Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 6

അതറിയാനാണോ ചേച്ചി ഈ സൽക്കാരം ഒക്കെ.ഈ വീട്ടിലെ ചോറ് കഴിച്ചിട്ട് അവിടുത്തെ ഒരു രഹസ്യം എന്നിൽനിന്ന് വെളിയിൽ പോവില്ല.

അങ്ങനെയല്ലേടാ,ഞാൻ വെറുതെ…

മതി ഇനിയൊന്നും പറയണ്ട.ഞാൻ പോണു.

വീണ വിളിച്ചിട്ടും അവൻ നിന്നില്ല.
ഉച്ചക്ക് കഴിക്കാൻ പോലും നിൽക്കാതെ ബൈക്കും എടുത്തിറങ്ങി.വഴിയിൽ അവന്റെ ബൈക്ക് ഒന്ന് പാളി,കാര്യമായി ഒന്നും പറ്റിയില്ലെങ്കിലും ചെന്നുപെട്ടത് ഒരു കാറിന്റെ മുന്നിൽ.സഡ്ഡൻ ബ്രേക്ക്‌ ചെയ്ത കാറിൽനിന്നും ഒരു സ്ത്രീയും പുരുഷനും പുറത്തിറങ്ങി.

എവിടെ നോക്കിയാടാ നീയൊക്കെ…
എന്താ ചാവാൻ ഇറങ്ങിയതാണോ?

അല്പം ചരിഞ്ഞ ബൈക്ക് ഉയർത്തി സൈഡിലേക്ക് ഒതുക്കുമ്പോൾ മുന്നിൽ വന്നുനിന്ന രൂപം കണ്ട് അവൻ ഞെട്ടി. ഗോവിന്ദ് ഒപ്പം ഗായത്രിയും…..

നിനക്കെന്താ കാണില്ലേ?എവിടെ നോക്കിയാ ഓടിക്കുന്നെ?അതേ കലിപ്പിലാണ് ഗോവിന്ദ്..

ഏട്ടാ പോട്ടെ.ഇവനല്ലേ.മനപ്പൂർവം അല്ലല്ലോ.വിട്ടേക്ക്..

മ്മ്,വെറുതെ തലയിൽ കേറ്റി വച്ചേക്കുവാ.അതിന്റെയാ ഈ നെഗളിപ്പ്.

ശംഭു,ഒന്നുല്ല.നീ ചെല്ല്.ഞാൻ നോക്കിക്കോളാം.കൂടുതൽ രംഗം വഷളാക്കാതെ ഗായത്രി ഗോവിന്ദിനെയും കൂട്ടി പോയി.ഉള്ളിൽ തികട്ടിവന്ന ദേഷ്യവും നിരാശയും അവിടെത്തന്നെ കുഴിച്ചുമൂടാൻ ശ്രമിക്കുമ്പോൾ അവന്റെ തോളിൽ ഒരു കൈ അമർന്നു.”ചിത്ര”.

എന്താടാ,എന്താ പറ്റിയെ?

അറിയില്ല ടീച്ചറെ, ഒന്ന് കൺട്രോൾ പോയതാ.

നിനക്ക് വല്ലോം പറ്റിയോ.

ഹേയ്,വണ്ടിക്ക് ചെറിയ പണിയുണ്ട്.

ഒരു കാര്യം ചെയ്യ്.വണ്ടി വർക്ഷോപ്പിൽ കൊടുക്ക്.എന്റെ കൂടെ വാ.ഇപ്പൊ അങ്ങോട്ട് പോവണ്ട.ടീച്ചറോട് ഞാൻ പറയാം വരുന്നവഴിക്ക് നിന്നെയും കൂട്ടാൻ.

ഇന്നെന്താ ടീച്ചറെ സ്കൂളീന്ന് മുങ്ങിയോ.

ഒന്നുല്ലടാ,ഹാഫ് ഡേ എടുത്തു.
വരുന്ന വഴിയാ.അപ്പോളല്ലേ മുന്നിൽ… അല്ല എന്താടാ ഗോവിന്ദിന് ഇത്രയും കലിപ്പ്.വരുന്നു എന്നല്ലാതെ എന്ന് എന്നു പറഞ്ഞില്ലല്ലോ.

അറിയില്ല ടീച്ചറെ.ഇടക്ക് ഇങ്ങനെ ദേഷ്യം ഉള്ളതാ.അല്ലാത്തപ്പോ
ആളു കൂൾ ആണ്.

ഇന്നെന്നാ പതിവില്ലാതെ അവധി
എടുക്കാൻ.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025