ഇതുംപറഞ്ഞു ലിച്ചു കുളക്കടവിന് നേരെ നടന്നു. സിദ്ധു കണ്ണനെ തിരഞ്ഞെങ്കിലും കണ്ടില്ല. അവൻ നേരെ വീട്ടിലേക്ക് പോയി.
ലിച്ചു കുറെ നേരം കുളക്കടവിൽ ഇരുന്നു കരഞ്ഞു.
“ചേച്ചീ…
ലിച്ചു കണ്ണ് തുടച്ചു തിരിഞ്ഞു നോക്കി
“ആഹ്.. കണ്ണനോ.. നീ എന്താ ഇവിടെ
“ഞാനാ ചേച്ചിക്ക് മെസേജ് അയച്ചത്.. ഞാൻ നോക്കീട്ട് അളിയന്റെ ചെറ്റത്തരം ചേച്ചിക്ക് കാണിച്ച് തരാൻ വേറൊരു വഴിയും കണ്ടില്ല ചേച്ചി.
കണ്ണൻ ലിച്ചുവിന്റെ അടുത്തുപോയി ഇരുന്നു.
ലിച്ചു കരഞ്ഞുകൊണ്ട് കണ്ണനെ കെട്ടിപിടിച്ചു. കണ്ണനും ലിച്ചുവിനെ കെട്ടിപിടിച്ചു.
“ഞാൻ വിചാരിച്ചില്ലടാ കണ്ണാ.. ഇയാൾ ഇങ്ങനൊരാളാണെന്ന്…
“പോട്ടെ ചേച്ചീ.. ഇപ്പൊ മനസിലായില്ലേ.. ഇത് അങ്ങനങ്ങു പോയീന്ന് കരുതി സമാധാനിക്കാം..
“ഞാൻ നിന്നെ ഇത്രേം കളിയാക്കിയപ്പോ നിനക്ക് എന്നോട് ദേഷ്യം ആണെന്നാ ഞാൻ വിചാരിച്ചത്…
“എനിക്ക് മീനാക്ഷി ചേച്ചിയെ പോലെ തന്നെ അല്ലേ ലിച്ചു ചേച്ചിയും.. കസിൻ ആണെന്നുള്ള വ്യത്യാസം ഒന്നും എന്റെ മനസ്സിൽ ഇല്ല.
ലിച്ചു കുറച്ചു നേരം കൂടെ കണ്ണന്റെ നെഞ്ചിൽ ചാരി കരഞ്ഞു. പിന്നെ കണ്ണ് തുടച്ചുകൊണ്ട് അവൾ എഴുന്നേറ്റു.
