Kambikuttan Malayalam

Sex stories Kambikuttan kambikathakal

Soul Mates

ഏതോ ഒരു ബാങ്കിൽ നിന്ന് ക്രെഡിറ്റ് കാർഡിൻ്റെ ഓഫർ പറഞ്ഞുള്ള കോൾ ആയിരുന്നു.. ഞാൻ ഒറ്റ വാക്കിൽ റിജെക്റ്റ് ചെയ്ത് അകത്തേക്ക് കയറാൻ ഒരുങ്ങിയപ്പോൾ ആണ് ആ കാഴ്ച കാണുന്നത്…

കുറച്ച് ദൂരെ ഗ്രൗണ്ടിൽ കുട്ടികളോടൊപ്പം അവള് ഇരിക്കുന്നു… അതിഥി….

അവളെ കണ്ടതും എൻ്റെ ഉള്ളിലെ ആകാംശകൾ വീണ്ടും ഉണരാൻ തുടങ്ങി.. ഇനി ഒരിക്കലും അവളെ കാണാൻ സാധിക്കില്ല എന്നാണ് ഞാൻ കരുതിയിരുന്നത്..

ഇവിടെ വച്ച് കാണും എന്ന് സ്വപ്നത്തില് പോലും വിചാരിച്ചിരുന്നില്ല…
മുൻപേ അനുഭവം ഉള്ളതാണെങ്കിലും അവളോട് ഒന്ന് സംസാരിക്കാൻ എനിക്ക് അതിയായ ആഗ്രഹം തോന്നി.. അതുകൊണ്ട് തന്നെ ഞാൻ അവളുടെ അടുത്തേക്ക് നടന്നു…
ധൈര്യം സംഭരിച്ച് ഞാൻ അവളോട് സംസാരിച്ചു…

“ഹായ്…”

അവള് പെട്ടന്ന് തിരിഞ്ഞ് എന്നെ നോക്കി…

“ഹായ്…”

ഭാഗ്യം ചാടി കടിക്കാൻ വന്നില്ല…

“ഞാൻ അന്ന് കാറിൽ.. രാത്രി.. ലിഫ്റ്റ് തന്നു നാട്ടിൽ വച്ച്…”

“മനസ്സിലായി…”

“ഹാ… താൻ അന്ന് നാട്ടിൽ ഒരു കല്യാണത്തിന് വന്നിരുന്നു അല്ലേ.. സഞ്ജന ചേച്ചിയുടെ…”

“അതേ വന്നിരുന്നു.. എങ്ങനെ അറിയാം..??”

“ഞാനും ഉണ്ടായിരുന്നു അവിടെ.. സഞ്ജന എൻ്റെ കൂട്ടുകാരൻ്റെ ചേച്ചിയാണ്.. ഞങ്ങളൊക്കെ ചെറുപ്പം മുതലേ ഉള്ള കളിക്കൂട്ടുകാർ ആണ്…”

“ഹോ.. അല്ല എന്താ ഇവിടെ..?? ഐ മീൻ ബാംഗ്ലൂരിൽ..”

“ഞാൻ ഇവിടെ ആണ് വർക്ക് ചെയ്യുന്നത്..”

“ഹൊ.. എനിക്ക് പോവാൻ സമയായി… ബൈ…”

“ശരി ബൈ.. ഹാ പിന്നെ എൻ്റെ പേര് വിനോദ്.. അടുപ്പം ഉളളവർ വിനു എന്ന് വിളിക്കും…”

“ശരി..”

“അല്ല തൻ്റെ പേര്..”

അപ്പോഴേക്കും അവൾക്ക് പോകാനുള്ള കാർ അങ്ങോട്ട് വന്നു.. കാറിലേക്ക് കയരുന്നതിൻ്റെ ഒപ്പം അവള് എന്നെ നോക്കി പറഞ്ഞു…

“അതിഥി…”

അത്രയും പറഞ്ഞ് അവള് കാറിൽ കയറി പോയി…
ഇപ്പോഴും കാര്യമായി ഒന്നും സംസാരിക്കാൻ പറ്റിയില്ല.. അറിയാവുന്ന കാര്യങ്ങളെ പറ്റി മാത്രമാണ് സംസാരിച്ചത്…

സഞ്ജന ചേച്ചി പറഞ്ഞ പോലെ അവള് സംസാരിക്കാൻ അത്ര താൽപര്യം ഉള്ള കൂട്ടത്തിൽ അല്ല എന്ന് തോന്നുന്നു…

പക്ഷേ എനിക്കാണെങ്കിൽ അവളോട് സംസാരിച്ച് കൊതി തീർന്നതും ഇല്ല…
ഇത് പോലെ യാദൃശ്ചികം ആയി എവിടെയെങ്കിലും വച്ച് വീണ്ടും കാണാം എന്ന പ്രതീക്ഷയിൽ ഞാൻ വീണ്ടും അകത്തേക്ക് നടക്കാൻ ഒരുങ്ങിയതും അതാ അവിടെ എന്നെയും നോക്കി നീതു ചേച്ചി നിൽക്കുന്നു…

The Author

Rahul RK

✍️✍️💖💖
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025