Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 7 - മൂന്നാമത്തെ പുരുഷാര്‍ഥം

പെട്ടെന്ന് അയാള്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ സീത ചുവന്നു പോയി….. ഒരുപാടുപേര്‍ ഹോട്ട് ഷോട്ട് ആയി കരുതുന്ന ഒരാളാണ് തന്നോടിങ്ങനെ പറയുന്നത്….

“ഫ്രീയാവുമ്പോ എന്നെയൊന്നു വിളിക്കുമോ?… ” അയാള്‍ പേഴ്സ്സില്‍ നിന്നും ബിസിനെസ് കാര്‍ഡ് എടുത്തു നീട്ടി… സീതയ്ക്കതു വാങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല…

“പ്ലീസ് കോള്‍….”അയാള്‍ ഒരിക്കല്‍ കൂടി പറഞ്ഞിട്ട് പുറത്തേക്ക് നടന്നു.. സീത ചുറ്റും ഒന്ന് നോക്കിയിട്ട് കാര്‍ഡ് ബാഗില്‍ വെച്ചു. പിന്നെ വേഗം അവിടെനിന്നും പുറത്തേക്ക് നടന്നു…കബോര്‍ഡില്‍ നിന്നും ബാഗ്‌ എടുത്ത് വെള്ളക്കുപ്പിയും ടവലും അതിലിട്ടു പുറത്തേക്ക് ഇറങ്ങുമ്പോഴും, ആ കണ്ണുകള്‍ തന്നേ പിന്തുടരുന്നതുപോലെ തോന്നി സീതയ്ക്ക്…

പടികള്‍ ഇറങ്ങുമ്പോള്‍ സാറാമ്മ പിടുത്തമിട്ടു…. ചാടിയ വയറും, വലിയ നിതംബവും ഭീമന്‍ തുടകളും അവര്‍ക്കു തവളയുടെ മുഖത്തിനൊപ്പം താറാവിന്റെ ശരീരഭാഷയും നല്‍കുന്നു….

“സീതമ്മോ…. എന്താരുന്നു നമ്മുടെ ദീപുസാറുമായൊരു സംഭാഷണം…”

സീതയ്ക്ക് നല്ല കലി വന്നു. ഒന്നാമത് അവരുടെ സീതമ്മോ വിളി. പിന്നെ ഒരുമാതിരി മറ്റേടത്തെ വര്‍ത്താനോം….

“ഓ….. കാര്‍ഡിയോ കൂടുതല്‍ ചെയ്യാമ്പറഞ്ഞതാ… ഞാന്‍ ഓര്‍ബിട്രക്കില്‍ കേറുന്നത് അയാള്‍ കണ്ടാരുന്നു… ഈ വെയിറ്റ് ട്രെയിനിംഗ് മാത്രം ചെയ്താ ആബ്സും തൈസും ഒക്കെ ചാടി വൃത്തികേടായി വരുമത്രേ…..” സീത നൈസായി തിരിച്ചടിച്ചു.. സാറാമ്മയുടെ തവളമുഖം ഒന്ന് ചമ്മി…

“ഓ… ങാ… എന്നാ ഞാനങ്ങോട്ടു ചെല്ലട്ടെ….” അവര്‍ വേഗം സ്ഥലം കാലിയാക്കി.. പോകുമ്പോള്‍ അവര്‍ ചാടിയ വയര്‍ ഒതുക്കിപ്പിടിക്കാന്‍ ശ്വാസമെടുത്ത് നടക്കുന്നത് കണ്ട സീതയ്ക്ക് ചിരിവന്നു…

അന്നുച്ചക്കു ഓഫീസ് ക്യാന്റീനില്‍ സിനിക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു സീത.. ജിമ്മിലെ സംഭവം സിനിയോടു പറയാന്‍ അവള്‍ തീരുമാനിച്ചിരുന്നു.. സിനി സാറാമ്മയുടെ ഗോസിപ്പ് ക്ലബ്ബ് മെമ്പര്‍ ആണ്.. ഇന്നല്ലെങ്കില്‍ നാളെ അവര്‍ സംഭവം സിനിയോടു പറയും എന്നത് ഉറപ്പാണ്… അതിലും നല്ലത് താന്‍ തന്നേ പറയുകയാണ്‌…..

“ഡീ.. നിന്‍റെ ഋത്വിക് റോഷനിന്ന് എന്നെ വന്നു മുട്ടിയാരുന്നു… ”

“ങ്ങേ?… എപ്പ? എന്താ പറഞ്ഞെ?…. പറ പറ….” സിനി അവളുടെ കയ്യില്‍ പിടിച്ചു വലിച്ചു…

“ഓ… കാര്‍ഡിയോ കൂടുതല്‍ ഫോക്കസ് ചെയ്യാന്‍….” സീത നിസ്സംഗതയോടെ പറഞ്ഞു..

“ചുമ്മാ ഇങ്ങോട്ട് വന്ന് അത്രേം പറഞ്ഞിട്ട് പോയോ?… എവിടെയോ അങ്ങോട്ട്‌ സീറ്റിംഗ് ആകുന്നില്ലല്ലോ?…” സിനി സംശയത്തോടെ നോക്കി..

“അത്രേ ഉള്ളെടീ…. “.

“പുള്ളി അങ്ങനെ ആരോടും പോയി മിണ്ടുക പതിവില്ലെന്നാണല്ലോ സാറാമ്മ പറഞ്ഞത്?…. ”

“ആണോ?… വെറുതെയല്ല സാറാമ്മ വന്നു ചോദിച്ചത് എന്താ ആള്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025