Kambikuttan Malayalam

Sex stories Kambikuttan kambikathakal

Soul Mates 5

അപ്പോഴാണ് വാർഡൻ കൂട്ടത്തിൽ നിൽക്കുന്ന എന്നെ കണ്ടത്…

 

“നീ ഇന്നലെ വന്ന ആതിരയുടെ കസിൻ അല്ലേ… എന്താ ഇവിടെ നിൽക്കുന്നത്…??”

 

“അത്..മേടം…”

 

ഞാൻ എന്തെങ്കിലും പറയും മുന്നേ എൻ്റെ കൂടെ വീണ പെൺകുട്ടി പറഞ്ഞു തുടങ്ങി…

 

“ഇന്ത ആൾ എങ്കെ റൂമിലെ എത്തിപ്പാത്തിട്ടെ മേടം… ഡോർ ഓപ്പൺ പന്നതും എന്നുടെ മേലെ വിഴുന്തിട്ടെ…”

 

ഇത് കേട്ടതും വാർഡനും ബാക്കി ഉള്ളവരും എന്നെ ഒരു നോട്ടം… ആരെങ്കിലും എന്തെങ്കിലും പറയും മുന്നേ ഞാൻ തന്നെ പറഞ്ഞു…

 

“അയ്യോ അതല്ല മേടം.. ഞാൻ ഇതിലെ മേടത്തിൻ്റെ മുറി നോക്കി നടന്നു വന്നപ്പോ ഈ മുറിയിൽ നിന്ന് ഒരു കരച്ചിൽ കേട്ടു അപ്പോ അതെന്താണ് എന്ന് അറിയാൻ വേണ്ടി നോക്കിയതും ഈ കുട്ടി വാതിൽ തുറന്നതും ഒപ്പം ആയി പോയി.. അല്ലാതെ ഞാൻ എത്തി നോക്കാൻ വന്നതൊന്നും അല്ല…”

 

“എൻ്റെ റൂമിലേക്ക് വാ… ആതിര, നീയും… മീതി എല്ലാരും അവങ്ക അവൻക റൂമിലെ പൊങ്കെ…”

 

ഹാവൂ.. വിചാരിച്ച പോലെ അത്ര സീൻ ആയില്ല.. വാർഡൻ മലയാളി ആയത് എൻ്റെ ഭാഗ്യം… അവരുടെ കൂടെ പോകുന്നതിൻ്റെ മുന്നേ ഞാൻ ആ പെൺകുട്ടിയോട് ഒരു സോറി പറഞ്ഞു…

അവള് മറുപടിയായി തിരിച്ച് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.. പക്ഷേ ആ ചിരി അത്ര പന്തിയായി തോന്നാത്തത് കൊണ്ട് ഞാൻ വേഗം അവിടെ നിന്ന് നടന്നു…

 

ഞാനും ആതിരയും വാർഡൻ്റെ മുറിയിൽ പോയി ഇരുന്നു… അവളുടെ മുഖം കണ്ടാൽ തന്നെ അറിയാം നല്ല കലിപ്പിൽ ആണെന്ന്…

ഞങ്ങൾ ഇരുന്നതും വാർഡൻ സംസാരിച്ച് തുടങ്ങി…

 

“തൻ്റെ പേരെന്താ എന്നാ പറഞ്ഞത്..”

 

“വിനോദ്…”

The Author

Rahul RK

✍️✍️💖💖
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025