Kambikuttan Malayalam

Sex stories Kambikuttan kambikathakal

Soul Mates 9

“എന്ത് കോപ്പായാലും ശരി അവളെ അങ്ങനെ കാണാൻ എനിക്ക് പറ്റില്ല…”

“നിനക്ക് താല്പര്യം അതിഥിയോട് അല്ലേ..??”

“നീ അങ്ങനെ ഒക്കെ ചോദിച്ചാൽ.. ഞാൻ എന്താ പറയാ.. എസ് ആൻഡ് നോ..”

“എസ് ആൻഡ് നോ..??”

“അതെ.. അവളെ എനിക്ക് ഇഷ്ടം ആണ്.. പക്ഷേ എന്നാല് അങ്ങനെ ഒരു ഇഷ്ടം.. അത്.. മൊത്തത്തിൽ ഒരു കൺഫ്യൂഷൻ ആണ്..”

“പക്ഷേ പോരാൻ നേരത്തെ അവളുടെ നോട്ടവും പെരുമാറ്റവും ഒക്കെ കണ്ടിട്ട് അവൾക്ക് നിന്നോട് ഒരു താല്പര്യം ഉള്ള പോലെ തോന്നുന്നുണ്ട്… പക്ഷേ ഉറപ്പിക്കാൻ പറ്റില്ല.. ചിലപ്പോ അവള് നിന്നെ ഒരു ബെസ്റ്റ് ഫ്രണ്ട് ആയിട്ടാവും കാണുന്നത്..”

“ഹും.. സൺഡേ അല്ലേ നിന്നെ പെണ്ണ് കാണാൻ വരുന്നത്..?”

“അതെ..”

“നിനക്ക് ബോയ് ഫ്രണ്ട്സ് ആരും ഇല്ലെ അപ്പോ…??”

“ഇല്ല…”

“അതെന്താ..??”

“ആ.. എനിക്കറിയില്ല… എനിക്ക് ആരോടും അങ്ങനെ തോന്നിയിട്ടില്ല…”

“ഹും…”

ഞാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് നോക്കിയപ്പോൾ ചാർജ് 5% മാത്രമേ ഒള്ളു…
ഈ തിരക്കിൻ്റെ ഒക്കെ ഇടയിൽ ഫോൺ ചാർജ് ചെയ്യാൻ വിട്ട് പോയി.. ശേ…

ആതിരയെ നോക്കിയപ്പോൾ അവള് ഹെഡ്സെറ്റ് ചെവിയിൽ വച്ച് ഏതോ വീഡിയോ കാണുകയായിരുന്നു…

ട്രയിൻ നല്ല വേഗത്തിൽ ആണ് പോവുന്നത്..
എനിക്കാണെങ്കിൽ ബോറഡിക്കുന്നും ഉണ്ട്..
അത്യാവശ്യം വിശപ്പും ഉണ്ട്.. ഉച്ചക്ക് കഴിച്ച ബിരിയാണി ഒക്കെ ഏത് വഴി പോയി എന്ന് പോലും അറിയില്ല…

“നിൻ്റെ കയ്യിൽ പവർ ബാങ്ക് ഉണ്ടോ..??”

“ഇല്ല.. എന്തിനാ..??”

“പവർ ബാങ്ക് എന്തിനാ..??”

“ചാർജ് ചെയ്യാൻ..”

“അതിനു തന്നെ…”

“ഹും.. എൻ്റെ കയ്യിൽ ഇല്ല…”

The Author

Rahul RK

✍️✍️💖💖
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025