Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂര്യനെ പ്രണയിച്ചവൾ 5

“ജീവിതത്തോട് അങ്ങനെ ആസക്തിയൊന്നുമില്ല.  ചിന്മയാനന്ദ സ്വാമികളുടെ ആശ്രമത്തിൽ നിന്ന് കിട്ടിയ നിധിയാണ് അങ്ങനെയൊരു മനസ്സ്. ഇഷ്ടം. വെറുപ്പ്. മോഹം. കൊതി. ഒന്നിനോടുമില്ല. പക്ഷെ ജോയൽ….”

റിയ ചുറ്റും നോക്കി. ജോയൽ മറ്റൊരു   സംഘങ്ങത്തോട് ഗൗരവമായ ചർച്ചയിലാണ്.

“എനിക്കറിയാം നിൻറെ മനസ്സ്,”

റിയ അവളെ സാന്ത്വനത്തോടെ തഴുകി.

“നീ പറഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല. ജോയൽ എപ്പോൾ മുമ്പിൽ വന്നാലും നിന്റെ മനസ്സ് കൈവിട്ടുപോകുന്നത് നീ പറഞ്ഞത് ഞാൻ മറന്നിട്ടില്ല. പക്ഷേ….”

ഷബ്നം അവളെ വിഷാദത്തോടെ നോക്കി.

മൂടൽ മഞ്ഞിൽ നിന്നും  നിലാവിൽ നിന്നും പൂമരങ്ങൾ ഇളം കാറ്റിൽ നൃത്തം ചെയ്തുകൊണ്ട് ആകാശത്ത് വിടർന്നു തുളുമ്പുന്ന നക്ഷത്രങ്ങളെ നോക്കി.കാറ്റിന്റെ ചിറകിലേറി മഞ്ഞുത്തുള്ളികൾ മരതക പച്ച നിറമുള്ള ഇലകളിൽ പറ്റിച്ചേർന്നിരുന്നു. ദൂരെ നിന്ന് ഒരു കുയിലിന്റെ ഒരു പച്ചത്തളിർഗാനം അവർ കേട്ടു.

“പക്ഷെ നമ്മുടെ ലക്ഷ്യം കൊല്ലുകയാണ് പെണ്ണെ. നമ്മെ വേട്ടയാടുന്നവരെ. നമ്മുടെ ലക്‌ഷ്യം കൊല്ലപ്പെടുകയുമാണ്. നമ്മെ വേട്ടയാടുന്നവരാൽ. കൊല്ലാനും കൊല്ലപ്പെടാനും മാത്രം ജന്മമെടുത്ത നമുക്ക്   ചില വാക്കുകൾ ജീവിതത്തിൽ കൊണ്ടുനടക്കാൻ സാധിക്കില്ല. പ്രണയം, വിവാഹം, കുടുംബം ഒന്നും,”

ഷബ്നം തേങ്ങുന്നത് റിയ കേട്ടു.

“പക്ഷേ റിയാ…”

ഷബ്നം അവളുടെ കൈയ്യിൽ പിടിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025