Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 12

കഴിഞ്ഞു മാഷെ.അങ്ങോട്ട്‌ എത്തിക്കാരുന്നല്ലോ.

അതെന്തായാലും വേണം.ഞാൻ ആ കണക്ക് തീർത്തേക്കാം എന്നുകരുതി കേറിയതാ.വൈകിട്ട് ഏതേലും ചെക്കൻമാരുടെ കയ്യിൽ കൊടുത്തു വിട്.ഇപ്പൊ താൻ ബില്ലിട്.

വന്നകാര്യം കഴിഞ്ഞു തിരികെ കാറിലേക്ക് കയറിയ മാധവൻ മണിയുടെ പിറകിൽ നിന്നുള്ള വിളി കേട്ട് തിരിഞ്ഞു.

എന്താടോ,എന്തെങ്കിലും കുറവുണ്ടോ

അല്ല മാഷേ ഒരുകാര്യം മറന്നു.ഒന്ന് അല്പം മാറിനിന്നാൽ…..

ശരി താൻ വണ്ടിയെലോട്ട് ഇരിക്ക്.

മണിയാശാനെയും കയറ്റി മാധവൻ അല്പം ദൂരം സഞ്ചരിച്ചു.റോഡിന് വശം ചേർന്ന് പാടവരമ്പിൽ വണ്ടി ഒതുക്കി.”പറയ് മണി,തന്റെ മുഖം കണ്ടിട്ട് അല്പം ഗൗരവം ഉള്ള കാര്യമാ. അതാ ഇങ്ങോട്ട് കുട്ടിയെ”

അത് മാഷേ,ആദ്യം വേണ്ടന്ന് വച്ചതാ. പിന്നെ തോന്നി പറയാം എന്ന്.

താൻ കാര്യത്തിലേക്ക് വാടോ.കിടന്ന് കറങ്ങാതെ.

അതിലേക്കാ മാഷെ വരുന്നത്.അന്ന് മാഷ് ബൈക്ക് ഏൽപ്പിചില്ലേ,അതിന് തലേ രാത്രി ഒരു ജീപ്പ് വന്നിരുന്നു.
ബമ്പർ ചളുങ്ങിയാ വന്നത്.മുന്പിലെ കുറച്ചു പെയിന്റ് പോയിരുന്നു.ഉടനെ
നിവർത്തി ശരിയാക്കിക്കൊടുക്കാൻ ആയിരുന്നു ആവശ്യം.ഹെഡ്ലൈറ്റും പൊട്ടിയിരുന്നു.ഏതാണ്ട് ഒൻപത്
മണി ആയിക്കാണും.

ഇത് പറയാനാണോ എന്നെ പിടിച്ചു നിർത്തിയെ.

ഞാൻ തീർത്തോട്ടെ മാഷെ.

“പറയ്”മനസില്ലാ മനസ്സോടെ മാധവൻ നിന്നുകൊടുത്തു.

ഒരു അടച്ചുകെട്ടിയ ജീപ്പാണ് മാഷെ അതിലെ പൈന്റിന്റെ അംശം,തന്ന ബൈക്കിന്റെ പിറകിലും……

മാധവൻ ഒന്ന് ഞെട്ടി.”താനെന്താ പറഞ്ഞുവരുന്നത്”

മാഷേ ശംഭുവിനെ തട്ടിയിട്ടത് ആ വണ്ടിയാണോ എന്നൊരു സംശയം. നല്ല ഊക്കോടെയുള്ള ഇടിയാവാണം.
ചെറിയ ചളുക്ക് ആയിരുന്നു എങ്കിലും ചുമ്മാ ബൈക്കിന്റെ പിറകിൽ തട്ടിയാ ചളുങ്ങുവൊ.

താനിത് ആരോടെങ്കിലും പറഞ്ഞോ.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025