Kambikuttan Malayalam

Sex stories Kambikuttan kambikathakal

Soul Mates 9

പെട്ടന്ന് എന്തോ ഓർത്ത പോലെ ഞാൻ അവളുടെ ഡ്രസ്സ് നേരെ ആക്കി കൊടുത്തു…
എന്നിട്ട് പുതപ്പ് കൊണ്ട് വീണ്ടും പുതപ്പിച്ചു…

ഇവള് ഇപ്പോഴും അരഞ്ഞാണം ഒക്കെ ഇടുന്നുണ്ടോ…??
എന്താ ഇപ്പോ ഇട്ടാൽ.. നല്ല ഭംഗി ഉണ്ടല്ലോ കാണാൻ…
ശേ.. ഞാൻ എന്തൊക്കെയാ ഈ ആലോചിക്കുന്നത്…
അല്ല ഞാൻ ആരെ പറ്റിയാ ഈ ഓർക്കുന്നത്…
ഇത് അവളല്ലേ… ആ വഴക്കാളി ആതിര…

കുട്ടികാലത്ത് ചെയ്തതിനും ചെയ്യത്തതിനും ഒക്കെ എന്നെ ഒറ്റി കൊടുത്ത് എനിക്ക് തല്ല് വാങ്ങി തരുന്നവൾ…

ഇവളും ഞാനും എക്ദേഷം ഒരേ പ്രായം ആയതുകൊണ്ട് എല്ലാവരും ഞങ്ങളെ ഒരേ പോലെ ആയിരുന്നു കണ്ടിരുന്നത്..

എൻ്റെ അമ്മ ഇവളെ മടിയിൽ വക്കുമ്പോഴും കൊഞ്ചിക്കുമ്പോഴും ഒക്കെ എൻ്റെ അമ്മയുടെ സ്നേഹം തട്ടി എടുക്കാൻ വന്ന വില്ലത്തി ആയിട്ടായിരുന്നു ഞാൻ ഇവളെ കണ്ടിരുന്നത്…

ട്രയിൻ ചൂളം വിളിച്ച് കൊണ്ട് ചീറി പായുകയാണ്..
അവൾക്ക് അപ്പുറത്തുള്ള ആരുടെയോ ഒഴിഞ്ഞ സീറ്റിൽ ഇരുന്ന് അറിയാതെ ഞാനും ഉറക്കത്തിലേക്ക് വീണു…
🌀🌀🌀🌀🌀🌀🌀🌀

ഉറക്കത്തിൽ ഞാൻ വളരെ രസകരമായ ഒരു സ്വപ്നം കണ്ടു…
ഞാനും അതിഥിയും നമ്മുടെ വണ്ടർലയിൽ ഒക്കെ കാണുന്ന പോലത്തെ ഒരു റോളർ കോസ്റ്റർ റെയ്ഡിൽ ഇരിക്കുന്നു…

അത് ഞങ്ങളെയും കൊണ്ട് അതിൻ്റെ ട്രാക്കിലൂടെ താഴേക്കും മേലേക്കും ഉയർന്ന് പായുന്നു…

ഞാനും അതിഥിയും സന്തോഷം കൊണ്ടും ഭയം കൊണ്ടും ആർത്ത് വിളിക്കുന്നു…

ഞങ്ങൾ രണ്ടാളും കൈകൾ പരസ്പരം കോർത്ത് പിടിച്ച് ആ റെയ്ഡ് നന്നായി എൻജോയ് ചെയ്യുകയാണ്…

അതിഥിയെ ഇത്ര സന്തോഷത്തോടെ ഞാൻ മുൻപ് കണ്ടിട്ടില്ല..

പെട്ടന്ന് മുൻപിലേക്ക് നോക്കിയ ഞാൻ ഞെട്ടി പോയി…

ട്രാക്ക് ഇവിടെ അവസാനിക്കുന്നു…
മുൻപോട്ട് ട്രാക്ക് ഇല്ല..
പകരം വലിയ ഒരു ഗർത്തം…
അതിൽ ഇരുട്ടാണ്… ഉള്ളിൽ എന്താണെന്ന് അറിയില്ല…

ഞാനും അതിഥിയും ഉറക്കെ നിലവിളിച്ചു…
ആരും കേട്ടില്ല… ഒടുവിൽ പാലം അവസാനിക്കുന്ന ഭാഗത്ത്.. എത്തിയതും…

ഞാൻ കണ്ണ് തുറന്നു…

ഹൊ.. വല്ലാത്ത ഒരു സ്വപ്നം… നല്ല തണുപ്പായിട്ടും ഞാൻ നന്നായി വിയർക്കുന്നുണ്ട്…

എന്താ ഇപ്പോ ഇങ്ങനെ ഒരു സ്വപ്നം.. അതും ഈ സാഹചര്യത്തിൽ അതും അതിഥിയെ ബന്ധപ്പെടുത്തി…

ഞാൻ വീണ്ടും ഉറങ്ങാനായി ശ്രമിച്ചു…

The Author

Rahul RK

✍️✍️💖💖
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025