Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിമിചേച്ചി എന്നും എപ്പോഴും

ഞാൻ അവിടെ ചേച്ചിയെ കുറെ തപ്പി.. 3ഫ്ളോറിലും കേറി ഇറങ്ങി.. 100കണക്കിന് സ്റ്റാഫ്‌ ഉള്ള അവിടെ ഈ തിരഞ്ഞു നടക്കൽ അത്ര എളുപ്പവുമല്ല ഈസിയുമല്ല.. കുറച്ചു നേരം ഞാൻ ഇങ്ങനെ തപ്പി നടക്കുന്നതിനിടയിൽ പല സ്റ്റാഫുകളും എന്താ എന്ന് ചോദിച്ചു.. ഞാൻ മറുപടി കൊടുക്കാതെ നടന്നു…എന്തോ കാണാം എന്ന് പ്രതീക്ഷിച്ച കൊണ്ടാവണം ഒരു ചെറിയ നിരാശയോടെ തിരിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ ഒരു സ്ത്രീ

“സാർ റൊമ്പ നേരമാ സുത്ത്‌ത്.. യാരെയാവാത്‌ തേഡ്‌റിയ?? ”
ആരെയെങ്കിലും അന്വേഷിക്കുവാനോ എന്ന അവരുടെ ചോദ്യത്തിന് ഞാൻ ” ഇങ്ക ഒരു മലയാളി ഗേൾ ജോബിൽ ഇല്ലയാ ”
അപ്പോഴേക്കും അവർ “യാര്.. സിമി യാ.. സാർ അവര് കാലേയ് ഷിഫ്റ്റ്‌ ” ഇതും പറഞ്ഞ് അവർ അവരുടെ ജോലിക്ക് പോയി.. “അപ്പോൾ ചേച്ചി രാവിലത്തെ sഹിഫ്റ്റിലാണ്.. സിമി.. പേര് കൊള്ളാം.. അപ്പോൾ നസ്രാണി ആണ് ” ഞാൻ ആത്മഗതം പറഞ്ഞു..

അന്ന് വലിയ സന്തോഷം ഉണ്ടായിരുന്നില്ല.. എന്നിരുന്നാലും കുക്കിങ്ങിന്റെ ബാല പാഠം തുടങ്ങാനായി യൂട്യൂബ് എടുത്ത് വെച്ച് കാപ്പി ഉണ്ടാക്കി…എന്റെ പൊന്നു സാറേ ആ കാപ്പി കുടിച്ചാൽ ചുറ്റുമുള്ള ഒന്നും കാണാൻ പറ്റിയില്ല നേരെ വാഷ്ബേസിനിലേക്ക് ഓടി തുപ്പി കളയുവാരുന്നു… അത്രക്കും മനോഹരമായ ഒരു വിഭവം.. ഞാൻ അമ്മയെ ഒന്നോർത്തു… ഈ കുക്കിംഗ്‌ നിസാരമല്ല എന്ന സത്യം മനസിലാക്കി.. പുറത്ത് പോയി തന്നെ അന്നും കഴിച്ചു..

പിന്നെയുള്ള രണ്ട് ദിവസം എനിക്ക് കോളേജിൽ പ്രൊജക്റ്റ്‌ ഉള്ളതിനാൽ പോകാതിരിക്കാൻ കഴിയുമായിരുന്നില്ല.. അതിനാൽ ചേച്ചിയെ കാണാൻ സാധിച്ചില്ല.. ഒരു ദിവസം യൂട്യൂബ് അമ്മച്ചിയുടെ സഹായത്തോടെ ഉള്ളിക്കറി ഉണ്ടാക്കാൻ ശ്രമിച്ചു.. പക്ഷെ ഉള്ളി കരിഞ്ഞുപോയതായിരുന്നു റിസൾട്ട്‌.. അങ്ങനെ യൂട്യൂബ് അമ്മച്ചിയെ കൊണ്ടുള്ള സഹായത്തിനു പരിധി ഉണ്ടെന്നു മനസിലാക്കി…എന്തോ ആകെ ചെറിയൊരു വിരസത ഫീൽ ചെയ്തപ്പോൾ ആദ്യമായി ഗിത്താറിൽ ഒരു റൊമാന്റിക് ഡ്രോപ്പ് പ്ലേ ചെയ്തു..എന്റെ സൃഷ്ടിയിൽ.. മനസ്സിൽ സിമി ചേച്ചി തന്നെയായിരുന്നു.. നാളെ കോളേജിൽ നിന്ന് ലീവ് എടുത്ത് ചേച്ചിയെ കാണാനും തീരുമാനിച്ചു….

പിറ്റേദിവസം രാവിലെ വളരെ ഉഷാറോടെ എഴുന്നേറ്റ ഞാൻ ഫ്രഷ് ആയി നല്ല കലക്കൻ ടീഷർട്ടൊക്കെ ഇട്ട് ഷോപ്പിലേക്ക് പോയി.. രാവിലെ ആയതിനാൽ തിരക്ക് കുറവായിരുന്നു.. ആദ്യത്തെ ഫ്ലോറിൽ ചേച്ചിയെ കണ്ടില്ല.. ഞാൻ മുകളിലെ നിലയിൽ ചെന്നപ്പോ കിച്ചൻ യൂറ്റൻസിൽസ് സെക്ഷനിൽ ചേച്ചിയെ കണ്ടു പോടി തട്ടി തുടക്കുകയാണ്.. ഒരു മജന്ത കളർ സാരിയാണ് അവരുടെ യൂണിഫോം.. ചേച്ചി രാവിലത്തെ കുളിച്ചുള്ള ലുക്കിൽ ആയത് കൊണ്ട് അന്ന് കണ്ടതിനേക്കാൾ സുന്ദരി ആണ്.. തിരക്കിൽ ആണെന്ന് തോന്നിയത് കൊണ്ട് ഞാൻ പോകാൻ തിരിയവേ

“ഡാ രാഹുൽ.. ” ചേച്ചി വിളിച്ചു.. എന്റെ പേരോർത്തിരിക്കുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ഒരുപാട് സന്തോഷവാനായി.. ഞാൻ ഒരു തവണ എന്തോ പേര് പറഞ്ഞിട്ടുള്ളു ചേച്ചിയോട്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025