരണം. വിവാഹം കഴിഞ്ഞാല്‍ അധികം ലീവില്ല. കല്യാണത്തിന് ഇനി ഒരുമാസത്തിന് ചുവടെയുള്ളൂ. ഇതിനിടയിലാണ് സേവ് ദ ഡേറ്റ് ഫോട്ടോ എടുക്കാന്‍ അവള്‍ എന്നെ വിളിച്ചത്. എന്നാണ് പോവുകയെന്ന് ചോദിച്ചു. അപ്പോളാണ് നാരായണന്‍ തിരുമേനിയുടെ വീട്ടിലെ ചുമരിലെ ഫോട്ടോ എനിക്ക് ഓര്‍മ്മ വന്നത്. അദ്ദേഹം ഈ ഫോട്ടോ എടുത്താല്‍ നന്നായിരിക്കും പക്ഷെ എങ്ങനെ ചോദിക്കും. ഞാന്‍ ആ കാര്യം അവളോടും പറഞ്ഞു. അവള്‍ക്ക് അവിടെ പോവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നോട് അദ്ദേഹത്തെ വിളിക്കാന്‍ അവള്‍ നിര്‍ബന്ധിച്ചു. അവളുടെ പ്രോത്സാഹനവുംകൂടെ ആയപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു.
ഞാന്‍: ഹലോ തിരുമേനി
നാരായണന്‍: അതെ, ആരാണ്.?
ഞാന്‍: ഞാന്‍ അനുരാഗാണ്. രണ്ടാഴ്ചമുമ്പ് അവിടെ വന്നില്ലേ
നാരായണന്‍: ഹോ. പറയൂ മോനെ.. എന്തായി അസുഖം..
ഭയത്തോടെ ഓര്‍ത്തെടുത്തുകൊണ്ട് ഞാന്‍: അയ്യോ തിരുമേനി ക്ഷമിക്കണം തലവേദന മാറി. ഞാന്‍ വിളിക്കാന്‍ അല്‍പം താമസിച്ചു.
നാരായണന്‍: അത് സാരമില്ല മോനെ. അസുഖം മാറിയല്ലോ അത് മതി. പിന്നെ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.
ഞാന്‍: അത് അന്നു തന്നെ പ്രാര്‍ത്ഥിച്ചു.
നാരായണന്‍: എനിക്ക് അതേ വേണ്ടൂ. വിവാഹം എവിടം വരെ എത്തി.
ഞാന്‍: അത് പറയാനാ ഞാന്‍ വിളിച്ചത്. തിരുമേനി വരണം.
നാരായണന്‍: ക്ഷമിക്കണം മോനെ. ഞാന്‍ ഇങ്ങനെയുള്ള പരിപാടിക്കൊന്നും പോവാറില്ല.
ഞാന്‍: ശരി എന്നാല്‍ ഞാന്‍ ബുദ്ധിമുട്ടിക്കുന്നില്ല. മറ്റൊരു കാര്യം ഉണ്ട്. അത്… പിന്നെ…
നാരായണന്‍: ങാ പറയൂ.. എന്താണ്
ഞാന്‍: ഈ സേവ് ദ ഡേറ്റ് എന്ന് പറഞ്ഞ് ഒരു ഫോട്ടോ ഷൂട്ട് ഉണ്ട്.
നാരായണന്‍: അതായത് വിവാഹ തീയതി എല്ലാവര്‍ക്കും മെസേജ് ചെയ്യാന്‍ വേണ്ടി എടുക്കുന്നത് അല്ലേ..
ഞാന്‍: അതെ. അത് തിരുമേനി ചെയ്തുതരോ..
ചിരിച്ചുകൊണ്ട് നാരായണന്‍: കൊള്ളാം.. ആദ്യം വൈദ്യരാക്കി, പിന്നെ ജ്യോത്സ്യരാക്കി. ഇപ്പോള്‍ ഇതാ ഫോട്ടോഗ്രാഫറുമാക്കി.
ഞാന്‍: തെറ്റാണെങ്കില്‍ ക്ഷമിക്കണം. ഞാന്‍ നല്ല ഫോട്ടോ കണ്ടപ്പോള്‍..
നാരായണന്‍: എനിക്കറിയാം മോനെ.. എന്റെ ഫോട്ടോഗ്രാഫി കണ്ട് എല്ലാവരും എന്നോട് ചോദിച്ചിട്ടുണ്ട്. ഞാന്‍ ആര്‍ക്കും ചെയ്തുകൊടുത്തിട്ടില്ല. മോന്‍ ആവശ്യപ്പെട്ടപ്പോള്‍ ചെയ്യാതിരിക്കാന്‍ ആവുന്നും ഇല്ല. കാരണം ഞാന്‍ കണ്ട ചെറുപ്പക്കാരില്‍ നിന്ന് നീ വ്യത്യസ്തനാണ്. വരൂ ഞാന്‍ ചെയ്തു തരാം.
ഞാന്‍: താങ്ക്‌സ് തിരുമേനി…
നാരായണന്‍: പിന്നെ ഒരു കാര്യം കേരള വേഷമേ നിങ്ങള്‍ ധരിക്കാവൂ. അല്ലാതെ മോഡേണ്‍ ആയി വന്നാല്‍ ഞാന്‍ ഫോട്ടോ എടുക്കില്ല.
ഞാന്‍: അയ്യോ തിരുമേനി അവള്‍ ചുരിദാറെ ധരിക്കൂ.
നാരായണന്‍: ആയിക്കോട്ടെ. പക്ഷെ, സെറ്റ് സാരിയും കേരള സ്‌കേട്ടും ടോപ്പും ധരിക്കണം. അതാണ് മലയാളി പെണ്‍കുട്ടികളുടെ സൗന്ദര്യം.
ഞാന്‍: ശരി ഞാന്‍ പറയാം. എന്നാ വരേണ്ടത്.
നാരായണന്‍: മറ്റെന്നാള്‍ വന്നോളൂ.
ഞാന്‍: ശരി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025