രാത്രി ഇവിടെ ഒരു റിസപ്ഷനും പാർട്ടിയും ഒക്കെ ഒരുക്കിയിട്ടുണ്ട്.. സഞ്ജന ചേച്ചി ഭയങ്കര ഹാപ്പിയാണ്.. അറേഞ്ച് മാര്യേജ് ആണെങ്കിലും ചേച്ചിക്ക് വളരെ ഇഷ്ടപ്പെട്ട മനസ്സിലാക്കാൻ കഴിയുന്ന ഒരാൾ തന്നെ ആയിരുന്നു…
അധികം വൈകാതെ തന്നെ ഞങൾ കല്യാണ തിരക്കുകളിൽ മുഴുകാൻ തുടങ്ങി.. സദ്യ വിളമ്പലും പാചകവും അലങ്കാരവും ഒക്കെ ആയി കല്യാണം അടിച്ച് പൊളിച്ചു…
അവസാനം സഞ്ജുവിൻ്റെ അലിയനെയും പരിചയപ്പെട്ട് സ്റ്റേജിൽ കയറി ഞങൾ ടീം ആയി ഓരോ ഫോട്ടോയും എടുത്തു…
ഞങ്ങളുടെ തന്നെ കൂട്ടുകാരനും നാട്ടിൽ സ്റ്റുഡിയോ നടത്തുന്നതും ആയ കണ്ണൻ ആയിരുന്നു കല്യാണത്തിൻ്റെ ഫോട്ടോഗ്രാഫി വർക്കുകൾ ഏറ്റിരുന്നത്..
വൈകുന്നേരം തിരക്കൊക്കെ തീർന്ന് ഞങൾ കൂട്ടുകാർ എല്ലാവരും അടുത്തുള്ള പാറ കെട്ടിന് മുകളിൽ വെറുതെ ഓരോന്ന് സംസാരിച്ച് ഇരിക്കുകയായിരുന്നു…
പാർട്ടി തുടങ്ങാൻ ഇനിയും സമയമുണ്ട്.. ഞാൻ കണ്ണൻ്റെ കയ്യിൽ നിന്ന് കാമറ വാങ്ങി അതിൽ ഓരോ ഫോട്ടോ നോക്കി കിടക്കുകയായിരുന്നു…
“എടാ സഞ്ജു.. ഇവൻ നിൻ്റെ ചേച്ചിയേം അളിയനേം എടുക്കുന്നേന് പകരം മൊത്തം പെൺപിള്ളേരുടെ പടം ആണല്ലോ എടുത്ത് വച്ചേക്കുന്നെ..”
“അത് കുഴപ്പല്ലെടാ വിനു.. പരിപാടി കഴിഞ്ഞിട്ട് അവൻ എനിക്ക് എല്ലാം അയച്ച് തരാം എന്ന് പറഞ്ഞിട്ടുണ്ട്…”
“പോടാ സംഭവം അതൊന്നും അല്ല.. നിങ്ങള് കണ്ടിട്ടില്ലേ ഇപ്പോ ഇൻസ്റ്റാഗ്രാമിൽ ഒക്കെ അതാ ട്രെൻഡ്.. പെൺകുട്ടികൾ അറിയാതെ അവരുടെ വീഡിയോ എടുത്ത് വൈറൽ ആക്കണം..”
“അവർക്കൊക്കെ നല്ല ആങ്ങളമാർ കൂടി ഉണ്ടെങ്കിൽ സംഭവം കുറച്ച് കൂടി ഈസി ആകും…”
ഞാൻ പിന്നെയും സ്ക്രോൾ ചെയ്ത് ഫോട്ടോ മാറ്റികൊണ്ടിരുന്നു.. പെട്ടന്നാണ് ഒരു ഫോട്ടോ എൻ്റെ കണ്ണിനു മുന്നിലൂടെ കടന്ന് പോയത്.. ഞാൻ വീണ്ടും അതിലേക്ക് തന്നെ തിരികെ വന്നു…
അതേ ചെക്കൻ്റെയും പെണ്ണിൻ്റെയും കൂടെ നിൽക്കുന്നത് അവള് ഇന്നലെ ഞാൻ കണ്ട സുന്ദരി…
ഇനി ഇവൾ ഇവൻ്റെ കുടുംബക്കാരി എങ്ങാനും ആണോ..??
ഞാൻ വേഗം ഫോട്ടോ സഞ്ജുവിനെ കാണിച്ചു..
“ടാ സഞ്ജു.. ഇതെതാടാ ഈ കുട്ടി..??”
“ആഹാ കൊള്ളാല്ലോ.. ഇതേതാ ഈ കുട്ടി..??”
“പോടാ നാറി.. നിൻ്റെ കുടുംബത്തിൽ ഉള്ള ആരും അല്ലെ..??”
“പോടാ എനിക്കൊന്നും അറിയാൻ പാടില്ല ഈ കൊച്ചിനെ… ചെലപ്പോ ചേച്ചീടെ കൂട്ടുകാരി വല്ലോം ആവും..”
“അത് ശരിയാണല്ലോ.. ടാ കണ്ണാ നീ ഇതിൻ്റെ ഒരു കോപ്പി എനിക്ക് ഒന്ന് സെൻ്റ് ചെയ്ത് താ…”
“അതൊക്കെ തരാം എന്താ കാര്യം..??”
