ശാന്തെച്ചി വീട്ടിൽ ഇല്ലെ മോളെ ?….. അമ്മ ചന്തയിൽ പോയി ഇപ്പൊ എത്താനായിക്കാണും ഞാൻ വീട്ടിലേക്ക് ചെല്ലട്ടെ നമുക്ക് പിന്നെ കാണാം ചേച്ചി ……… ഇടയ്ക്ക് സമയം കിട്ടുമ്പോൾ മോള് ഇങ്ങോട്ട് ഒക്കെ ഒന്ന് ഇറങ്ങ് നമ്മൾ ഒന്ന് ഒത്ത് കൂടിട്ട് എത്ര നാളായി …… നാളെ ഞങ്ങൾ എൻ്റെ വീട്ടിലേക്ക് പോകും ചെച്ചി പിന്നെ മൂന്നാല് ദിവസം കഴിഞ്ഞേ മടങ്ങി വരൂ അത് കഴിഞ്ഞ് ഞാൻ വരാം ചേച്ചി എന്ന് പറഞ് ശ്രുതി വീട്ടിലേക്ക് നടന്നു ………
വീട്ടിൽ എത്തിയ ശ്രുതി കുട്ടൻ പിളളയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ എടുത്തു കൊണ്ട് ചൊതിച്ചു ‘ മോള് കരഞ്ഞോ അച്ഛാ ” ഇല്ല മോളെ ! അവള് ഇതുവരെ എൻ്റെ വറിൽ ചേർന്ന് കിടന്നു ഉറങ്ങുകയായിരുന്നു …….. അടുക്കളയിലേക്ക് പോയ ശ്രുതി ഷോപ്പറിൽ നിന്ന് പച്ചക്കറികൾ മുറത്തിലേക്ക് തട്ടി ഓരോന്നായി തരം തിരിക്കുന്ന ശാന്തയോട് ചൊതിച്ചു ………. അമ്മ എപ്പൊ എത്തി ഞാൻ ഇതാ ഇപ്പൊ വന്നു കയറിയതെ ഉള്ളൂ മോളെ …….
തിരികെ തൻ്റെ മുറിയിലേക്ക് പോയ ശ്രുതി കുഞ്ഞിനെ പാലൂട്ടി തൊട്ടിലിൽ കിടത്തി അവൾ നേരെ അടുക്കളയിലേക്ക് പോയി ……… അവർ രണ്ടു പേരുടെയും ശ്രമഭലമായി ഉച്ചക്ക് മുന്നേ വിഭവ സമൃദ്ധമായ ഭക്ഷണം തയ്യാറായി ……. ഉച്ച ഊണ് കഴിഞ്ഞ് മൂന്ന് മണിയോടെ ഒന്ന് ഉറങ്ങി എണീറ്റ കുട്ടൻ പിള്ള എഴുന്നേറ്റ് റെഡിയായി ശ്രുതി കൊടുത്ത ചായയും കുടിച്ച് ശ്രുതി യോടും ശാന്തയോടും യാത്ര പറഞ്ഞു കുട്ടൻ പിളള തൻ്റെ വീട്ടിലേക്ക് പോയി ……….
അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് ശ്രുതി കാപ്പിക്കുള്ളതോക്കെ ഉണ്ടാക്കി കാപ്പി കുടിക്കുന്നതിന് ഇടയിൽ ശ്രുതി ശാന്തയോട് പറഞ്ഞു ………. അമ്മേ ഇന്ന് ഉച്ചക്ക് ഊണ് കഴിക്കാൻ നമുക്കൊപ്പം ഒരാൾ കൂടെ ഉണ്ടാകും ! ആരാ മോളെ അത് ? …….. അത് ഒരു സർപ്രൈസ് ആണ് അമ്മെ അത് ആരാണെന്ന് അമ്മ അപ്പോൾ കണ്ടാമതി ………..
